കോണ്‍ഗ്രസുകാര്‍ തന്നെ തെരുവ് വേശ്യയായി ചിത്രീകരിക്കാന്‍ ശ്രമിച്ചു: സരിത എസ്. നായര്‍

കോണ്‍ഗ്രസുകാര്‍ ചാനലുകളിലൂടെ തന്നെ തെരുവ് വേശ്യയായി ചിത്രീകരിക്കാന്‍ ശ്രമിച്ചതായി സോളാര്‍ പ്രതി സരിത എസ്. നായര്‍. താന്‍ മാത്രമാണ് എല്ലായ്‌പ്പോഴും ക്രൂശിക്കപ്പെടുന്നതെന്നും സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയശേഷം പുറത്തിറങ്ങവേ സരിത മാധ്യമങ്ങളോടു പറഞ്ഞു. സോളാര്‍ കമ്മീഷനിലെ വെളിപ്പെടുത്തലുകളില്‍ പൊരുത്തക്കേടുകള്‍ തോന്നിയാല്‍ ആര്‍ക്കു ചോദ്യം ചെയ്യാം. ആവശ്യപ്പെടുന്ന രേഖകളും സമര്‍പ്പിക്കാന്‍ തയാറാണെന്നു സരിത പറഞ്ഞു. കൊടുത്ത പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്ന ഒരു സംരംഭകയാണ് താന്‍. നിലവിലെ സാഹചര്യത്തില്‍ പണം കിട്ടുന്നുമില്ല, പകരം തട്ടിപ്പുകാരിയായി മുദ്രകുത്തപ്പെടുകയാണെന്നും സരിത കൂട്ടിച്ചേര്‍ത്തു. ടെനി ജോപ്പനുമായി സാമ്പത്തിക ഇടപാടിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. പണം തോമസ് കുരുവിളയ്ക്കു ഏല്‍പ്പിക്കാന്‍ ജിക്കുമോനാണ് നിര്‍ദേശിച്ചതെന്നും സരിത പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയ ചെക്കു മടങ്ങിപ്പോകാന്‍ കാരണം ബിജു രാധാകൃഷ്ണനാണ്. മുഖ്യമന്ത്രിയും താനും തമ്മിലുള്ള ബന്ധം വെളിപ്പെടുത്താതിരുന്നത് തന്റെ വ്യക്തി ജീവിതത്തെ ബാധിക്കുമെന്നതിനാലാണെന്നും സരിത പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























