കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന്റെ കാലാവധി അഞ്ചു വര്‍ഷത്തില്‍നിന്ന് 15 വര്‍ഷം വരെ നീട്ടുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി

കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന്റെ കാലാവധി അഞ്ചു വര്‍ഷത്തില്‍നിന്ന് 15 വര്‍ഷം വരെ നീട്ടുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. വ്യാപാര, വാണിജ്യ സമുച്ചയങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തുതന്നെ മുഴുവന്‍ പാര്‍ക്കിംഗ് സൗകര്യം വേണമെന്ന നിബന്ധനയിലും ഇളവ്.
കെട്ടിടം നിര്‍മ്മിക്കുന്ന പ്ലോട്ടില്‍ 25 ശതമാനം പാര്‍ക്കിംഗും ബാക്കി 75 ശതമാനം 200 മീറ്റര്‍ ദൂരപരിധിക്കുള്ളിലും മതിയാകും. രണ്ടാമത്തെ സ്ഥലവും കെട്ടിട ഉടമയുടെ പേരിലുള്ളതായിരിക്കണം. സ്ഥലപരിമിതി കാരണം നിര്‍മ്മാണ പ്രവൃത്തികള്‍ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനാണ്.
വീടുകളോട് ചേര്‍ന്നുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കും. മാലിന്യത്തിന്റെ അളവനുസരിച്ചുമാത്രം യൂസര്‍ഫീസ് ഈടാക്കും.
കെട്ടിട നിര്‍മാണ പെര്‍മിറ്റ് അപേക്ഷ നിരസിച്ചാല്‍ അപ്പീല്‍ പരിഗണിക്കാന്‍ ജില്ലാതല ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒന്നാം അപ്പലെറ്റ് അതോറിട്ടി രൂപീകരിക്കും.
വില്പന, ദാനം, റോഡിന് വിട്ടുനല്‍കല്‍, ഭൂമി അധികമായി വാങ്ങല്‍ എന്നിവ കാരണം പ്ലോട്ട് ഏരിയ കുറഞ്ഞാലും കൂടിയാലും ചട്ടലംഘനമില്ലെങ്കില്‍ പെര്‍മിറ്റുകള്‍ നിലനില്ക്കും. സ്കൂള്‍/കോളേജ് ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ക്ക് ഫ്ളോര്‍ ഏരിയ അനുസരിച്ചുള്ള കാര്‍ പാര്‍ക്കിംഗ് സൗകര്യം വേണമെന്ന നിബന്ധന ലഘൂകരിക്കും. ഗ്യാലറി ഇല്ലാത്ത ടര്‍ഫുകള്‍ക്ക് പാര്‍ക്കിംഗ് ആവശ്യമില്ലാത്തതിനാല്‍ പാര്‍ക്കിംഗ് നിബന്ധനയില്‍ ഇളവ് നല്‍കുന്നതാണ്.
റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍മൂലം ചെറുപ്ലോട്ടുകളുടെ ഉടമസ്ഥര്‍ക്ക് പെര്‍മിറ്റ് കിട്ടാത്ത സാഹചര്യം ഒഴിവാക്കാനും നിയമലംഘനം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാനും ചട്ടങ്ങള്‍ ഭേദഗതി ചെയ്യു്ന്നതാണ്.
https://www.facebook.com/Malayalivartha


























