കുഞ്ഞിനെ കുഴിച്ചിട്ട സംഭവത്തില്‍ യുവതിയുടെ കാമുകനും സുഹൃത്തും, അറസ്റ്റിലായതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്...ഇന്‍സ്റ്റഗ്രാം വഴിയാണ് ഹോട്ടല്‍ മാനേജ്മെന്റ് പൂര്‍ത്തിയാക്കിയ തോമസുമായി പരിചയത്തിലായത്...
വീട്ടിൽ ഉള്ളവർ ആരുമറിയാതെ കുളിമുറിയിൽ പ്രസവിക്കുക ആ കുഞ്ഞിനെ കൊല്ലുക . കാമുകന്റെ സഹായത്തോടെ കുഴിച്ചു മൂടുക. ഇത് നടന്നിരിക്കുന്നത് ഈ കേരളത്തിലാണ് . കേരളത്തിന് ഇപ്പോൾ ഇത്തരം വാർത്തകൾ പുതുമയുള്ളതല്ല. കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് മുൻപാണ് കൊച്ചിയിലും സമാനമായ വാർത്ത വന്നത്. തകഴിയില്‍ ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ കുഴിച്ചിട്ട സംഭവത്തില്‍ യുവതിയുടെ കാമുകനും സുഹൃത്തും അറസ്റ്റിലായതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിച്ചശേഷമാണ് കുഞ്ഞിനെ യുവതി കാമുകന് കൈമാറിയത് എന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. മൂന്ന് പേരാണ് കേസില്‍ അറസ്റ്റിലായത്. ഈ മാസം ഏഴിന് പുലര്‍ച്ചെ 1.30നാണ് പെണ്‍കുഞ്ഞിന് യുവതി ജന്മം നല്‍കിയത്.
ഇവരുടെ പൂച്ചാക്കലിലെ വീട്ടില്‍ വച്ചായിരുന്നു പ്രസവം. ശേഷം തോമസ് ജോസഫിനെ വിളിച്ചുവരുത്തിയ യുവതി കുഞ്ഞിനെ കൈമാറിയെന്നാണ് മൊഴി.രാജസ്ഥാനില്‍ ഫോറന്‍സിക് സയന്‍സ് പഠിച്ച് തിരുവനന്തപുരത്ത് ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന യുവതി ഇന്‍സ്റ്റഗ്രാം വഴിയാണ് ഹോട്ടല്‍ മാനേജ്മെന്റ് പൂര്‍ത്തിയാക്കിയ തോമസുമായി പരിചയത്തിലായത്. വര്‍ഷങ്ങളായി സൗഹൃദത്തിലായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടത്താനിരിക്കെ യുവതി ഗര്‍ഭിണിയായി. വിവരം പക്ഷെ ഇരുവരും വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചു.
ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75, ഭാരതീയ ന്യായ സംഹിത 93, 3(5) പ്രകാരമാണ് സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തത്. ഒരു ദിവസം മാത്രം പ്രായമുള്ള ശിശുവിനെ കൊലപ്പെടുത്തി മറവ് ചെയ്തതാകാമെന്ന് പൊലീസ് സംശയിക്കുന്നെങ്കിലും ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ.ഓഗസ്റ്റ് 8ന് ഉച്ചകഴിഞ്ഞ് തോമസ് ജോസഫ് സുഹൃത്ത് അശോക് ജോസഫുമായി യുവതിയുടെ വീട്ടിലെത്തിയാണ് കുഞ്ഞിനെ വാങ്ങിയത്.തുണിയില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിലാക്കി കുഞ്ഞിനെ യുവതി ഇവര്‍ക്ക് കൈമാറി. അപ്പോള്‍ കുഞ്ഞിന് അനക്കമില്ലായിരുന്നുവെന്നാണ് തോമസിന്റെ മൊഴി.
https://www.facebook.com/Malayalivartha