മോഷണക്കേസ് സ്വന്തമായി വാദിക്കുന്ന സ്ഥിരം മോഷ്ടാവ് പ്രതി വക്കീല്‍ സജീവിനെ 3 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

മോഷണക്കേസ് സ്വന്തമായി വാദിക്കുന്ന സ്ഥിരം മോഷ്ടാവായ പ്രതി വക്കീല്‍ സജീവിനെ 3 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
പൂജപ്പുര മോഷണക്കേസില്‍ പ്രൊഡക്ഷന്‍ വാറണ്ടയച്ചു വരുത്തിയാണ് കോടതി പോലീസ് കസ്റ്റഡി നല്‍കിയത് .
തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എല്‍സാ കാതറിന് ജോര്‍ജിന്റേതാണുത്തരവ്. പ്രതിയെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്ത് തൊണ്ടിമുതലുകള്‍ വീണ്ടെടുക്കാന്‍ പ്രതിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടുള്ള സിറ്റി പൂജപ്പുര പോലിസിന്റെ കസ്റ്റഡി അപേക്ഷയിലാണ് കോടതി ഉത്തരവ്.
അതേസമയംജൂലൈ 19 ന് പകല്‍ മേലാറന്നൂരിലുള്ള സെക്രട്ടേറിയറ്റ് ജീവനക്കാരി ജിഷയുടെ ക്വാര്‍ട്ടേഴ്സ് കുത്തിപ്പൊളിച്ച് 8.5 പവന് കവര്‍ന്ന കേസിലാണ് വാറണ്ട്.
https://www.facebook.com/Malayalivartha


























