മനാഫിന് അര്‍ജുനെ കണ്ടെത്തണമെന്നില്ല അയാള്‍ക്ക് വേണ്ടത് ലോറി മാത്രം; ട്രക്കില്‍ കുഴല്‍പ്പണം ?

ഷിരൂരില്‍ അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ ഗംഗാവലി പുഴയില്‍ നിന്ന് ലോറിയുടേതെന്ന് കരുതുന്ന ലോഹഭാഗങ്ങളും കയറിന്റെ ഭാഗവും കണ്ടെത്തി. നാവികസേനയുടെ ഡൈവര്‍മാരാണ് മൂന്ന് ലോഹഭാഗങ്ങളും കയറിന്റെ ഭാഗവും കണ്ടെത്തിയത്. ഇത് അര്‍ജുന്റെ ലോറിയുടേതാകാമെന്നാണ് നേവി അറിയിക്കുന്നത്. എന്നാല്‍ കണ്ടെടുത്ത ലോഹ ഭാഗം തന്റെ ലോറിയുടേത് അല്ലെന്ന് ലോറി ഉടമ മനാഫ് വാദിക്കുന്നു. ഇതോടെ തെരച്ചിലില്‍ വീണ്ടും അനിശ്ചിതത്വം. മനാഫ് അങ്ങനെ തറപ്പിച്ച് പറയാന്‍ വരട്ടെ ഒരുമാസമായി ദുരന്തം ഉണ്ടായിട്ട് ലോറി വെള്ളത്തിലാണ് കിടക്കുന്നത്. കേടുപാടുകള്‍ ഉറപ്പായും സംഭവിച്ചിട്ടുണ്ട്. തുരുമ്പെടുത്ത് തുടങ്ങിയിട്ടുണ്ട്. അപ്പോള്‍ മനാഫ് ഈ വാദം ഉന്നയിക്കുന്നതില്‍ കഴമ്പില്ലെന്ന് കര്‍ണാടക ഉദ്യോഗസ്ഥര്‍.
മനാഫിന് അര്‍ജുനെ കണ്ടെത്തണമെന്നില്ല അയാള്‍ക്ക് വേണ്ടത് ലോറി മാത്രമാണ്. എന്താണ് ആ ലോറിയ്ക്കുള്ളില്‍ ഉള്ളത്. തടി മാത്രം ആയിരുന്നോ. അര്‍ജുന്റെ വീട്ടുകാര്‍ മാത്രമാണ് അര്‍ജുനെ കണ്ടെത്താന്‍ പോരാട്ടം നടത്തുന്നത്. മനാഫ് എപ്പോഴും ലോറിയ്ക്ക് വേണ്ടി മാത്രം മുറവിളി കൂട്ടുന്നു. ട്രക്കില്‍ കുഴല്‍പ്പണം കടത്തിയെന്നൊക്കെ ആരോപണം വന്നിരുന്നു. സോഷ്യല്‍മീഡിയയില്‍ ഇത് മുന്‍പ് വലിയ ചര്‍ച്ചയും ആയിരുന്നു. എന്തൊക്കെയോ ദുരൂഹത ഉള്ളത് പോലെ തോന്നുന്നുണ്ട്. ഇപ്പോള്‍ മനാഫിന് നേരെ ചില വെളിപ്പെടുത്തലുകളുമായ് രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകന്‍ രാജേന്ദ്രന്‍ പന്തളം. മനാഫ് ഉഡായിപ്പാണെന്നാണ് അദ്ദേഹം വെട്ടിത്തുറന്ന് പറയുന്നത്. മറ്റൊരു കാര്യം കൂടി അദ്ദേഹം വ്യക്തമാക്കുന്നു. ഗംഗാവലിപ്പുഴയില്‍ മാത്രം തെരച്ചില്‍ നടത്തിയിട്ട് കാര്യമില്ല. ലോറി കടലിലേക്ക് ഒഴുകിപ്പോയിട്ടുണ്ടെങ്കിലോ എന്ന സംശയംപ്രകടിപ്പിക്കുകയാണ് രാജേന്ദ്രന്‍.
ലോറിയുണ്ടെന്ന് സംശയിക്കുന്ന മൂന്ന് സ്‌പോട്ടുകളിലാണ് ബുധനാഴ്ച തിരച്ചില്‍ നടക്കുന്നത്. ഇതില്‍ ഒന്ന്, രണ്ട് സ്‌പോട്ടുകളിലാണ് പ്രധാനമായും പരിശോധന. ഇവിടെനിന്നാണ് ലോറിയുടെ ലോഹഭാഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഈ മേഖല കേന്ദ്രീകരിച്ച് തിരച്ചില്‍ തുടരുമെന്ന് നാവികസേന അറിയിച്ചു. പുഴയില്‍നിന്ന് നാവികസേന കണ്ടെത്തിയ കയര്‍ അര്‍ജുന്റെ ലോറിയിലേതുതന്നെയാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പേയുടെ നേതൃത്വത്തിലുള്ള സംഘവും എസ്.ഡി.ആര്‍.എഫ് സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.
ചൊവ്വാഴ്ച നദിയില്‍ നിന്ന് ലോറിയുടെ ജാക്കി ലിവര്‍ ഈശ്വര്‍ മാല്‍പേ സംഘം മുങ്ങിത്തപ്പിയെടുത്തിരുന്നു. നേരത്തേ ലോറിയുടെ സിഗ്‌നല്‍ ലഭിച്ച ഭാഗത്തുനിന്നുതന്നെയാണ് ജാക്കിലിവര്‍ കിട്ടിയത്. ഇത് അര്‍ജുന്‍ ഓടിച്ച ലോറിയുടേതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. ഒഴുകിപ്പോയ മറ്റൊരു ടാങ്കര്‍ ലോറിയുടെ വാതിലിന്റെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു. ജൂലായ് 16നാണ് മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായത്. 28ന് തിരച്ചില്‍ അവസാനിപ്പിച്ചു. കാലാവസ്ഥ അനുകൂലമായിട്ടും തിരച്ചില്‍ പുനരാരംഭിക്കാത്തതിനെതിരേ കുടുംബം പരാതിയുമായി രംഗത്തെത്തിയതോടെയാണ് ചൊവ്വാഴ്ച ദൗത്യം പുനരാരംഭിച്ചത്. എന്താണ് ഷിരൂരില്‍ സംഭവിക്കുന്നത്. അര്‍ജുന്‍ എവിടെയാണ് ആ ലോറി കണ്ടെടുക്കാന്‍ കഴിയുമോ. ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ മാത്രമാണ് ബാക്കി. അതിന്റെ കൂടെ മനാഫിന് നേരെ ആരോപണ ശരങ്ങളും. ആ ട്രക്കില്‍ കുഴല്‍പ്പണം ഉണ്ടെന്നുള്ള രീതിയിലൊക്കെ ചര്‍ച്ച നടത്തിയത് സോഷ്യല്‍മീഡിയയില്‍ ഒരു സംഘമാണ്. എന്നാല്‍ മനാഫ് അപ്പോഴൊക്കെ പറയുന്നുണ്ടായിരുന്നു തനിക്ക് നേരെ തെറ്റായ ആരോപണങ്ങള്‍ പ്രചരിപ്പിക്കുകയാണ്. എവന്‍ എന്റെ കൂടെ ജോലി ചെയ്തിരുന്നതല്ലെ അവനെ കണ്ടെത്താന്‍ ഏതറ്റംവരെയും പോകും. കര്‍ണാടക സര്‍ക്കാര്‍ തെരച്ചില്‍ നിര്‍ത്തിവെച്ചാല്‍ ഞാന്‍ തെരച്ചിലിനിറങ്ങുമെന്ന്. മനാഫും കുടുംബവും ശക്തമായി ഉറച്ച് നിന്നതോടെയാണ് വീണ്ടും തെരച്ചില്‍ ആരംഭിച്ചത്. എല്ലാ ചോദ്യത്തിനുമുള്ള ഉഥര്രം കിട്ടണമെങ്കില്‍ ലോറി കണ്ടെത്തണം.
https://www.facebook.com/Malayalivartha

























