വയനാട്ടിലെ ചൂരല്‍മല- മുണ്ടക്കൈ മേഖലകളില്‍ വീണ്ടും അതിതീവ്ര മഴ....ബെയ്ലിപാലത്തിനു സമീപം പുഴയ്ക്കു കുറുകെ സൈന്യം നിര്‍മ്മിച്ച താത്കാലിക നടപ്പാലം മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നു, ബെയ്ലിപാലം താത്കാലികമായി അടച്ചു

ഇന്നലെ ഉച്ചകഴിഞ്ഞാണ് ഇവിടെ അതിശക്ത മഴയും മലവെള്ളപ്പാച്ചിലുമുണ്ടായത്. ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെ നിര്‍ത്തി.
മുണ്ടക്കൈയ്ക്കടുത്ത് ചെമ്പ്രമലയടിവാരത്ത് തിങ്കളാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയെത്തുടര്‍ന്ന് 250ഓളം കുടുംബങ്ങളെ മൂന്നു ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.
എരുമക്കൊല്ലി താഴെ 22,മേലെ 22,പുഴമൂല, എരുമക്കൊല്ലി ഡിവിഷന് 2 പ്രദേശങ്ങളിലുള്ള കുടുംബങ്ങളെയാണ് മാറ്റിയത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാദ്ധ്യതയുള്ളതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വീടുകളിലേക്ക് മടങ്ങരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha