സിനിമാ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ ഹൈക്കോടതി വിധി ഇന്ന്

റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് വി.ജി. അരുണ്‍ ആണ് വിധിപറയുന്നത്.
റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തുവന്നാല്‍ സിനിമാ മേഖലയെ മൊത്തത്തില്‍ ബാധിക്കുമെന്നും സ്വകാര്യത സംബന്ധിച്ച അവകാശത്തിന്റെ ലംഘനമാകുമെന്നും ഹര്ജിക്കാരന് വാദിക്കുകയുണ്ടായി. സ്വകാര്യത സംരക്ഷിച്ച് റിപ്പോര്‍ട്ടിന്റെ ബാക്കി ഭാഗം പുറത്തുവിടണമെന്നായിരുന്നു വിവരവാകാശ കമ്മിഷന്റെ നിലപാട്.
സ്വകാര്യത സംരക്ഷിച്ച് റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെ കേസില്‍ കക്ഷി ചേര്‍ന്ന സംസ്ഥാന വനിതാ കമ്മിഷനും വിമന്‍ ഇന്‍ സിനിമ കളക്ടീവും അനുകൂലിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha


























