ടെലികോം കമ്പനിയുടെ വിവരം ചോര്‍ത്തിയതിനെ തുടര്‍ന്ന് മൂന്ന് വിപ്രോ ജീവനക്കാര്‍ അറസ്റ്റില്‍

ടെലികോം കമ്പനിയുടെ വിവരം ചോര്‍ത്തിയതിനെ തുടര്‍ന്ന് മൂന്ന് വിപ്രോ ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോക് ടോക് ടെലികോം കമ്പനിയുടെ വിവരങ്ങളാണ് ഇവര്‍ ചോര്‍ത്തിയത്. 15,7000ത്തോളം ഉപഭോക്താക്കളുടെ വിവരങ്ങളാണ് ചോര്‍ത്തിയത്.
1.7 ബില്യന്‍ വരുമാനമുള്ള കമ്പനിയുടെ വ്യക്തിഗതവും സാമ്പത്തികവുമായ വിവരങ്ങളുള്‍പ്പെടെ നാല് മില്യണ്‍ ഉപഭോക്താക്കളുടെ രേഖകളാണ് ചോര്‍ത്തിയത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു കമ്പനി സൈബര്‍ ആക്രമണത്തിന് വിധേയമായത്.
സംഭവത്തെ തുടര്‍ന്ന് നടത്തിയ ഫോറന്‍സിക് അന്വേഷണത്തിലാണ് വിവരം പുറത്തുവന്നത്. 2011 മുതല്‍ വിപ്രോ കമ്പനി ടോക് ടോക് കമ്പനിക്ക് വിവര സാങ്കേതിക പിന്തുണ നല്‍കുന്നുണ്ട്. കൊല്‍ക്കത്തയില്‍ മാത്രം വിപ്രോയുടെ 1000 ജീവനക്കാരെയാണ് ഇതിനായി നല്‍കിയിട്ടുള്ളത്.ആറു വര്‍ഷം 70 മില്യന്‍ പൗണ്ട് ആണ് ഇതിനായി ടോക് ടോക് ചെലവഴിച്ചിരുന്നത്. എന്നാല്‍ കമ്പനി നിയമമനുസരിച്ച് വിപ്രോയുമായുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് കമ്പനി വക്താവ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























