മന്ത്രിസഭയിലെ അംഗങ്ങളോട് മുഖ്യമന്ത്രുക്ക് രണ്ട് നീതിയെന്ന് പിണറായി വിജയന്‍

കെ ബാബുവിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന് പിണറായി വിജയന്‍. സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളോട് രണ്ട് നീതിയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. വസ്തുതകള്‍ മറച്ച് വെച്ചുളള മൊഴിയാണ് മുഖ്യമന്ത്രി സോളാര്‍ കമ്മീഷനു മുന്നില്‍ നല്‍കിയതെന്നും പിണറായി പറഞ്ഞു.
കെ ബാബുവിനെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നത്. ഉമ്മന്‍ചാണ്ടി പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് മുഖ്യമന്ത്രി സോളാര്‍ കമ്മീഷനു മുന്നില്‍ നടത്തിയത്. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് കെഎം മാണി സമര്‍പ്പിച്ച ഗവര്‍ണ്ണര്‍ക്ക് കൈമാറിയപ്പോള്‍ കെ ബാബുവിന്റെ രാജി മുഖ്യമന്ത്രി എന്തുകൊണ്ട് ഗവര്‍ണ്ണര്‍ക്ക് കൈമാറിയില്ലെന്ന് പിണറായി വിജയന്‍ ചോദിച്ചു. ഇത് മുഖ്യമന്ത്രിയുടെ ഇരട്ട നീതിയാണെന്നും പിണറായി ആരോപിച്ചു.
വിജിലന്‍സ് മന്ത്രിയായിരിക്കാനുള്ള അര്‍ഹത ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കു നഷ്ടമായിരിക്കുന്നു. ബാര്‍ കോഴകേസില്‍ മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍ക്കൂടി ആരോപണ വിധേയരായിട്ടുണ്ട്. ഇവര്‍ക്കെതിരെയും അന്വേഷമ നടപടികള്‍ സ്വീകരിക്കണമെന്ന് പിണറായി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























