സംസ്ഥാനത്ത് ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാനൊരുങ്ങി സര്‍ക്കാര്‍...92 കേന്ദ്രങ്ങളില്‍ സപ്ലൈകോ ഓണച്ചന്ത
സംസ്ഥാനത്ത് ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാനൊരുങ്ങി സര്‍ക്കാര്‍...92 കേന്ദ്രങ്ങളില്‍ സപ്ലൈകോ ഓണച്ചന്ത സജ്ജമാക്കും.. 13 ജില്ലാ ചന്തകളും 78 താലൂക്ക് ചന്തകളും ഒരു സംസ്ഥാന ചന്തയുമാണ് ഉണ്ടാകുക. സെപ്റ്റംബര്‍ അഞ്ചുമുതലാകും ഓണച്ചന്തകള്‍ പ്രവര്‍ത്തിച്ചുതുടങ്ങുക.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് സംസ്ഥാന വിപണന മേള നടക്കുക. താലൂക്കുകളില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഓണചന്തകളായി പ്രവര്‍ത്തിക്കും. ഉത്രാട ദിനംവരെ ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കും.
ജില്ലാ, സംസ്ഥാനമേളയ്ക്ക് പ്രത്യേക പന്തല്‍സൗകര്യം ഉണ്ടാകും. ഹോര്‍ട്ടികോര്‍പ്, കുടുംബശ്രീ, മില്‍മ ഉല്‍പ്പന്നങ്ങള്‍ എല്ലാ സപ്ലൈകോ ചന്തകളിലും വില്‍പ്പനയ്ക്കുണ്ടാകും.
സബ്സിഡിയിതര ഉല്‍പ്പന്നങ്ങളുടെ ഓഫര്‍ മേളയുമുണ്ടാകും. ജൈവപച്ചക്കറി സമാഹരിക്കാനും ചന്തകളില്‍ പ്രത്യേക സ്റ്റാളുകളിലൂടെ വില്‍ക്കാനും സൗകര്യങ്ങളൊരുക്കുന്നതാണ്.
https://www.facebook.com/Malayalivartha