മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനങ്ങള്‍ക്ക് മുന്നില്‍ നഗ്‌നനായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍

സോളാര്‍ കേസിലെ സരിത എസ്.നായരുടെ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനങ്ങള്‍ക്ക് മുന്നില്‍ നഗ്‌നനായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. ആര്യാടന്‍ മുഹമ്മദിനും മുഖ്യമന്ത്രിക്കും കൈക്കൂലി നല്‍കി എന്ന് ഇതുവരെ സര്‍ക്കാരിനെ താങ്ങിനിറുത്തിയ സരിതയ്ക്ക് വെളിപ്പെടുത്തേണ്ടിവന്ന സാഹചര്യത്തില്‍ ഈ മന്ത്രിസഭ അധികാരത്തില്‍ തുടരുന്നത് കേരളത്തിന് അപമാനമാണ്. ഈ അഴിമതി സര്‍ക്കാരിനെ പുറത്താക്കാന്‍ ഗവര്‍ണര്‍ ഇടപെടണം. ഫെബ്രുവരി 5ന് നിയമസഭാ സമ്മേളനത്തില്‍ ഈ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്നും വി.എസ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
14 മണിക്കൂര്‍ സോളാര്‍ കമ്മീഷന്‍ മുമ്പാകെ നുണ പറഞ്ഞ് ലോകറെക്കാഡ് സൃഷ്ടിച്ച മുഖ്യമന്ത്രി നല്‍കിയ മൊഴിയില്‍ ഒരു വാക്കു പോലും സത്യമല്ലെന്ന് തെളിഞ്ഞിരിക്കുന്നു. നുണകള്‍ ആവര്‍ത്തിച്ചു പറഞ്ഞ് ചരിത്രത്തില്‍ ഇടംനേടിയ ഹിറ്റ്‌ലറുടെ പ്രചാരണവിഭാഗം മന്ത്രി ജോസഫ് ഗീബല്‍സ് ഇന്ന് ജീവിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും അദ്ദേഹംഉമ്മന്‍ചാണ്ടിയുടെ മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കുമായിരുന്നു. സരിതയുടെ തട്ടിപ്പു സംഘം രണ്ട് കമ്പനികള്‍ രൂപീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. അന്വേഷണ സംഘം ഈ രണ്ട് കമ്പനികളെയും പ്രതിയാക്കിയിട്ടില്ല എന്നുമാത്രമല്ല, ആ കമ്പനിയെപ്പറ്റി അന്വേഷിച്ചിട്ടു പോലുമില്ല. സരിതയെ ജയിലില്‍ ഭീഷണിപ്പെടുത്താന്‍ ആയുധ ധാരികളായ ഒരു സംഘം എത്തി എന്ന് കമ്മിഷന് മുമ്പില്‍ മൊഴി നല്‍കിയ മുന്‍ ജയില്‍ ഡി.ജി.പിയായ അലക്‌സാണ്ടര്‍ ജേക്കബ് ആണ്. സരിതയുടെ ഫോണ്‍ കോള്‍ ലിസ്റ്റ് എടുത്ത് നശിപ്പിച്ചത് കോപ്പിയടി വീരനായ ടി.ജെ ജോസ് എന്ന എസ്.പിയാണെന്ന് ഇപ്പോഴത്തെ ഡി.ജിപി സെന്‍കുമാര്‍ തന്നെയാണ് പറഞ്ഞത്. ഇതൊക്കെ തെളിയിക്കുന്നത് മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ വേണ്ടി തട്ടിക്കൂട്ടിയ മറ്റൊരു തട്ടിപ്പു സംഘമായിരുന്നു പ്രത്യേക അന്വേഷണസംഘം എന്നാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























