കാര്‍ഷിക സമൃദ്ധിയുടെ നിറവില്‍ സന്നിധാനത്ത് നിറപുത്തരി ഉത്സവം ഭക്തിസാന്ദ്രം... ചിങ്ങമാസ പൂജകള്‍ക്കായി 16ന് നട തുറക്കും

കാര്‍ഷിക സമൃദ്ധിയുടെ നിറവില്‍ സന്നിധാനത്ത് നിറപുത്തരി ഉത്സവം ഭക്തിസാന്ദ്രം. ഭക്തര്‍ പതിനെട്ടാം പടിയില്‍ സമര്‍പ്പിച്ച നെല്‍ക്കതിരുകളില്‍ പുണ്യാഹം തളിച്ച് ശുദ്ധി വരുത്തിയ ശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി.എന്‍.മഹേഷ് നമ്പൂതിരിയും പരികര്‍മ്മികളും ചേര്‍ന്ന് നെല്‍ക്കറ്റകള്‍ തലയിലേന്തി വാദ്യമേളങ്ങളോടെ എഴുന്നള്ളത്തായി ക്ഷേത്രപ്രദക്ഷിണം നടത്തി കിഴക്കേ മണ്ഡപത്തില്‍ എത്തിച്ചു.
പൂജിച്ച കറ്റകള്‍ ശ്രീകോവിലിനുളളിലേക്ക് കൊണ്ടുപോയി. നടയടച്ച് പ്രത്യേക പൂജകളും ദീപാരാധനയും നടത്തി. നട തുറന്നശേഷം കതിരുകള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഭക്തര്‍ക്ക് വിതരണം നടത്തി. അത്താഴ പൂജയ്ക്കു ശേഷം രാത്രി 10ന് നടയടച്ചു. ചിങ്ങമാസ പൂജകള്‍ക്കായി 16ന് വൈകുന്നേരം നട തുറക്കുന്നതാണ്.
"
https://www.facebook.com/Malayalivartha


























