സി.അച്യുതമേനോനെ നവകേരള ശില്പിയായി സി.പി.എം അംഗീകരിക്കില്ല: ചെറിയാന് ഫിലിപ്പ്

സി.അച്യുതമേനോന് നവകേരളശില്പിയാണെന്ന് ബിനോയ് വിശ്വം പറയുന്നതിനെ കോണ്‍ഗ്രസ് സ്വീകരിച്ചാലും സി.പി.എം അംഗീകരിക്കില്ല.
സി.പി.എം പറമ്പിലെ കുടികിടപ്പുകാരായ സി.പി.ഐ ക്കാര്‍ക്ക് പഴയ സുവര്‍ണ്ണകാലം അയവിറക്കാനേ കഴിയൂ. തമ്പ്രാനോട് വില പേശാന്‍ പഴയ കാര്യങ്ങള്‍ കാനത്തെ പോലെ ബിനോയിയും ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരിക്കണം.
1969-ല്‍ സി. അച്യുതമേനോനെ മുഖ്യമന്ത്രിയാക്കാന്‍ സാഹചര്യമൊരുക്കിയത് കോണ്‍ഗ്രസാണ്. ഇ.എം.എസ് സര്‍ക്കാര്‍ തകര്‍ന്നപ്പോള്‍ അഴിമതി ആരോപണത്തിന്റെ പേരില്‍ എം.എന്‍ ഗോവിന്ദന് നായര്‍, ടി.വി.തോമസ് എന്നിവര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നതിനാല്‍ അവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കാന്‍ കഴിഞ്ഞില്ല.
രാജ്യസഭാംഗമായിരുന്ന അച്യുതമേനോന്റെ പേര് അന്നത്തെ സി.പി.ഐ ജനറല്‍ സെക്രട്ടറി സി. രാജേശ്വര റാവുവിനോട് നിര്‍ദ്ദേശിച്ചത് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ്.
https://www.facebook.com/Malayalivartha


























