കേരളം ഇതുവരെ ഡ്രജർ എത്തിച്ചില്ലെന്ന് കാർവാർ എംഎൽഎ സതീഷ് സെയ്ൻ: തെരച്ചിലിന് മത്സ്യത്തൊഴിലാളികളും ഈശ്വർ മൽപേയും ഇറങ്ങും...
പണം മുൻകൂർ നൽകാമെന്ന് പറഞ്ഞിട്ടും കേരളം ഇതുവരെ ഡ്രജർ എത്തിച്ചില്ലെന്ന് പ്രതികരിച്ച് എംഎൽഎ രംഗത്ത് എത്തി. കാർവാർ എംഎൽഎ സതീഷ് സെയ്ൻ ആണ് പ്രതികരിച്ചത്. അർജുനായുള്ള തെരച്ചിൽ തുടരുമെന്നും ഈശ്വർ മൽപേയടക്കം സ്ഥലത്ത് തുടരുന്നതായും എംഎൽഎ പ്രതികരിച്ചു. തെരച്ചിലിന് മത്സ്യത്തൊഴിലാളികളും ഈശ്വർ മൽപേയും ഇറങ്ങും. ഗംഗാവലി പുഴയുടെ അടിയൊഴുക്ക് കുറഞ്ഞു. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ആണ് പുനഃരാരംഭിക്കുന്നത്.
ഇന്ന് രാവിലെ ഒന്‍പത് മണിയോടെ നാവികസേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ പുനരാരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും നേവി സ്ഥലത്തെത്തിയില്ല. കാലാവസ്ഥ അനുകൂലമല്ലെന്ന നിലപാടിലായിരുന്നു ജില്ലാ ഭരണകൂടം. എന്തുകൊണ്ടാണ് ഈ അലംഭാവം തുടരുന്നതെന്ന് മനസിലാകുന്നില്ലെന്ന് ജിതിന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ പ്രതികരിച്ചിരുന്നു.
രാവിലെ തിരച്ചില്‍ ആരംഭിക്കുമെന്നാണ് പറഞ്ഞത്. മഴയില്ല, പുഴയിലെ ജലനിരപ്പ് കുറവാണ്. എന്നിട്ടും നാവിക സേനക്ക് ജില്ലാഭരണകൂടം അനുമതി നല്‍കുന്നില്ല. സോണാര്‍ പരിശോധന നടത്തുമെന്നാണ് അവര്‍ അറിയിച്ചതെന്നും ജിതിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
https://www.facebook.com/Malayalivartha