വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ ഉസ്താദിന് 86 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും കുറ്റം ഒളിപ്പിച്ച അധ്യാപകന് തടവും പിഴയും

15 കാരനായ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ ഉസ്താദിന് 86 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കുറ്റം ഒളിപ്പിച്ച അധ്യാപകന് 6 മാസം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
തിരുവനന്തപുരം പോക്സോ കോടതിയുടേതാണ് ശിക്ഷാവിധി.വിദ്യാര്‍ത്ഥികളടെ ഭാവിയും മാനസികനിലയും തകര്‍ത്ത് പിഞ്ചു ബാല്യങ്ങളെ പിച്ചിച്ചീന്തുന്ന യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് വിധിന്യായത്തില്‍ ജഡ്ജി എ.പി.ഷിബു ചൂണ്ടിക്കാട്ടി.
2023 നവംബര്‍ മാസത്തിലാണ് സംഭവം നടന്നത്. 9 മാസത്തില്‍ വിചാരണ പൂര്‍ത്തിയാക്കി പ്രതികളെ കോടതി ശിക്ഷിച്ചു. ഈ കേസിലെ ഇരയായ കുട്ടിയടക്കം 5 കുട്ടികളാണ് പ്രതികള്‍ക്കെതിരെ നെടുമങ്ങാട് പോലീസില്‍ പരാതിപ്പെട്ട് 5 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
അപ്രകാരം 5 കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചു. എന്നാല്‍ ഈ കേസിലെ കുട്ടിയൊഴികെ മറ്റു 4 കുട്ടികള്‍ പ്രതികളുടെ സമ്മര്‍ദ്ദത്താല്‍ വിചാരണയില്‍ കൂറുമാറി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അജിത് പ്രസാദ് ഹാജരായി.
https://www.facebook.com/Malayalivartha


























