മലപ്പുറം മേല്‍മുറി മച്ചിങ്ങലില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം...

മലപ്പുറം മേല്‍മുറി മച്ചിങ്ങലില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കോഡൂര്‍ ഉര്‍ദുനഗര്‍ സ്വദേശി ബാദുഷയാണ് മരിച്ചത്. ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്.
സുസുകി ഷോറൂമില്‍ ജീവനക്കാരനാണ് ബാദുഷ. മൃതദേഹം മലപ്പുറം ഗവണ്മെന്റ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം മറ്റൊരു സംഭവത്തില്‍ .കെഎസ്ആര്‍ടിസി ബസിന് അടിയില്‍പെട്ട യുവാവിന് ദാരുണാന്ത്യം. തിരുവല്ല കവിയൂര്‍ സ്വദേശി ജയ്സണ്‍ ജേക്കബ് ആണ് മരിച്ചത്. 19 വയസായിരുന്നു . രാത്രി എട്ടരയോടെയാണ് സംഭവമുണ്ടായത്. പത്തനംതിട്ട കല്ലുപ്പാറ കൊല്ലമലപടിയിലാണ് അപകടം സംഭവിച്ചത്.
ജയ്സണ്‍ ജേക്കബ് സ്കൂട്ടറില്‍ ഒറ്റയ്ക്ക് വരികയായിരുന്നു. റോഡരികിലൂടെ ഈ സമയത്ത് രണ്ട് യുവാക്കള്‍ നടന്നുപോകുന്നുണ്ടായിരുന്നു. പൊടുന്നനെ സ്കൂട്ടര്‍ റോഡില്‍ തെന്നി നിയന്ത്രണം തെറ്റി വീണു. സ്കൂട്ടര്‍ ഓടിച്ചിരുന്ന ജയ്സണ്‍ നടുറോഡിലേക്കാണ് വീണത്. യുവാവ് ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല.
എതിരെ വന്ന കെഎസ്ആര്‍ടിസി ബസ് യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. സംഭവസ്ഥലത്ത് തന്നെ യുവാവ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
" fr
https://www.facebook.com/Malayalivartha


























