ഇനിയും ആവര്‍ത്തിച്ചാല്‍..... വിദ്യാര്‍ഥികളെ കയറ്റാതിരുന്ന സ്വകാര്യ ബസ് ജീവനക്കാരെ ഇംപോസിഷന്‍ എഴുതിപ്പിച്ച് ട്രാഫിക്ക് പൊലീസ്...

ഒടുവില്‍ പണി കിട്ടി.....വിദ്യാര്‍ഥികളെ കയറ്റാതിരുന്ന സ്വകാര്യ ബസ് ജീവനക്കാരെ ഇംപോസിഷന്‍ എഴുതിപ്പിച്ച് ട്രാഫിക്ക് പൊലീസ്. പത്തനംതിട്ട- ചവറ റൂട്ടിലോടുന്ന സ്വാകാര്യ ബസിലെ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കുമാണ് ഇംപോസിഷന്‍ എഴുതേണ്ടി വന്നത്.
'സ്കൂള്‍- കോളജ് കുട്ടികളെ ബസില്‍ കയാറ്റാതിരിക്കുകയോ, കുട്ടികളോട് അപമര്യാദയായി പെരുമാറുകയോ ചെയ്യില്ല'- എന്ന് ഇരുവരും 100 വട്ടം എഴുതി. രണ്ടര മണിക്കൂറെടുത്താണ് ഇവര്‍ ഇംപോസിഷന്‍ എഴുതി കഴിഞ്ഞത്.
കഴിഞ്ഞ ദിവസം പാര്‍ഥസാരഥി ജങ്ഷനിലെ ബസ് സ്റ്റോപ്പിലാണ് സംഭവം. നിര്‍ത്തിയിട്ട ബസില്‍ കോളജ് വിദ്യാര്‍ഥികള്‍ കയറാന്‍ തുടങ്ങിയപ്പോള്‍ അടുത്ത ബസില്‍ വരാന്‍ പറഞ്ഞ് കണ്ടക്ടറും ഡ്രൈവറും തടഞ്ഞു. എന്നാല്‍ വിദ്യാര്‍ഥികള്‍ കയറാനായി ശ്രമിച്ചപ്പോള്‍ ഇരുവരും വിലക്കുകയും കയര്‍ത്ത് സംസാരിക്കുകയുമായിരുന്നു.
സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അടൂര്‍ ട്രാഫിക്ക് എസ്ഐ ബസ് കണ്ടെത്തി ജീവനക്കാരെ ട്രാഫിക്ക് സ്റ്റേഷനില്‍ വിളിച്ചു വരുത്തി പെറ്റിക്കേസ് എടുക്കുന്നതിനു പകരം ഇംപോസിഷന്‍ എഴുതിപ്പിച്ചത്. പെറ്റിക്കേസ് എടുത്താല്‍ ഇതു വീണ്ടും ആവര്‍ത്തിക്കും. അതിനാലാണ് ഇംപോസിഷന്‍ എഴുതിപ്പിച്ചത്. ഇനിയും ആവര്‍ത്തിച്ചാല്‍ കടുത്ത നടപടികളിലേക്കു നീങ്ങുമെന്നു വ്യക്തമാക്കി എസ്ഐ.
"
https://www.facebook.com/Malayalivartha


























