ആകര്‍ഷകമായ ശബ്ദത്തിലൂടെയും അവതരണത്തിലൂടെയും നിരവധി ആരാധകരെ സമ്പാദിച്ച ആര്‍ജെ ലാവണ്യ അന്തരിച്ചു...
ആകര്‍ഷകമായ ശബ്ദത്തിലൂടെയും അവതരണത്തിലൂടെയും നിരവധി ആരാധകരെ സമ്പാദിച്ച ആര്‍ജെ ലാവണ്യ അന്തരിച്ചു...മാദ്ധ്യമപ്രവര്‍ത്തകയും ദുബായ് ആസ്ഥാനമായ റേഡിയോ കേരളം 1476 എമ്മില്‍ സീനിയര്‍ റേഡിയോ ജോക്കിയുമായിരുന്നു രമ്യ സോമസുന്ദരം (ആര്‍ ജെ ലാവണ്യ) . 41 വയസായിരുന്നു.
അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. മുന്‍പ് ക്ലബ്ബ്എഫ്.എമ്മിലും റെഡ് എഫ്.എമ്മിലും സൗദി ആസ്ഥാനമായ യു.എഫ് എമ്മിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ടുവര്‍ഷമായി റേഡിയോ കേരളത്തിലാണ്.
പതിനഞ്ച് വര്‍ഷത്തിലധികമായി മാദ്ധ്യമരംഗത്തുള്ള ലാവണ്യ ആകര്‍ഷകമായ ശബ്ദത്തിലൂടെയും അവതരണത്തിലൂടെയും നിരവധി ആരാധകരെ സമ്പാദിച്ച ആര്‍ജെയാണ്.കര്‍ണാടക സംഗീതജ്ഞനും, സംഗീത സംവിധായകനുമായ അജിത് പ്രസാദാണ് (നവനീത് വര്‍മ) ഭര്‍ത്താവ്. അച്ഛന്‍ പരേതനായ സോമസുന്ദരം. അമ്മ ശശികല. വസുന്ധര, വിഹായസ് എന്നിവര്‍ മക്കളാണ്. തിരുവനന്തപുരം തമലം മരിയന്‍ അപ്പാര്‍ട്ട്മെന്റിലെ പൊതുദര്‍ശനത്തിനുശേഷം സംസ്‌കാരം ഇന്നുച്ചയ്ക്ക് 12 ന് ശാന്തികവാടത്തില്‍ നടക്കും.
അതേസമയം റേഡിയോ കേരളത്തിലെ വെള്ളിത്തിര, പ്രിയനേരം പ്രിയഗീതം, ഡി ആര്‍ കെ ഓണ്‍ ഡിമാന്റ്, ഖാന പീന എന്നീ പരിപാടികളാണ് ലാവണ്യയെ പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട ആര്‍ജെയാക്കിയത്.
"
https://www.facebook.com/Malayalivartha