പ്രാര്‍ത്ഥനയോടെ ഓടിയെത്തിയെങ്കിലും.... ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി മരിച്ചു....

പ്രാര്‍ത്ഥനയോടെ ഓടിയെത്തിയെങ്കിലും.... ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി മരിച്ചു....
മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് സ്വദേശി തയ്ക്കോട്ടില്‍ വീട്ടില്‍ ഉമര്‍ (64) ആണ് ആസ്റ്റര്‍ സനദ് ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതം മൂലം മരണമടഞ്ഞത്.
ചെറിയ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ വിവരം അറിഞ്ഞ് നാട്ടില്‍ നിന്നും ഭാര്യയും ഏകമകളും ഞായറാഴ്ച രാത്രിയില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ റിയാദിലെത്തി. അതിനുശേഷമാണ് അവര്‍ മരണവിവരം അറിയുന്നത്.
ഞായറാഴ്ച രാത്രി 10.42നാണ് മരിച്ചത്. അപ്പോള്‍ കുടുംബം റിയാദ് എയര്‍പ്പോര്‍ട്ടില്‍ എത്തിയതേയുണ്ടായിരുന്നുള്ളൂ. 34 വര്‍ഷമായി റിയാദില്‍ പ്രവാസിയായ ഉമര്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.
പിതാവ്: മൊയ്തീന് കുട്ടി, മാതാവ്: ഫാത്തിമ, ഭാര്യ: ഹലീമ, മകള്‍: നദ ഫാത്തിമ. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ക്രമങ്ങള്‍ നടന്നു വരുന്നു.
"
https://www.facebook.com/Malayalivartha


























