മുല്ലപ്പെരിയാർ ഡാം സംബന്ധിച്ച സുരക്ഷാ വിഷയം; ജില്ലാ കളക്ടറുടെ മേൽ നോട്ടത്തിൽ അവലോകന യോഗം നടന്നു

മുല്ലപ്പെരിയാർ ഡാം സംബന്ധിച്ച സുരക്ഷാ വിഷയത്തിൽ ജില്ലാ കളക്ടറുടെ മേൽ നോട്ടത്തിൽ അവലോകന യോഗം നടന്നു. വണ്ടിപ്പെരിയാറിൽ വാഴൂർ സോമൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിലാണ് യോഗം .
സുരക്ഷാ മുൻകരുതൽ സംബന്ധിച്ച മുന്നൊരുക്ക പദ്ധതി തയ്യാറാക്കാനും ഉദ്യോഗസ്ഥർക്ക് ചുമതലകൾ നൽകാനും ഏർപ്പെടുത്തി. പഞ്ചായത്ത് തല ജാഗ്രത സമിതികൾ ഉടൻ വിളിച്ചു ചേർക്കും. ഡാം സേഫ്റ്റി സമിതി യോഗങ്ങൾ കൃത്യസമയത്ത് ചേർന്ന് വിവരങ്ങൾ വിശകലനം ചെയ്യണമെന്ന് യോഗത്തിൽ തീരുമാനമായി .
കളക്ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥതല അവലോകന യോഗത്തിൽ മുല്ലപ്പെരിയാറിൽ പുതിയ ഡാംവേണമെന്നതാണ് കേരളത്തിന്റെ ആവശ്യമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി . ഇക്കാര്യത്തിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടാണ് എന്നും . ഇത് സംബന്ധിച്ച് തമിഴ്നാടും കേരളവും തമ്മിൽ കേസ് നിലവിലുണ്ട് എന്നും വ്യക്തമാക്കി .
https://www.facebook.com/Malayalivartha

























