വയനാട്ടിലെ 14 ശതമാനം ഭൂമിയും ഉരുള്‍പൊട്ടലിന് സാധ്യതയുള്ളതാണ്; സംസ്ഥാനത്തെ 13 ശതമാനം ഭൂപ്രദേശം അതിരൂക്ഷ ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലയാണെന്നും പഠനം

വയനാട്ടിലെ ഉരുൾപൊട്ടൽ കേരളത്തിന് ഉണ്ടാക്കിയ ഭീതി ചെറുതല്ല. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് അതായത് കുഫോസിന്റെ പഠന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത് അത്യന്തം നടുക്കുന്നതാണ്. വയനാട്ടിലെ 14 ശതമാനം ഭൂമിയും ഉരുള്‍പൊട്ടലിന് സാധ്യതയുള്ളതാണെന്നും സംസ്ഥാനത്തെ 13 ശതമാനം ഭൂപ്രദേശം അതിരൂക്ഷ ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലയാണെന്നും പഠനം.
2018-ലെ പ്രളയത്തിനുശേഷം അതിരൂക്ഷ ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലയുടെ വിസ്തീര്‍ണത്തില്‍ 3.46 ശതമാനം വര്‍ധനയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുഫോസ് പുതുവൈപ്പ് കാംപസ് മേധാവി ഡോ. ഗിരീഷ് ഗോപിനാഥും കുഫോസിലെ മണ്ണിടിച്ചില്‍ ഗവേഷകന് എ.എല്‍. അച്ചുവും ഉള്‍പ്പെട്ട സംഘമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
മുണ്ടക്കൈ ദുരന്തം ഉണ്ടാകുന്നതിനുമുന്പ്, നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ആധുനിക ഉപകരണം ഉപയോഗിച്ച് ഈ വര്‍ഷംതന്നെ തയ്യാറാക്കിയതാണ് ഈ റിപ്പോര്‍ട്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം .
https://www.facebook.com/Malayalivartha

























