മുണ്ടക്കൈ ദുരന്തകാരണം പുറത്ത് വന്നതോടെ പിണറായിക്ക് മുട്ട് ഇടിക്കുന്നു ; കളക്ടറിന്റെ റിപ്പോര്‍ട്ടില്‍ അമ്മായിയപ്പനും മരുമോനും കുരുക്ക് മുറുകുന്നു

മുണ്ടക്കൈ ദുരന്തത്തിന്റെ കാരണം പുറത്ത്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രഥമിക റിപ്പോര്‍ട്ടില്‍ കനത്ത മഴ ദുരന്തത്തിന്റെ ആക്കം കൂട്ടിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മഴ പിണറായിയെ രക്ഷിക്കില്ല വയനാട് കളക്ടറിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ അടിവേര് ഇളക്കുന്നതാണ്. ഇയൊരൊറ്റ റിപ്പോര്‍ട്ട് മതി ഹൈക്കോടതി പിണറായിയെ തൂക്കി താഴെയടിക്കാന്‍. വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തകാരണം ക്വാറികളല്ലെന്നു സര്‍ക്കാര്‍തല അന്വേഷണ റിപ്പോര്‍ട്ട്. അതില്‍ അടിവരയിട്ട് പറയുന്ന മറ്റൊരു കാരണം ഉണ്ട്. അത് നിസ്സാരമല്ല മുഖ്യമന്ത്രിയ്ക്കും മരുമോനും പുറംപൊളിയുന്ന അടി കിട്ടും. ആദ്യം ജിയോളജി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത് നോക്കാം. അതിന് ശേഷം ചില വസ്തുതകള്‍ കൂടി ചര്‍ച്ച ചെയ്യാം.
സ്ഥലത്തിന്റെ ചരിവും മണ്ണിന്റെ ഘടനയും ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി. 2018 മുതല്‍ നിരന്തരം ഉരുള്‍പൊട്ടലുകളുണ്ടായ പ്രദേശത്താണ് ഒടുവില്‍ വന്‍ ദുരന്തം സംഭവിച്ചത്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിന്റെ ട്രിഗറിംങ് ഫാക്ടര്‍ കനത്ത മഴ തന്നെയാണെന്ന് ദുരന്തത്തിന് പിന്നാലെ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തി. പ്രദേശത്ത് നടത്തിയ പ്രാഥമിക പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. അപകടമുണ്ടായ പ്രദേശത്ത് 2018 മുതല്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. 2019ല്‍ പുത്തുമലയിലേത് ഉള്‍പ്പടെ വെള്ളരിമലിയും ചൂരല്‍മലയിലുമൊക്കെയായി ചെറുതും വലുതുമായ നിരവധി ഉരുള്‍പൊട്ടലുകള്‍ സംഭവിച്ചിട്ടുണ്ട്. ജൂലൈ മൂന്നാം വാരം മുതല്‍ ഈ മേഖലകളില്‍ തുടര്‍ച്ചയായി മഴ പെയ്തിട്ടുണ്ട്. ദുരന്തമുണ്ടാകുന്നതിന് മുമ്പുള്ള 24 മണിക്കൂറില്‍ പുത്തുമലയില്‍ പെയ്തിറങ്ങിയത് 372.6 മി.മീ മഴയാണ്, തെറ്റമലയില്‍ 409 മി.മീ മഴയും. സമീപപ്രദേശങ്ങളിലെല്ലാം മഴ കനത്തുപെയ്തു.
തുടര്‍ച്ചയായി മഴ പെയ്ത് നനഞ്ഞു കുതിര്‍ന്ന് കിടന്ന പ്രദേശത്ത്, അധികമായി കനത്ത മഴ പെയ്തിറങ്ങിയപ്പോള്‍ മര്‍ദ്ദം താങ്ങാനായില്ല. അതാണ് ഉരുള്‍പൊട്ടലിനിടയാക്കിയത് എന്നാണ് ജിഎസ്‌ഐ കണ്ടെത്തല്‍. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പാറക്കലുകളും, മണ്ണും ചെളിയും, വെള്ളവും ഏഴ് കി.മീ ദൂരത്തോളം ഒഴുകി. ദ്രുതഗതിയില്‍ അവശിഷ്ടങ്ങള്‍ ഒഴുകിയ ആ കുത്തൊഴുക്കില്‍ പുന്നപ്പുഴയുടെ ഗതി മാറി. അങ്ങനെ മുണ്ടക്കൈയും ചൂരല്‍മലയും ശവപ്പറമ്പായി മാറിയെന്നാണ് ജിഎസ്‌ഐ റിപ്പോര്‍ട്ട്.
ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രത്തില്‍ 25 മുതല്‍ 40 ഡിഗ്രി വരെ ചരിവ് 5 മീറ്റര്‍ വരെയാണ് മേല്‍മണ്ണിന്റെ കനം. ഉരുള്‍ പൊട്ടാനും ആഘാതം കൂട്ടാനും ഇതെല്ലാം കാരണമായി. 201516 കാലഘട്ടത്തില്‍ ഈ മേഖലയില്‍ ജിഎസ്‌ഐ പഠനം നടത്തിയിട്ടുണ്ട്. അന്ന് ചൂരല്‍മല, മുണ്ടൈക്കൈ, വെള്ളരിമല, അട്ടമല ഭാഗങ്ങള്‍ ഉരുള്‍പൊട്ടലിന് മിതമായ സാധ്യതയുള്ള പ്രദേശങ്ങളായാണ് കണ്ടെത്തിയത്. എന്നാല്‍ ഈ പ്രദേശത്തിന്റെ ഉയര്‍ന്ന മലമ്പ്രദേശങ്ങള്‍ അതീവ ഉരുള്‍പൊട്ടല്‍ സാധ്യത പട്ടികയില്‍പ്പെടുത്തിയിരുന്നു. ജിഎസ്‌ഐ ഈ മേഖലയില്‍ വിശദമായ പഠനം നടത്തും. ഇതിന് ശേഷമായിരിക്കും മുണ്ടൈക്കെയും ചൂരല്‍മലയയും തകര്‍ന്നൈറിഞ്ഞ ദുരന്തത്തിന്റെ പൂര്‍ണ ചിത്രം തെളിയുക. പാരിസ്ഥിതിക ആഘാതം അടക്കം ദുരന്തത്തിന് ഇടയാക്കിയിട്ടുണ്ടോ എന്ന് അന്തിമ റിപ്പോര്‍ട്ടില്‍ വ്യക്തമാകും.
ഇനി കളക്ടറിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത് നോക്കാം. ദുരന്തകാരണം ക്വാറികളല്ല എന്നാല്‍ അതിനേക്കാള്‍ വലിയ പ്രസ്‌നം പിന്നിലുണ്ട്. ഉരുള്‍പൊട്ടല്‍ നടന്ന മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ മൂന്നു പഞ്ചായത്തുകളിലായി മുപ്പതില്‍പരം റിസോര്‍ട്ടുകളുണ്ട്. ഇടത്തരം റിസോര്‍ട്ടുകളാണു പലതും. സുരക്ഷിതമല്ലാതെ കിഴുക്കാംതൂക്കായ സ്ഥലത്താണു ഇവ നിര്‍മ്മിച്ചിരിക്കുന്നത്. കെട്ടിടങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ചതാണു ദുരന്തത്തിന്റെ ആഴം വര്‍ധിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ അടിവരയിട്ട് പറയുന്നു. ഇത്രയും റിസോര്‍ട്ടുകള്‍ കെട്ടിപ്പൊക്കാന്‍ ആരാണ് അനുമതി കൊടുത്തത്. ടൂറിസത്തിന്റെ മറവില്‍ മലയോര മേഖലകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്താണ്. ഇതെല്ലാം ചോദ്യമായി ഉയര്‍ന്നുവരും. പിണറായി ഇതിനെല്ലാം മറുപടി പറയേണ്ടി വരും. ടൂറിസം മന്ത്രി റിയാസിന്റെ വായിലെ പിരിവെട്ടും. ഏറെ ദുര്‍ബലമായ പ്രദേശം മണ്ണിടിച്ചും കുന്ന് തുരന്നും കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്നത് മാത്രമല്ല അവിടെ അനധികൃതമായ നിര്‍മ്മാണങ്ങല്‍ വീണ്ടും നടത്തി. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ റിസോര്‍ട്ട് മാഫിയ ആ ഭൂമിക്ക് താങ്ങാവുന്നതിലും അപ്പുറം പ്രഹരമേല്‍പ്പിച്ചാണ് പല നിര്‍മ്മാണങ്ങളും നടത്തിയിരിക്കുന്നത്. അതിന്റെ കൂടെ മഴകൂടി ശക്തിയാര്‍ജിക്കുമ്പോള്‍ ഭൂമി പിളരും ഉരുള്‍പൊട്ടും വെള്ളം ആ ഭൂമിയെ വിഴുങ്ങും. അതാണ് വയനാട്ടില്‍ സംഭവിച്ചിരിക്കുന്നത്.
കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പരിസ്ഥിതി വകുപ്പ് ദേശീയ ഹരിത ട്രിബ്യൂണലിനു മറുപടി നല്‍കിയിട്ടുണ്ട്. ദുരന്തത്തിന്റെ കാരണം വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നു സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞാഴ്ച എന്‍.ജി.ടി. സതേണ്‍ ബഞ്ച് നിര്‍ദ്ദേശം നല്‍കിയിരുന്നു. കരിങ്കല്‍ ക്വാറികള്‍ക്കു അനധികൃതമായി പെര്‍മിറ്റ് നല്‍കിയതാണോ, പരിസ്ഥിതി നാശമാണോ കാരണമെന്നു പരിശോധിക്കണമെന്നാണു മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസില്‍ ചെന്നൈ ആസ്ഥാനമായ എന്‍.ജി.ടി. ദക്ഷിണമേഖലാ ബഞ്ച് നിര്‍ദ്ദേശിച്ചത്. കേരള ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ സംസ്ഥാന ചീഫ് സെക്രട്ടറിയാണു റിപ്പോര്‍ട്ടു നല്‍കേണ്ടത്.
കഴിഞ്ഞ രണ്ടിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ആവശ്യപ്പെട്ടതെങ്കിലും സര്‍ക്കാര്‍ കൂടുതല്‍ സമയം ചോദിക്കുകയായിരുന്നു. മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പും പരിസ്ഥിതി വകുപ്പും സംയുക്തമായാണു ദുരന്തസ്ഥലത്തു പരിശോധന നടത്തിയത്. തുടര്‍ന്നു ജില്ലാ കലക്ടര്‍ക്കു പ്രാഥമിക പരിശോധന റിപ്പോര്‍ട്ട് കൈമാറുകയായിരുന്നു. ക്വാറികളാണു മണ്ണിടിച്ചിലിന്റെ പ്രധാന കാരണമെന്നു കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ലമെന്റില്‍ ആരോപണമുന്നയിച്ചിരുന്നു. അനധികൃത കുടിയേറ്റത്തിനു ഒത്താശചെയ്യുന്നതും അനധികൃത കരിങ്കല്‍ ക്വാറികള്‍ക്കു അനുമതി നല്‍കുന്നതും രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരുകളുമാണെന്നാണു കേന്ദ്രമന്ത്രി പറഞ്ഞത്.
ഇക്കാര്യം പരിസ്ഥിതി വിദഗ്ധരും ആവര്‍ത്തിച്ചിരുന്നു. 1950 നും 2018 നുമിടയില്‍ വയനാട് ജില്ലയിലെ വനവിസ്തൃതി 62 ശതമാനമാണു കുറഞ്ഞത്. ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആര്‍.ഒയുടെ ദേശീയ വിദൂര സംവേദന കേന്ദ്രം കഴിഞ്ഞ വര്‍ഷത്തെ പഠന റിപ്പോര്‍ട്ട് പ്രകാരം ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത കൂടിയ ഇന്ത്യയിലെ 30 ജില്ലകളില്‍ 13ാം സ്ഥാനത്താണ് വയനാട്. വയനാട്ടില്‍ പശ്ചിമ ഘട്ടത്തിന്റെ കിഴക്കന്‍ ചെരിവില്‍ നിന്നു 4,000 ല്‍പരം കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കണമെന്നു നാലു വര്‍ഷം മുമ്പു സംസ്ഥാന ദുരന്തകാര്യ അതോറിട്ടി തന്നെ നിര്‍ദേശിച്ചതാണ്. 2018 ല്‍ നൂറോളം മണ്ണിടിച്ചില്‍ സംഭവങ്ങള്‍ വയനാട്ടിലും സമീപ പശ്ചിമഘട്ട മേഖലകളിലുമുണ്ടായി. എന്നാല്‍ ശിപാര്‍ശകള്‍ നടപ്പാക്കുന്നതിനു പകരം രാഷ്ട്രീയ കാരണങ്ങളാല്‍ ഗാഡ്ഗില്‍ മുന്നോട്ടുവച്ച നിര്‍ദേശം ജനതാല്‍പര്യമെന്ന പേരില്‍ തുടര്‍ച്ചയായി അവഗണിക്കപ്പെടുന്നതും ദുരന്തം ക്ഷണിച്ചു വരുത്തുന്നതാണെന്നുമുള്ള റിപ്പോര്‍ട്ടുകളിലാണു എന്‍.ജി.ടി. സര്‍ക്കാരിന്റെ മറുപടി തേടിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























