Widgets Magazine
11
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ...പാലക്കാട് നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്, പുതിയ പരാതിയിൽ എടുത്ത കേസിലാണ് നടപടിയെന്നാണ് സൂചന


അയ്യപ്പനെ തൊട്ടാൽ അയ്യപ്പൻ അവരെ വെറുതെ വിടില്ലെന്ന പഞ്ച് ഡയലോഗ്; അയ്യപ്പൻ കെജിഎഫിലെ റോക്കിഭായ് ആണെന്ന് കരുതരുത്... അയ്യപ്പൻ ഒരു മാഫിയ ഡോൺ അല്ല: അയ്യപ്പനൊരു ശാന്തമൂർത്തിയാണ് - രാഹുൽ ഈശ്വർ


കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഗ്രീൻ അലർട്ടാണ്...അറബിക്കടലിനു മുകളിൽ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു...


ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ ആ ചെറുപ്പക്കാരന് അധികം നേരം ചിന്തിക്കേണ്ടി വന്നില്ല..എലിവിഷം ഓർഡർ ചെയ്ത യുവതിയെ അതിൽ നിന്നും സമയോചിതമായി ഇടപെട്ട് പിന്തിരിപ്പിച്ച യുവാവിന്റെ വീഡിയോ..


ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ ആ ചെറുപ്പക്കാരന് അധികം നേരം ചിന്തിക്കേണ്ടി വന്നില്ല..എലിവിഷം ഓർഡർ ചെയ്ത യുവതിയെ അതിൽ നിന്നും സമയോചിതമായി ഇടപെട്ട് പിന്തിരിപ്പിച്ച യുവാവിന്റെ വീഡിയോ..

സഹകരണത്തില്‍ വരാനിരിക്കുന്നത് മാറ്റങ്ങള്‍...ഈ തീരുമാനം നടപ്പായാല്‍ എല്ലാ സഹകരണ ബാങ്കുകളും റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണത്തിലാകും...സഹകരണ വകുപ്പ് നിര്‍ണ്ണായക തീരുമാനത്തിലേക്ക്...

12 AUGUST 2024 04:26 PM IST
മലയാളി വാര്‍ത്ത

കരുവന്നൂർ സഹകരണ കൊള്ള എന്നൊക്കെ പറഞ്ഞാൽ വളരെ ചെറുതാവും. കണ്ടതിൽ വച്ച് ഏറ്റവും വലിയ കൊള്ളയാണ് സഹകരണ ബാങ്കുകളിൽ നടന്നിട്ടുള്ളത് . പാവപെട്ട ജനങ്ങൾ ചോര നീക്കാരി അധ്വാനിച്ചു അവർക്കൊരു ആപത്തു ഘട്ടത്തിൽ ഉപയിഗിക്കാനായി നിക്ഷേപിച്ച പണമാണ് , ഇവിടെ ചോരകുടിയന്മാരായിട്ടുള്ള കുറെയെണ്ണം തട്ടിച്ച് പണച്ചാക്കുകളായി സമൂഹത്തിൽ ജീവിക്കുന്നത് . ഓണം അന്വേഷിച്ചു ചെന്നപ്പോൾ ഇവരുടെയെല്ലാം അക്കൗണ്ട് കാലി. തെളിവ് സഹിതം ഇ ഡി ഇതെല്ലം പുറത്തെത്തിച്ചപ്പോൾ അതിനെ ന്യായീകരിക്കാനും കേന്ദ്രത്തിന്റെ തെറി വിളിക്കാനും കുറെയെണ്ണം . സഹകരണ പ്രസ്ഥാനം കേരളത്തിലും ഇന്ത്യയിലും ആരംഭിക്കുന്നത് കൃഷിക്കാരുടെയും സാധാരണക്കാരുടെയും ആദിവാസികൾ ഒഴികെയുള്ള പാവങ്ങളുടെയും അത്താണിയായിട്ടാണ്.

 

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്താൻ കഴിയുംവിധം സഹകരണമേഖല വളർന്നു. സർക്കാർ ബാങ്കുകൾ, പുത്തൻ തലമുറ ബാങ്കുകൾ എന്നിവ സാധാരണക്കാരിൽ നിന്ന് അന്യംനിന്നുകൊണ്ടിരിക്കുന്ന കാലത്ത് വായ്പകൾ നൽകുക, കാർഷികോപകരണങ്ങൾ, വളം, നിത്യോപയോഗ സാധനങ്ങൾ, കാർഷികോൽപ്പന്നങ്ങൾ തുടങ്ങിയവയുടെ വിതരണം നടത്തുക, ജനങ്ങൾക്കിടയിൽ സമ്പാദ്യശീലം വർദ്ധിപ്പിക്കുക തുടങ്ങി വിദ്യാഭ്യാസം, ആതുരസേവനം അടക്കം ഇന്ന് കേരളത്തിൽ എല്ലാ കാര്യങ്ങളിലും സഹകരണ പ്രസ്ഥാനം ഇടപെടുന്നു.സഹകരണ ബാങ്കുകൾ ഗ്രാമീണ ജനതയുടെ ആശാകേന്ദ്രമായിരുന്നു. ഏറെ പ്രതീക്ഷയോടെ ചെല്ലാവുന്ന ഒരടിം. പരിചയക്കാരും സുഹൃത്തുക്കളുമെല്ലാമായ ജീവനക്കാരുടെ അനുതാപത്തോടുകൂടിയ ഇടപെടൽ.

നൂലാമാലകളില്ലാതെ ലഭിക്കുന്ന ധനസഹായം. ഇവയെല്ലാം തെല്ലൊന്നുമല്ല ഗ്രാമീണർക്ക് ആശ്വാസമായത്. വായ്പയായി സ്വീകരിച്ച പണം പ്രതിബദ്ധതയോടെ തിരിച്ചടച്ച്, സഹായിച്ച ബാങ്കിനെ കരുതലോടെ കാത്ത ഗ്രാമീണരും ഗ്രാമങ്ങളും ഇന്ന് ആശങ്കയിലാണ്. പുത്തൻ പണക്കാരും ഭരണവർഗ്ഗങ്ങളും പാർട്ടിതണലിൽ നേട്ടം കൊയ്യാൻ തക്കം പാർത്തിരിക്കുന്ന കൗശലക്കാരും കൈകോർത്ത് വളർന്നുവന്ന ഒരു 'പൊളിറ്റിക്കൽ കാപ്പിറ്റലിസം', രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ജനതയെ കൊള്ള ചെയ്യുന്ന ഒരിടമാക്കി സഹകരണ ബാങ്കിംഗ് മേഖലയെ മാറ്റാൻ ശ്രമിക്കുന്നതിന്റെ ഭാഗമായുള്ള അഴിമതിക്കഥകളാണ് കരുവന്നൂരിൽനിന്നെല്ലാം പുറത്തുവരുന്നത്.ഇതിനെല്ലാം മൂക്കുകയറിടാൻ കേന്ദ്രം തുനിഞ്ഞിരിക്കുകയാണ്.

 

ഇനി വരാൻ പോകുന്നത് വമ്പൻ മാറ്റങ്ങളാണ് കേരളത്തിന്റെ ദീര്‍ഘകാല ആവശ്യം അംഗീകരിക്കപ്പെടുന്നു. ഇനി എല്ലാവിഭാഗം പ്രാഥമിക സഹകരണസംഘങ്ങളും ബാങ്കുകളായി മാറും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ കേന്ദ്ര സഹകരണ വകുപ്പ് നിര്‍ണ്ണായക തീരുമാനത്തിലേക്ക് നീങ്ങുകയാണ്. ഈ തീരുമാനം നടപ്പായാല്‍ എല്ലാ സഹകരണ ബാങ്കുകളും റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണത്തിലാകും.ഗ്രാമങ്ങളെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കാനും പ്രാദേശികതലത്തില്‍ ബാങ്കിങ് സേവനം മെച്ചപ്പെടുത്താനും വില്ലേജുതലത്തില്‍ വായ്പേതര സഹകരണസംഘങ്ങള്‍ക്കും ബാങ്കിങ് പ്രവര്‍ത്തനത്തിന് അനുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുകയാണ്. ബാങ്കിങ് കറസ്പോണ്ടന്റ് എന്നനിലയിലാകും മാറ്റം.

 

മുമ്പ് കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ ബാങ്കുകളെ പോലെയായിരുന്നു. എന്നാല്‍ റിസര്‍വ്വ് ബാങ്ക് നിയന്ത്രണത്തോടെ അവയ്ക്ക് ബാങ്ക് പദവി നഷ്ടമായി. അതാകും തിരിച്ചു കിട്ടുക.സംസ്ഥാന -ജില്ലാസഹകരണ ബാങ്കുകളുടെ ബാങ്കിങ് കറസ്പോണ്ടന്റായി കാര്‍ഷിക അനുബന്ധ മേഖലകളിലായി പ്രവര്‍ത്തിക്കുന്ന എല്ലാവിഭാഗം പ്രാഥമിക സഹകരണസംഘങ്ങളെയും അനുവദിക്കണമെന്നാണ് നിര്‍ദേശം. ക്ഷീരസംഘങ്ങള്‍ക്കടക്കം അനുമതി ലഭിക്കും. തൊഴിലാളികളും സാധാരണക്കാരുമായ ഒട്ടേറെപ്പേരാണ് സഹകരണസംഘങ്ങളിലെ അംഗങ്ങള്‍. സര്‍ക്കാര്‍പദ്ധതികളുടെ സഹായം, സബ്സിഡി എന്നിവയെല്ലാം നേരിട്ട് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് ഇതിലൂടെ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍ എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. സഹകരണ മേഖലയെ ഇത് പുതിയ തലത്തിലേക്ക് കൊണ്ടു പോകുമെന്നാണ് കേരളത്തിന്റേയും വിലയിരുത്തല്‍.

 

റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകള്‍ക്ക് മാത്രമാണ് ബിസിനസ് കറസ്പോണ്ടന്റായി സംഘങ്ങളെ നിശ്ചയിക്കാനാകുക.കേരളാ ബാങ്കിന് ലൈസന്‍സുണ്ട്. ഈ ബാങ്കുകള്‍ കോര്‍ബാങ്കിങ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതാകണമെന്ന വ്യവസ്ഥയും കേരളാ ബാങ്കിനുണ്ട്. അതുകൊണ്ട് തന്നെ സമീപ ഭാവിയില്‍ കേരളാ ബാങ്കിന്റെ ബാങ്കിങ് കറസ്‌പോണ്ടന്റായി കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക മാറാനാകും. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ഗ്രാമ മേഖലയ്ക്ക് വലിയ ഊര്‍ജ്ജമായി അതു മാറും. കേരളാ ബാങ്കിനും കൂടുതല്‍ കരുത്ത് ഇത് നല്‍കുമെന്നാണ് വിലയിരുത്തല്‍.പുതിയ അക്കൗണ്ട് തുടങ്ങുക, നിക്ഷേപം സ്വീകരിക്കുക, പണം പിന്‍വലിക്കുക, മറ്റേതെങ്കിലും അക്കൗണ്ടിലേക്ക് പണം കൈമാറ്റംനടത്തുക,

ഓണ്‍ലൈന്‍ പണമിടപാട് സംവിധാനമൊരുക്കുക എന്നിങ്ങനെ 23 ബാങ്കിങ് സേവനങ്ങള്‍ക്കുള്ള അനുമതിയാണ് പ്രാഥമിക സഹകരണസംഘങ്ങള്‍ക്ക് ലഭിക്കുക. സംസ്ഥാനത്ത് കേരളബാങ്കിനാണ് ഈ സേവനം പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നല്‍കാനാകുന്നത്. ബാങ്കിങ് കറസ്പോണ്ടന്റുമാരെ നിശ്ചയിക്കുന്നതിന് സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകള്‍ക്ക് ആറ്് നിബന്ധനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.സംസ്ഥാനത്ത് സഹകരണസംഘം രജിസ്ട്രാര്‍ക്ക് കീഴില്‍ 12,241 പ്രാഥമിക സഹകരണസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്ഷീരവകുപ്പിനുകീഴില്‍ 3370 സംഘങ്ങളുമുണ്ട്. 653 മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങളുമുണ്ട്.കേരളത്തിലെ 75% സഹകരണ ബാങ്കുകളും നിയന്ത്രിക്കുന്നത് സി.പി.എമ്മാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരയിടത്തിലെ കുറ്റിക്കാടിന് തീയിടുന്നതിനിടെ മധ്യവയസ്കൻ വെന്തു മരിച്ചു...  (6 minutes ago)

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു  (18 minutes ago)

പത്തുമാസം പ്രായമായ കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ  (24 minutes ago)

പഴുതടച്ച നീക്കം....രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ  (43 minutes ago)

തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തതില്‍ പരിഹസിച്ച് രാഹുല്‍ ഈശ്വര്‍  (7 hours ago)

കൊല്ലം ഒറ്റക്കലില്‍ വന്‍ തീപിടിത്തം  (7 hours ago)

തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിലെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി; ഉച്ചയ്ക്ക് 2.50ഓടെ പൊലീസ് അകമ്പടിയോടെ വീട്ടിലെത്തിയ സംഘം 8 മണിക്കൂര്‍ നീണ്ട പരിശോധനകള്‍ക്കൊടുവില്‍ മടങ്ങി  (7 hours ago)

ലാന്റിങിനിടെ ശക്തമായ കാറ്റില്‍ ആടിയുലഞ്ഞ വിമാനം പൈലറ്റ് സമയോചിതമായി റണ്‍വേ തൊടാതെ തിരിച്ചുപറത്തി  (7 hours ago)

ഒന്നാം ക്ലാസുകാരന്റെ സ്‌കൂള്‍ ബാഗില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി വനംവകുപ്പ്  (7 hours ago)

വിജയ് ആരാധകര്‍ക്ക് പൊങ്കല്‍ സമ്മാനമായി 'തെരി' സിനിമയുടെ റീറിലീസ് പ്രഖ്യാപിച്ചു  (8 hours ago)

അയോദ്ധ്യയില്‍ മാംസാഹാര വില്പന പൂര്‍ണമായും നിരോധിച്ചു  (8 hours ago)

ജയ്പുരില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (8 hours ago)

കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാര്‍ക്ക് ലോക്ഭവനില്‍ വിരുന്നൊരുക്കി ഗവര്‍ണര്‍  (9 hours ago)

കര്‍ണാടകയില്‍ ഉറങ്ങിക്കിടന്ന അച്ഛനെ തലയ്ക്കടിച്ചു കൊന്ന് മകന്‍  (9 hours ago)

സ്‌കൂള്‍ ബസ് കടന്നുപോകുന്നതിനിടെ ഉണ്ടായ സ്‌ഫോടനം; പൊട്ടിയത് പടക്കമെന്ന് സ്ഥിരീകരണം  (9 hours ago)

Malayali Vartha Recommends