യുദ്ധഭീതിയില്‍ പശ്ചിമേഷ്യ കിടന്ന് പുകയുകയാണ്..ഹനിയയെ ഇറാനില്‍വച്ച് ഇസ്രയേല്‍ കൊലപ്പെടുത്തിയതിന്റെ പ്രതികാരമെന്നോണം തിരിച്ചടിക്ക് ഇറാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്... ഈ ആഴ്ച തന്നെ ഇസ്രയേലിനു നേരെ ഇറാന്‍ ആക്രമണം..
യുദ്ധഭീതിയില്‍ പശ്ചിമേഷ്യ കിടന്ന് പുകയുകയാണ്. ഏത് നിമിഷവും അടിയും തിരിച്ചടിയും പ്രതീക്ഷിച്ചു കൊണ്ടാണ് വമ്പന്മാർ ആയുധം തയ്യാറി കാത്തിരിക്കുന്നത്. ഒക്ടോബർ 7 നു ഇസ്രായേൽ ഉറങ്ങുമ്പോൾ ഹമാസ് എല്ലാം സുരക്ഷാ വലയങ്ങളെയും കത്തിച്ചാമ്പലാക്കി ഇരച്ചെത്തിയത് ആരും മറന്നു കാണില്ല. അന്ന് തുടങ്ങിയതാണ് യുദ്ധം. എന്നാൽ അന്നത്തെ സ്ഥിതിയല്ല ഇന്നുള്ളത്. കൂടുതൽ കരുത്തരായിരിക്കുകയാണ് രാജ്യങ്ങൾ അതുകൊണ്ട് തന്നെ ഇനിയൊരു തിരിച്ചടി ഉണ്ടായാൽ അത് താങ്ങാവുന്നതിലും അപ്പുറമായിരിക്കും രാജ്യങ്ങൾക്ക്. . ഹമാസിന്റെ രാഷ്ട്രീയ വിഭാഗം നേതാവ് ഇസ്മായില്‍ ഹനിയയെ ഇറാനില്‍വച്ച് ഇസ്രയേല്‍ കൊലപ്പെടുത്തിയതിന്റെ പ്രതികാരമെന്നോണം തിരിച്ചടിക്ക് ഇറാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.
ഈ ആഴ്ച തന്നെ ഇസ്രയേലിനു നേരെ ഇറാന്‍ ആക്രമണം നടത്തിയേക്കുമെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി മുന്നറിയിപ്പ് നല്‍കി.യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും കഴിഞ്ഞ ദിവസം സമാനമായ പ്രസ്താവന നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കൂടുതല്‍ യുദ്ധവിമാനങ്ങളും അന്തര്‍വാഹിനികളും പടക്കപ്പലുകളും പശ്ചിമേഷ്യന്‍ തീരത്തേക്ക് അയക്കുകയാണ് യുഎസ്. ഇറാന്റെയും ഹിസ്ബുള്ളയുടെയും നീക്കങ്ങള്‍ സൂക്ഷ്മമായ നിരീക്ഷിക്കുകയാണെന്നും ലോയ്ഡ് ഓസ്റ്റിന്‍ പറയുന്നു. ആക്രമണം തടയാനും നേരിടാനും യുഎസ് സജ്ജമാണെന്നും വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ദരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇറാന്‍ തിരിച്ചടിച്ചാല്‍ ശക്തമായ ആക്രമണം നടത്താന്‍ ഇസ്രായേല്‍ ഒരുങ്ങുന്നു. അവധിയില്‍ പോയ സൈനികരെ മടക്കി വിളിച്ചിരിക്കുകയാണ് ഇസ്രായേല്‍.
യുദ്ധ ഭീതി കനത്തിരികെ പശ്ചിമേഷ്യയിലേക്ക് അമേരിക്ക മുങ്ങിക്കപ്പല്‍ അയച്ചു. ഇസ്രായേലിന് വേണ്ട എല്ലാ സഹായവും നല്‍കുമെന്നും അമേരിക്ക പ്രഖ്യാപിച്ചു. പശ്ചിമേഷ്യയിലേക്കുള്ള സര്‍വീസുകള്‍ നിരവധി വിമാന കമ്പനികള്‍ നിര്‍ത്തിവച്ചു.യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും ''ഇസ്രായേലിനെ പ്രതിരോധിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ അമേരിക്കയുടെ പ്രതിജ്ഞാബദ്ധരാണെന്നും പെന്റഗണ്‍ പ്രസ് സെക്രട്ടറി മേജര്‍ ജനറല്‍ പാറ്റ് റൈഡര്‍ വ്യക്തമാക്കി.ഇസ്രായേലിനെതിരായ സൈനിക ആക്രമണം അരുതെന്ന് ഇറാനോട് ആവശ്യപ്പെടുകയും അത്തരം ആക്രമണം നടന്നാല്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും
യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മന്‍, ഇറ്റലി എന്നീ രാജ്യങ്ങളുടെ നേതാക്കളുടെ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.ഇസ്രയേലിനെതിരെ ഇറാന്റെ ആക്രമണ ഭീഷണി വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവജാഗ്രതയിലാണ് അമേരിക്ക. ദിവസങ്ങള്‍ക്കകം ഇറാന്‍ ആക്രമണം നടത്തുമെന്നാണ് പ്രചാരണങ്ങള്‍. ഇറാന്റെ ഭാഗത്തു നിന്നുള്ള ആക്രമണം കഴിഞ്ഞ കുറേ ദിവസങ്ങളായി ഇസ്രായേല്‍ പ്രതീക്ഷിക്കുന്നുണ്ട്.ആക്രമണം ഉറപ്പാണ് എന്ന് ഇറാനും ലബ്‌നാനും വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് അമേരിക്ക യുദ്ധക്കപ്പല്‍ അയച്ചത്. അതേസമയം, ഇറാനെതിരെ ആക്രമണം നടത്താന്‍ ഇറാഖിന്റെ വ്യോമ മേഖല അനുവദില്ലെന്ന് ഇറാഖിലെ ഷിയാ സംഘടനകള്‍ അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കി.അസര്‍ബൈജാനിലേക്കും ജോര്‍ജിയയിലേക്കും അവധി ആഘോഷത്തിന്റെ ഭാഗമായി പോയിട്ടുള്ള സൈനികരെയാണ് ഇസ്രായേല്‍ മടക്കി വിളിച്ചിരിക്കുന്നത്.
അവധികള്‍ വെട്ടിക്കുറച്ച് നാട്ടിലെത്താനാണ് നിര്‍ദേശമെന്ന് കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.ഇറാന്റെ അയല്‍രാജ്യങ്ങളാണ് അസര്‍ബൈജാനും ജോര്‍ജിയയും. ഇറാനുമായി ദീര്‍ഘമായ അതിര്‍ത്തി പങ്കിടുന്ന രാജ്യം കൂടിയാണ് അസര്‍ബൈജാന്‍. ഇവിടെയുള്ള ഇസ്രായേല്‍ സൈനികരെ ഇറാന്‍ ലക്ഷ്യമിടുന്നു എന്ന സൂചനയുമുണ്ട്.ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ ഇറാന്റെ തലസ്ഥാനത്ത് വച്ച് കൊല്ലപ്പെട്ടത് കഴിഞ്ഞാഴ്ചയാണ്. ഇതേ വേളയില്‍ തന്നെയാണ് ലബ്‌നാനിലെ ഹിസുബുല്ലയുടെ കമാന്റര്‍ ഫുവാദ് ശുകര്‍ കൊല്ലപ്പെട്ടതും. രണ്ടിനും പിന്നില്‍ ഇസ്രായേല്‍ ആണെന്ന് ഇരുരാജ്യങ്ങളും ആരോപിച്ചിരുന്നു. ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാനും ഹിസ്ബുല്ലയും വ്യക്തമാക്കുകയും ചെയ്തിരിക്കെയാണ് ഇസ്രായേലിന്റെ മുന്നൊരുക്കം. ശക്തമായ ആക്രമണത്തിനാണ് ഇസ്രായേല്‍ തയ്യാറെടുക്കുന്നത്.ഇസ്രായേലിന് എന്തു സഹായവും ചെയ്യുമെന്ന് അമേരിക്കയും വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha