Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി


കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍


കണ്ണീര്‍ക്കാഴ്ചയായി... പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...


കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...

ഡിവൈഎഫ്ഐ ഫുട്പാത്ത് കയ്യേറി അനധികൃത ഭക്ഷണ വിൽപ്പന നടത്തി..ചോദ്യം ചെയ്ത വനിതാ കൗൺസിലറെ തെറി വിളിച്ചു ഓടിച്ചു...പൊറോട്ട വായിൽ കുത്തിക്കേറ്റും എന്ന് പറഞ്ഞു അധിക്ഷേപം...ഒടുവിൽ നാട്ടുകാരും പോലീസും ഇടപ്പെട്ടു..സഖാക്കളെ ഓടിച്ചു...

12 AUGUST 2024 04:10 PM IST
മലയാളി വാര്‍ത്ത

ഈ ഒരു ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതാണ് . ഭരിക്കുന്നത് ഞങ്ങളുടെ പാർട്ടിയാണ് എന്നും പറഞ്ഞു കൊണ്ട് അനധികൃതമായി ഫുട്പാത്ത് കയ്യേറി അതിനെ ചോദ്യം ചെയ്ത ഒരു സ്ത്രീയെ പൊതുമധ്യത്തിൽ നാണംകെടുത്തി മോശമായ വാക്കുകൾ വിളിച്ചു പറഞ്ഞ ഡിഫിയുടെ അഹങ്കാരമാണ് ഈ കാണുന്നത്. വയനാടിനായി കേരളം മുഴുവൻ ഒരുമിച്ചു നിന്നുകൊണ്ട് പ്രവർത്തിക്കുന്ന സമയമാണ് ഇത്. പല സംഘടനകളും ആളുകളും ക്ലബ്ബുകളും തുടങ്ങി കേരളത്തിലെ ഓരോ ജനവും വയനാടിനായി അകമഴിഞ്ഞ സഹായങ്ങൾ ചെയുന്ന സമയം. എന്നാൽ അതാരെയും പിടിച്ചു പറിച്ചും അഹങ്കാരം കാണിച്ചും ആകരുത് എന്നാൽ . ഞങ്ങളുടെ ഇരട്ട ചങ്കനാണ് ഭരിക്കുന്നത് എന്ന് പറഞ്ഞു കൊണ്ട് നടുറോഡിൽ അഴിഞ്ഞാടുകയാണ് ഡിഫി.

 

ചോദ്യം ചെയ്തപ്പോൾ തെറിവിളി . നിന്റെ വായേല് പൊറോട്ട കുത്തിക്കേറ്റും നിന്നെ ചട്ടിയിലിട്ട് വറുത്തെടുക്കും തുടങ്ങി പറയാൻ കൊള്ളാത്ത തെറിവിളികൾ വേറെയും അതെല്ലാം ഈ വീഡിയോയിൽ കാണാൻ കഴിയും . വയനാടിന് ഫണ്ട് സ്വരുപിക്കാനെന്ന പേരിൽ ഡിവൈഎഫ്ഐ ഫുട്പാത്ത് കയ്യേറി അനധികൃത ഭക്ഷണ വിൽപ്പന നടത്തിയത് ചോദ്യം ചെയ്ത കൗൺസിലർക്ക് ആണ് ഈ ഗതികേട് വന്നത്. എറണാകുളം സൗത്ത് ജംഗ്ഷനിലായിരുന്നു സംഭവം. കൊച്ചി കോർപ്പറേഷനിലെ ബിജെപി പ്രതിനിധി പത്മജ എസ് മേനോൻ ആയിരുന്നു ഡിവൈഎഫ്ഐയുടെ നടപടി ചോദ്യം ചെയ്തത്.തുടർ‌ന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ മോശമായി പെരുമാറിയെന്നാണ് പരാതി.കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ ലൈസൻസ് എടുത്താണ് ഭക്ഷണ വിൽപ്പന നടത്തേണ്ടതെന്ന് ഡിവിഷൻ കൗൺസിലർ ചൂണ്ടിക്കാണിച്ചതാണ് ഡിവൈഎഫ്ഐയെ പ്രകോപിപ്പിച്ചത്.

കൗൺസിലറെ പിന്തുണച്ചയാളെ മർദ്ദിച്ചതായും പരാതിയുണ്ട്. സംഭവത്തിന് പിന്നാലെ എറണാകുളം സെൻട്രൽ പൊലീസിൽ പത്മജ എസ് മേനോൻ പരാതി നൽകി. ഇതുസംബന്ധിച്ച വീഡിയോയും കുറിപ്പും പത്മജ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.ഫേസ്ബുക്ക് പോസ്റ്റ്...സൗത്ത് ഗേൾസ് ഹൈസ്കൂൾ ജംഗ്ഷനിലെ എല്ലാ പെട്ടിക്കടകൾക്കും ലൈസൻസ് ഉണ്ടോ അതിലെ ഗ്യാസ് പ്രവർത്തിക്കുന്നുണ്ടോ എന്നൊക്കെ നോക്കി വരുമ്പോൾ ഡിവൈഎഫ്ഐക്കാർ റോഡിലേക്ക് കാലൊക്കെ നാട്ടി വച്ചിട്ട് ഫുട്പാത്ത് മുഴുവനും എടുത്ത് ഒരു തട്ടുകട നടത്തുന്നു. വയനാട് ദുരിതാശ്വാസം എന്നൊക്കെ എഴുതി വച്ചിരിക്കുന്നത് കണ്ടു. അപ്പോൾ ലൈസൻസ് ഉണ്ടോ എന്ന് ഞാൻ ചോദിച്ചു. ലൈസൻസ് ഇല്ല, കേരളം ഭരിക്കുന്ന പാർട്ടിയാണ് എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു – നിങ്ങൾ തന്നെയാണല്ലോ കൊച്ചിൻ കോർപ്പറേഷനും ഭരിക്കുന്നത്. അപ്പോൾ നിങ്ങൾക്ക് ഒരു ഹെൽത്ത് ഇൻസ്പെക്ടർ വഴി ലൈസൻസ് എടുക്കാൻ ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിച്ചു. അതേ തുടർന്ന് അവർ ഇനി പറയാനൊന്നും ബാക്കിയില്ല.

 

രണ്ടു പൊറോട്ടയും ബീഫും എന്റെ വായിലേക്ക് തള്ളിവച്ച് കേറ്റി കൊടുക്കാൻ പറഞ്ഞു.ഒരു മുൻ പരിചയം ഇല്ലാത്ത ഒരാൾ എന്റെ സമീപം കുറച്ചു നേരമായി നിൽക്കുന്നുണ്ടായിരുന്നു. ഇത് കേട്ടപ്പോൾ അദ്ദേഹം പറഞ്ഞു “ഈ സ്ത്രീ ഒന്നും നിങ്ങളോട് ചോദിച്ചില്ലല്ലോ, പിന്നെന്തിനാണ് അവരുടെ വായിൽ വച്ച് കൊടുക്കുന്നത് എന്ന്. കുറച്ചുനേരം കൂടെ എന്റെ കൂടെ നന്നിട്ട് അദ്ദേഹം നടന്നുപോയി. ഇവർ പിന്തുടർന്ന് അദ്ദേഹത്തെ മർദ്ദിച്ചു. എനിക്ക് തരാനുള്ളത് അദ്ദേഹത്തിന് കൊടുത്തു എന്നു മാത്രം.എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. പോസ്റ്റിനു അവസാനം അവർ നിലവിളിച്ചു കരയുന്നതും കാണാനായിട്ട് സാധിക്കും. അവസാനം പോലീസ് വരുന്നതും ഇടപെടുന്നതും കാണാൻ സാധിക്കും. വീഡിയോ...ഏതായാലും അവസാനം ഡിഫി ചേട്ടന്മാർക്ക് പണി പാളി .

കാരണം നാട്ടുകാർ ഏറ്റെടുത്തു. അവിടെ ചുറ്റിലും നിന്നിരുന്ന നാട്ടുകാർ എടുത്തോണ്ട് പോടാ നിന്റെ ചട്ടിയും കലങ്ങളുമെടുത്ത് എന്ന് പറഞ്ഞു കൊണ്ട് ഓടിപ്പിക്കുന്നതും വീഡിയോയിൽ കാണാൻ ആയിട്ട് സാധിക്കും. ഏതായാലും പിണറായി ആണ് ഞമ്മന്റെ പാർട്ടിയാണ് ഭരിക്കുന്നത് എന്നും പറഞ്ഞു കൊണ്ട് കേരളം ഇവനൊക്കെ തീറെഴുതി കൊടുത്തേക്കാണെന്ന് വിചാരം . ഏതായാലും സേവന പ്രവർത്തനങ്ങൾ ഒക്കെ വളരെ നല്ല കാര്യമാണ് . ആരും എതിരല്ല . പക്ഷെ നാട്ടുകാരുടെ മെക്കട്ടു കേറിയിട്ടാകരുത്. അഹങ്കാരം ഒക്കെ കൈയിൽ വച്ചിരുന്നാൽ മതി . സാധാരണക്കാർ റോഡിൽ വാഹനം നിർത്തിയാൽ നോ പാർക്കിംഗ് ആണെന്നും പറഞ്ഞ് പോലീസുകാർ വന്ന 500 രൂപ മേടിച്ചെടുക്കും .അതുപോലെതന്നെ വഴി നടക്കുന്ന സ്ഥലത്ത് ഫുട്പാത്തിൽ ആളുകൾക്ക് വഴി നടക്കാൻ തടസ്സമുണ്ടാക്കി ഇരിക്കുന്ന ഈ കമ്മ്യൂണിസ്റ്റുകാർക്ക് എന്തു തോന്നിവാസവും ചെയ്യാം എന്നുള്ള അവസ്ഥയാണ് കേരളത്തിൽ..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനാലു ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു ശുക്ല അടങ്ങുന്ന നാലംഗസംഘം ബഹിരാകാശനിലയത്തിലേക്ക്  (1 minute ago)

പൂച്ച മാന്തി ചികിത്സയിലിരിക്കെ 11കാരിക്ക് സംഭവിച്ചത്.! ആശുപത്രിയിൽ കൂട്ടനിലവിളി മരണ കാരണം മറ്റൊന്ന്?  (2 minutes ago)

മെറ്റലില്‍ തെന്നിവീണ സ്‌കൂട്ടര്‍ യാത്രക്കാരിക്ക്  (18 minutes ago)

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു  (34 minutes ago)

ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ  (39 minutes ago)

ഡോവ് ഉരച്ച് സെല്ലിലെ ഷെറിന്റെ കുളി ഏമാന്മാർക്ക് ബോധിച്ചു, കെട്ടിലമ്മ ജയിൽ വിടുന്നു, ഗണേഷിനിട്ട് പണിഞ്ഞ് ഗവർണർ  (54 minutes ago)

മഹിസാഗര്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നുണ്ടായ അപകടം... മരണം 18 ആയി, തെരച്ചില്‍ തുടരുന്നു  (1 hour ago)

വാദത്തിനായി കാത്തിരിക്കുന്നതിനിടെ നെഞ്ചുവേദന....  (1 hour ago)

കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍  (1 hour ago)

ജസ്റ്റിന്‍രാജ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികള്‍ പിടിയിലായത് ഡല്‍ഹിയിലേക്കു കടക്കാന്‍ ശ്രമിക്കവേ...  (1 hour ago)

സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (2 hours ago)

ലോക ഒന്നാം നമ്പര്‍ വനിതാ താരം ബലറൂസിന്റെ  (2 hours ago)

ഷെറിന്‍ അടക്കം 11 പേര്‍ക്ക് ശിക്ഷായിളവ്  (2 hours ago)

രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലാക്കാനുള്ള ശ്രമം തുടരുന്നു  (2 hours ago)

നാളെ മുതല്‍ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്  (3 hours ago)

Malayali Vartha Recommends