അര്ജുന് വേണ്ടി ഇന്ന് രണ്ടര മണിക്കൂറോളം നടത്തിയ തിരച്ചിലില്‍ ഒന്നും കണ്ടെത്തായില്ല... ഏഴ് തവണ ഈശ്വര്‍ മല്‍പെ ഗംഗാവാലിപുഴയുടെ അടിത്തട്ടിലേക്ക് പോയി പരിശോധിച്ചെങ്കിലും ലോറി കണ്ടെത്താന്‍ കഴിഞ്ഞില്ല

അര്ജുന് വേണ്ടി ഇന്ന് രണ്ടര മണിക്കൂറോളം നടത്തിയ തിരച്ചിലില്‍ ഒന്നും കണ്ടെത്തായില്ല... ഏഴ് തവണ ഈശ്വര്‍ മല്‍പെ ഗംഗാവാലിപുഴയുടെ അടിത്തട്ടിലേക്ക് പോയി പരിശോധിച്ചെങ്കിലും ലോറി കണ്ടെത്താന്‍ കഴിഞ്ഞില്ല
മല്‍പെ ആദ്യം നടത്തിയ തിരച്ചിലില്‍ ട്രക്കിന്റെ ലോഹഭാഗം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് അര്ജുന് ഓടിച്ച ലോറിയുടെ ഭാഗമല്ലെന്ന് വാഹന ഉടമ മനാഫ് പ്രതികരിച്ചു. ഇതോടെ മണ്ണിടിച്ചില്‍ അപകടത്തില്‍പെട്ട മറ്റേതെങ്കിലും ട്രക്കിന്റെ ഭാഗമാകാം ഇതെന്നാണ് സൂചനയുള്ളത്.
എസ്ഡിആര്‍എഫും നാവികസേനയും സ്ഥലത്ത് പുഴയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. നിലവില്‍ മഴ കുറഞ്ഞുനില്ക്കുന്നതും ആശ്വാസമാണ് , ഉച്ചയ്ക്ക് ശേഷം കൂടുതല്‍ ഡൈവര്‍മാര്‍ പുഴയില്‍ ഇറങ്ങും. പ്രതികൂല കാലാവസ്ഥയും ഗംഗാവാലി പുഴയിലെ ഒഴുക്കും കാരണം നിര്‍ത്തിവെച്ചിരുന്ന തിരച്ചില്‍ ചൊവ്വാഴ്ചയാണ് പുനരാരംഭിച്ചത്.
അതേസമയം വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍...ദുരിത ബാധിത കുടുംബത്തിന് പ്രതിമാസം 6000 രൂപ വാടക ഇനത്തില്‍ നല്‍കും. മരിച്ചവരുടെ കുടുംബാംഗങ്ങളില്ലെങ്കില്‍ അടുത്ത ബന്ധുക്കള്‍ക്കാണ് ധനസഹായം നല്‍കുക. ഇതിനായി അവര്‍ പിന്തുടര്ച്ച അവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
കാണാതായ വ്യക്തികളുടെ ആശ്രിതര്‍ക്കും ധനസഹായമുണ്ടാകും. 70 % അംഗവൈകല്യം ബാധിച്ചവര്‍ക്ക് 75000 രൂപയും അതില്‍ കുറവുള്ളവര്‍ക്ക് 50000 രൂപ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി.
"
https://www.facebook.com/Malayalivartha

























