വിമാനം തകര്‍ന്ന് വീണ് 62 പേര്‍ കൊല്ലപ്പെട്ട സംഭവം...കാരണം പൈലറ്റിന്റെ പിഴവാണ് എന്ന് പ്രാഥമിക നിഗമനം...ഡെത്ത് സ്പൈറല്‍ എന്ന് വൈമാനികര്‍ വിളിക്കുന്ന പൈലറ്റിന്റെ വീഴ്ച തന്നെയാണ് ഏറ്റവും അപകടകരമാകുന്നത്...
ബ്രസീലിലുണ്ടായ വിമാന അപകടത്തിൽ നിമിഷങ്ങൾക്കുളിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. ഇത്രയും വലിയ അപകടത്തിന് പിന്നിലെ കാരണത്തെ കുറിച്ചുള്ള അന്വേഷത്തിലാണ് അധികൃതർ. ബ്രസീലിലെ വിന്‍ഹെഡോ നഗരത്തില്‍ വിമാനം തകര്‍ന്ന് വീണ് 62 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അപകടത്തിന് കാരണം പൈലറ്റിന്റെ പിഴവാണ് എന്ന് പ്രാഥമിക നിഗമനം. വിമാനം തകര്‍ന്ന് വീണത് ജനവാസ മേഖലയിലായത് കാരണം നിരവധി കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. വിമാനം നിയന്ത്രണം വിട്ട് പല തവണ കരണം മറിഞ്ഞ് താഴേക്ക് പതിക്കുന്നതിന്റെയും തീപിടിക്കുന്നതിന്റെയും എല്ലാം ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്.പ്രധാനമായും വിവിധ കാരണങ്ങളാണ് വിമാനാപകടങ്ങളില്‍ സാധാരണയായി സംഭവിക്കാറുള്ളത് എന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഒന്ന് എന്‍ജിന്‍ തകരാര്‍ ആകാം കൂടാതെ ഫ്ളൈറ്റ് കണ്‍ട്രോള്‍ സംവിധാനം തകരാറിലാകുന്നതും വിമാനത്തിന്റെ ചിറകുകള്‍ പോലെ ഏതെങ്കിലും പ്രധാനപ്പെട്ട ഭാഗങ്ങള്‍ അടര്‍ന്ന് വീഴുന്നതും എല്ലാം അപകട കാരണങ്ങളാണ്. ഇവയില്‍ ഡെത്ത് സ്പൈറല്‍ എന്ന് വൈമാനികര്‍ വിളിക്കുന്ന പൈലറ്റിന്റെ വീഴ്ച തന്നെയാണ് ഏറ്റവും അപകടകരമാകുന്നത്. ഇതാണ് ബ്രസിലീലും പ്രതിസന്ധിയായത് എന്നാണ് നിഗമനം.പക്ഷികള്‍ വന്നിടിച്ചാലും വിമാനത്തിന് തകരാറ് സംഭവിക്കുക പതിവാണ്. എന്നാല്‍ ബ്രസീലിലെ വിമാനാപകടത്തില്‍ വിമാനം പതിനേഴായിരം അടി ഉയരെയാണ് പറന്ന് കൊണ്ടിരുന്നത്. അത് കൊണ്ട് തന്നെ അത്തരത്തില്‍ ഒരു പ്രശ്നം ഉണ്ടാകാന്‍ സാധ്യതയില്ല. ഒരു പക്ഷെ വിമാനത്തിന്റെ ചിറകിന് എന്തെങ്കിലും തകരാറ് സംഭവിച്ചതാണോ ഈ അപകടത്തിന് കാരണമെന്നും സംശയമുണ്ട്.
വിമാന അപകടത്തിന്റെ യഥാര്‍ത്ഥ കാരണം ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല, അട്ടിമറി സാധ്യത അടക്കം പരിശോധിക്കുന്നുണ്ട്.ചിറകുകള്‍ക്ക് എന്തെങ്കിലും കേടപാടുകള്‍ ഉണ്ടായാല്‍ വിമാനത്തിന്റെ എന്‍ജിന്‍ പ്രവര്‍ത്തന രഹിതമാകാനും അങ്ങനെ വിമാനം അപകടത്തില്‍ പെടാനും സാധ്യതയുണ്ട്. അപകടത്തില്‍ പെട്ട വിമാനം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വിമാന നിര്‍മ്മാണ കമ്പനിയായ എ.ടി.ആറാണ് നിര്‍മ്മിച്ചിരിക്കുന്നത്. പൊതുവേ ഇവര്‍ നിര്‍മ്മിക്കുന്ന വിമാനങ്ങള്‍ സുരക്ഷിതമാണെന്നാണ് കരുതപ്പെടുന്നത്. അതു കൊണ്ട് തന്നെ വിമാന കമ്പനിയും വിശദ പരിശോധനകള്‍ നടത്തും.മരണപ്പെട്ടവരില്‍ 58 പേര്‍ യാത്രക്കാരും നാലുപേര്‍ വിമാനത്തിലെ ജീവനക്കാരുമാണ്. സാവോപോളോയിലെ വിന്‍ഹെഡോ സിറ്റിയിലെ ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നു വീണതെന്ന് ബ്രസീലിയന്‍ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. വിമാനമിടിച്ച് നിരവധി വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha