അദാനി കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന് തുറന്നടിച്ച് തോമസ് ഐസക് ; പിണറായി വിജയന്റെ മൂട്ടിലിട്ട് പൊട്ടിച്ച് സഖാവ്

അദാനി കള്ളപ്പണം വെളുപ്പിക്കുന്നു. നാട്ടിലെ അദാനിയുടെ കള്ളപ്പണം വിദേശത്ത് കൊണ്ടുപോയി ഷെല്‍ കമ്പനികളില്‍ നിക്ഷേപിക്കുന്നു. എങ്ങനെയാണ് അദാനി കള്ളപ്പണം ഉണ്ടാക്കിയത്?. അദാനി കടല്ക്കൊള്ളക്കാരനെന്ന് തുറന്നടിച്ച് തോമസ് ഐസക്. ഇത് ചെന്നുവീണ് പൊട്ടിയത് മുഖ്യന്റെ മൂട്ടില്. വിഴിഞ്ഞത്ത് അദാനിയുമായ് കൈകോര്‍ത്ത് മുഖ്യന് പല മനക്കോട്ടയും കെട്ടിപ്പൊക്കുമ്പോള്‍ അത് ഇടിച്ചുനിരത്തി തോമസ് ഐസക്. വിഴിഞ്ഞം യാഥാര്‍ത്ഥ്യമായതോടെ വെറും അദാനി അല്ല അദാനി സഖാവാണ്. അതിന്റെടേല് കേറി കുളമാക്കി തോമസ് ഐസക് മുഖ്യനും അദാനിക്കുമിടയില് വിള്ളല്‍ വീഴ്ത്തുന്നു. മാത്രമല്ല അദാനി കള്ളനെങ്കില്‍ പിന്നെ എന്തിനാണ് സഖാക്കളേ കള്ളന്റെ കൈയ്യില്‍ വിഴിഞ്ഞത്തിന്റെ താക്കോല്‍ ഏല്‍പ്പിച്ചതെന്ന് ചോദ്യം. വായിലെ പിരിവെട്ടി പിണറായി ക്ലിഫ് ഹൗസില്‍ കയറി ഒളിച്ചു.
തോമസ് ഐസക്കിനെതിരെ പൊട്ടിത്തെറിച്ച് പിണറായി രംഗത്ത്. അദാനിയുമായ് ബന്ധപ്പെട്ട വിവാദങ്ങള്‍ വലിയ ചര്‍ച്ചയായ് നിന്നപ്പോഴും സിപിഎമ്മിലെ ഒരു നേതാക്കളും വാ തുറന്നിരുന്നില്ല. പിണറായി അതൊന്നും അറിഞ്ഞഭവമേ നടിച്ചില്ല. കാരണം അദാനി സഖാവാണല്ലോ. എന്നാല്‍ വെടിപൊട്ടിച്ച് തോമസ് ഐസക് എല്ലാം കുളമാക്കി വെച്ചിരിക്കുന്നു. അപ്പോള്‍ കള്ളപ്പണക്കാരുമായാണല്ലേ പിണറായിക്ക് കൂട്ടെന്ന ചോദ്യം വന്നു. അല്ല സഖാക്കള്‍ക്ക് രണ്ട് അദാനി ഉണ്ടല്ലോ. എയര്‍പോര്‍ട്ട് അദാനി ബൂര്ഷ്യയും സീ പോര്‍ട്ട് അദാനി വ്യവസായ പ്രമുഖനും. വിഴിഞ്ഞം പദ്ധതി ലക്ഷ്യം കണ്ടത് അദാനി വന്നത് കൊണ്ടാണെന്നാണ് പിണറായി ഉദ്ഘാടന വേദിയില്‍ തള്ളിമറിച്ചത്. എന്നാല്‍ സ്വന്തം പാര്‍ട്ടിയിലെ പ്രമുഖ നേതാവ് തന്നെ ഇപ്പോള്‍ അദാനി കള്ളപ്പണക്കാരനെന്ന് പച്ചയ്ക്ക് പറഞ്ഞിരിക്കുന്നു. പിണറായി വിജയന്റെ ഗതികേട് നോക്കണേ. തോമസ് ഐസക്കിനെ പാര്‍ട്ടിയില്‍ നിന്ന് ചവിട്ടി പുറത്താക്കും മുഖ്യന്. പിണറായി വിജയനെ തീച്ചൂളയിലാക്കിയിരിക്കുകയാണ് മുന്‍ മന്ത്രി. മാധ്യമങ്ങള്‍ വല്ല ചോദ്യവും ചോദിച്ചാല്‍ മുഖ്യന് നിന്ന് ബബ്ബബ്ബ അടിയ്ക്കും.
അദാനിയുടെ ഓഹരി തട്ടിപ്പ് കേസ് വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. ഒരു വര്‍ഷം മുമ്പ് ഹിന്‍ഡന്‍ബര്‍ഗ് കമ്പനി പുറത്തുവിട്ട അന്വേഷണാത്മക റിപ്പോര്‍ട്ട് സൃഷ്ടിച്ച കോളീളക്കത്തില് അദാനിയുടെ ഓഹരി വിലകള്‍ തകര്‍ന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം അദാനിയുടെ ഓഹരി വിലകള്‍ 85 ശതമാനം ഊതിവീര്‍പ്പിച്ചവയാണ്. എന്നാല്‍ വിലയിടിവ് 2025 ശതമാനം ആയപ്പോഴേക്കും തകര്‍ച്ചയ്ക്ക് വിരാമമിടാന്‍ അദാനിക്ക് കഴിഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും എല്‍ഐസിയും പിന്നെ ചില ഗള്‍ഫ് ഫണ്ടുകളും നല്കിയ പിന്തുണയില്‍ അദാനി ഗ്രൂപ്പ് തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെട്ടു. എങ്കിലും അദാനിയുടെ പേരില്‍ ഗൗരവമായ ഓഹരി കൃത്രിമത്തിന്റെ ആക്ഷേപം നിലനിന്നു. നടപടി ആവശ്യപ്പെട്ടുകൊണ്ട് പൊതുതാല്പര്യ ഹര്‍ജി സുപ്രിംകോടതിയില്‍ വന്നു.
തങ്ങള്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നു എന്നായിരുന്നു റെഗുലേറ്ററി ഏജന്‍സിയായ സെബിയുടെ നിലപാട്. അവരുടെ അന്വേഷണം പൂര്ത്തിയാകട്ടെയെന്നായി സുപ്രിംകോടതി. അന്വേഷണം അങ്ങനെ ഇഴഞ്ഞനീങ്ങിക്കൊണ്ടിരിക്കുകയാണ്. അദാനിയെ പിടിക്കാന്‍ സെബിക്ക് താല്പര്യമില്ലായെന്നു വ്യക്തം. തങ്ങളുടെ അന്വേഷണത്തില്‍ ഇതുവരെ ഒന്നും കണ്ടെത്താനായില്ലായെന്നാണ് സെബിയുടെ നിലപാട്. അദാനിക്ക് നോട്ടീസ് നല്കുന്നതിനു പകരം ഹിന്‍ഡന്‍ബര്‍ഗിന് സെബി നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ അന്വേഷണാത്മക റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. സെബിയുടെ മേധാവി ശ്രീമതി. മാധബി പുരി ബുച്ചിനും ഭര്‍ത്താവിനും ഓഹരി വിലകള്‍ ഊതിവീര്‍പ്പിക്കുന്നതിന് അദാനി ഉപയോഗിച്ച മൗറീഷ്യസിലെ ചില ഷെല്‍ കമ്പനികളുമായി ബന്ധമുണ്ടെന്നും അവിടെ നിക്ഷേപം ഉണ്ടെന്നുമാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ ആക്ഷേപം. അന്വേഷണം പുരോഗമിച്ചാല്‍ ഈ കള്ളക്കള്ളി പുറത്തുവരും. അതുകൊണ്ടാണ് അദാനിക്കെതിരായ സെബി അന്വേഷണത്തെ മരവിപ്പിച്ചിരിക്കുന്നത് എന്നാണ് വ്യംഗ്യം.
മൗറീഷ്യസിലെ ഷെല്‍ കമ്പനികള്‍ക്ക് അദാനിയുടെ ഓഹരി തിരിമറിയിലുള്ള പങ്ക് മനസിലാക്കുമ്പോഴേ റെഗുലേറ്ററായ മാധബി പുരി ബുച്ചിന്റെ ചെയ്തിയുടെ ഗൗരവം മനസിലാകൂ. കോവിഡ് കാലത്താണ് അദാനിയുടെ ഓഹരി വിലകള്‍ വിസ്മയകരമായ വേഗതയില്‍ ഉയരാന്‍ തുടങ്ങിയത്. 2021ല്‍ അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണിമൂല്യം 9.6 ലക്ഷം കോടി രൂപയായിരുന്നത് 2022ല്‍ 18.13 ലക്ഷം കോടി രൂപയായി. ഈ കുതിപ്പിന് അദാനി ഗ്രൂപ്പിന്റെ വിറ്റുവരുമാനത്തിലോ ആദായത്തിലോ ഉണ്ടായ വര്‍ദ്ധനയുമായി യാതൊരു ബന്ധവും പ്രത്യക്ഷത്തില്‍ കാണാനില്ല. അതുകൊണ്ട് ഇതൊരു പ്രഹേളികയായി തീര്‍ന്നു. ഇതിന്റെ രഹസ്യം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടാണ് പുറത്തുകൊണ്ടുവന്നത്. വിദേശത്തുള്ള ബിനാമി കമ്പനികളെ ഉപയോഗിച്ച് കൃത്രിമമായി വില ഉയര്‍ത്തിയതാണെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണം. കമ്പനി ലിസ്റ്റ് ചെയ്യണമെങ്കില്‍ 25 ശതമാനം ഓഹരികളെങ്കിലും വില്‍ക്കണമെന്നാണു ചട്ടം. ഈ ഓഹരി പ്രമോട്ടര്‍മാര്‍ വാങ്ങാനും പാടില്ല. ഇതു മറികടക്കാന്‍ മൗറീഷ്യസിലും മറ്റും മറ്റു പേരുകളില്‍ ഷെല്‍ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തു. യഥാര്‍ത്ഥ ഉടമ അദാനിയുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആണ്. അതു വിദഗ്ദമായി മറച്ചുവച്ചു. ഈ കമ്പനികള്‍ വന്‍തോതില്‍ അദാനിയുടെ ഓഹരികള്‍ വാങ്ങാന്‍ തുടങ്ങുന്നതോടെ വില കുതിച്ചുയര്‍ന്നു.
ഈ ഷെല്‍ കമ്പനികള്‍ക്ക് ഇത്തരത്തില്‍ നിക്ഷേപിക്കാന്‍ പണം എവിടെ നിന്നു ലഭിക്കും? നാട്ടിലെ അദാനിയുടെ കള്ളപ്പണം വിദേശത്ത് കൊണ്ടുപോയി ഈ കമ്പനികളില്‍ നിക്ഷേപിക്കുന്നു. ഈ കമ്പനികള്‍ വിദേശ നിക്ഷേപമായി അദാനി ഓഹരികള്‍ വാങ്ങുന്നു. ഇപ്രകാരം കള്ളപ്പണം വെളുപ്പിക്കുന്നതിനെയാണ് റൗണ്ട് ട്രിപ്പിംഗ് എന്നു വിളിക്കുന്നത്. എങ്ങനെയാണ് അദാനി കള്ളപ്പണം ഉണ്ടാക്കിയത്? ഇറക്കുമതി ഇന്‍വോയ്സുകള്‍ പെരുപ്പിച്ചു കാണിച്ചു. എന്നുവച്ചാല്‍ വില വളരെ ഉയര്‍ത്തിയാണ് ഇറക്കുമതി ചെയ്യുക. അദാനി വൈദ്യുതി യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്തത് ഇത്തരത്തില്‍ ഓവര്‍ഇന്‍വോയ്സ് ചെയ്താണ് എന്നതിന് തെളിവ് റിപ്പോര്‍ട്ടിലുണ്ട്. ഇറക്കുമതി ഓവര്‍ഇന്‍വോയ്സ് ചെയ്യുന്നതുപോലെതന്നെ കയറ്റുമതി അണ്ടര്ഇന്വോയ്സ് ചെയ്യാം. അതായത് കയറ്റുമതി ചെയ്യുന്ന സാധനങ്ങളുടെ വില താഴ്ത്തി കാണിക്കാം.
ഇത്തരത്തില്‍ വില കുറച്ച് ഇറക്കുമതിയോ കയറ്റുമതിയോ ചെയ്യുമ്പോഴുണ്ടാകുന്ന വ്യാപാര തുകയിലെ വ്യത്യാസം അദാനി കമ്പനിക്ക് അര്‍ഹതപ്പെട്ടതാണ്. അവ ലഭ്യമാകുന്നതാകട്ടെ വിദേശത്തുമാണ്. ഇത് അദാനിയുടെ വിദേശത്തുള്ള ബിനാമി കമ്പനികള്‍ക്കായി കൈമാറുന്നു.
ഈ കള്ളപ്പണം വിദേശത്തുള്ള ഷെല്‍ കമ്പനികള്‍ നിക്ഷേപമായി ഇന്ത്യയിലേക്ക് അയക്കുന്നു. ഓഹരികള്‍ വാങ്ങുന്നു. ചുരുക്കത്തില്‍ 25 ശതമാനം ഓഹരികള്‍ പ്രൊമോട്ടര്‍മാര്‍ അല്ലാത്തവര്‍ക്ക് ആയിരിക്കണമെന്ന നിബന്ധന ഇതുവഴി കാറ്റില്‍പ്പറത്തുന്നു. അദാനി നിശ്ചയിക്കുന്നതാണ് അദാനിയുടെ ഓഹരിവില.
https://www.facebook.com/Malayalivartha

























