Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..


കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...


വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..


ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര്‍ വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..


എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്

പോരാളിമാരുടെ മുഖം തെളിഞ്ഞു വരുന്നത് നല്ലതാണ്; പോരാളി ഷാജിയെ കുടഞ്ഞ് ഷാഫി പറമ്പില്‍ എം പി

14 AUGUST 2024 07:52 PM IST
മലയാളി വാര്‍ത്ത

More Stories...

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി

പോരാളി ഷാജിയെ പോലുള്ള കൂട്ടത്തിന് നേരെ റെഡ് എന്‍കൗണ്ടര്‍ വേണം. അതിന് സിപിഎമ്മിന് നട്ടെല്ലുണ്ടോയെന്ന് ചോദിച്ച് ഷാഫി പറമ്പില്‍ എംപി. സോഷ്യല്‍മീഡിയയില്‍ ഒളിച്ച കാഫിറിനെ കോടതി തൂക്കി പുറത്തിട്ടപ്പോള്‍ ഷാഫി കളത്തിലേക്കിറങ്ങി. പോലീസാണ് പോരാളിയുടെ യഥാര്‍ത്ഥ മുഖം പുറത്ത് കാണിച്ചത് എന്നാല്‍ കോടതി കടുപ്പിച്ചപ്പോള്‍ ഗതികെട്ട് പോലീസിന് ചെയ്യേണ്ടി വന്നതാണ്. കോടതി ചെവിക്കു പിടിച്ചതുകൊണ്ടാണ് ഇത്രയെങ്കിലും പുറത്തു വന്നതെന്നും ഷാഫി തുറന്നടിക്കുന്നു. എംപി വിശദീകരിക്കുന്നു. പിണറായി ഭക്തനെ പിഴിഞ്ഞെടുത്ത് വടകരയുടെ ഷാഫി.

വിവാദത്തിനു പിന്നില്‍ അടിമുടി സിപിഎമ്മുകാരാണ് പക്ഷെ എന്തുകൊണ്ടോ അവരെ പ്രതികളാക്കുന്നില്ല. നിയമനടപടി തുടരും. വര്‍ഗീയത ഉപയോഗിച്ച് ജയിക്കുന്നതിലും നല്ലത് തോല്‍ക്കുന്നതാണ്. ഇന്നലെയും ഇന്നും നാളെയും ഇത്തരം കാര്യം ചെയ്യില്ല. സിപിഎം.പ്രവര്‍ത്തകര്‍ തന്നെ ഇതിനെ എതിര്‍ക്കണം. പോരാളിമാരുടെ മുഖം തെളിഞ്ഞു വരുന്നത് നല്ലതാണ്. ആരുടേയും ഒറ്റ ബുദ്ധിയില്‍ തോന്നിയതായി എനിക്ക് തോന്നുനില്ല.പാര്‍ട്ടി പങ്കുള്ളതിനാല്‍ അന്വേഷണം വൈകുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 'കാഫിര്‍' സ്‌ക്രീന്‍ ഷോട്ടിന്റെ ഉദ്ദേശ്യം വോട്ടര്‍മാരെ ഭിന്നിപ്പിക്കലെന്ന് ഷാഫി പറമ്പില്‍ പറയുന്നു. സ്‌ക്രീന്‍ഷോട്ട് ഉപയോഗിച്ചവരെല്ലാം മാപ്പ് പറയണം. ഇത് ഉണ്ടാക്കിയവരും അത് ഉപയോഗിച്ച് പ്രചാരണം നടത്തിയവരും അടിമുടി സിപിഎംകാരാണ്. ഇവരെ സിപിഎം പ്രവര്‍ത്തകര്‍ തന്നെ ചോദ്യം ചെയ്യണം. ഇതിനെതിരെ റെഡ് എന്‍കൗണ്ടര്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖമില്ലായിരുന്ന പ്രതികള്‍ക്ക് ഇപ്പോള്‍ മുഖമുണ്ട്, എന്നിട്ടും കേസെടുക്കുന്നില്ല. പൊലീസ് അന്വേഷണം സ്ലോമോഷനിലാണെ്. മറ്റ് പാര്‍ട്ടിക്കാര്‍ ആയിരുന്നെങ്കില്‍ എന്തായിരുന്നേനെ എന്നും ഷാഫി ചോദിച്ചു.

മന്ദഗതിയിലാണെങ്കിലും അന്വേഷണം പുരോഗമിക്കുന്നതില്‍ സന്തോഷമുണ്ട്. വര്‍ഗീയത ഉപയോഗിച്ച് ജയിക്കുന്നതിനേക്കാള്‍ നല്ലത് തോല്‍ക്കുന്നതാണെന്നും ഷാഫി പച്ചയ്ക്ക് പറഞ്ഞു. ഞങ്ങള്‍ക്കിത് നേരത്തേ അറിയാവുന്നതാണ്. ഞങ്ങളിത് പറഞ്ഞതാണ്. കോടതിയുടെ ഇടപെടലും പോലീസിന്റെ റിപ്പോര്‍ട്ടും അന്വേഷണവുമൊക്കെ വരുന്നതിന് മുമ്പ് തന്നെ അത് വ്യാജമാണെന്ന് പൂര്‍ണമായി തിരിച്ചറിഞ്ഞ വടകരയിലെ ജനങ്ങളോടുള്ള നന്ദി ഒരിക്കല്‍ കൂടി അറിയിക്കുകയാണ്. പോരാളിമാരുടെ പേരുകള്‍ പുറത്തുവരുന്നത് നല്ല ലക്ഷണമാണ്. അവരെ പാര്‍ട്ടിയെ തകര്‍ക്കാനുള്ള ആളുകളായി പലരും ചിത്രീകരിക്കുകയാണ്. അങ്ങനെയാണെങ്കില്‍ അവര്‍ പോസ്റ്റ് ചെയ്യുന്ന സാധനങ്ങള്‍ തിരഞ്ഞെടുപ്പ് സമയത്ത് എതിര്‍സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാനും വര്‍ഗീയമായി ആക്ഷേപിക്കാനും ആവശ്യാനുസരണം ഉപയോഗിക്കാന്‍ ശ്രമിച്ചത് തിരുത്തട്ടെ.

മുഖമില്ലാത്ത ആളുകളായിരുന്നതുകൊണ്ടാണല്ലോ ഇത്രയും ദിവസം തള്ളിപ്പറഞ്ഞത്. ഇപ്പോള്‍ മുഖമുള്ള ആളുകളെ കുറിച്ച് അന്വേഷിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പുറത്തുവരുന്നുണ്ട്. അടുത്തകാലത്ത് നടന്ന സംഭവവികാസങ്ങളില്‍ പോലും സി.പി.എമ്മിനുവേണ്ടി നിരന്തരം പ്രതികരിക്കുന്നവരാണ്. ഇത് വേറെ ഏതെങ്കിലും പാര്‍ട്ടിയിലെ ആളുകളായിരുന്നെങ്കില്‍ ഇങ്ങനെയാണോ പോലീസ് കൈകാര്യം ചെയ്യുക? കോടതിയുടെ ഇടപെടല്‍ ആവശ്യം വരില്ലായിരുന്നു. മണിക്കൂറുകള്‍ക്കകം കേസെടുക്കാന്‍ അത്യുല്‍സാഹത്തോടെ ഇറങ്ങുമായിരുന്ന പോലീസ് ഇക്കാര്യത്തില്‍ സ്ലോ മോഷനിലാണ്. അതിന്റെ കാരണമെന്താ? ഇത് ചെന്നുനില്‍ക്കുന്നത് ആരിലേക്കാണെന്ന് പോലീസിന് കൃത്യമായി അറിയുന്നതുകൊണ്ടാണ്. ഇവരെയൊക്കെ സാക്ഷികളായി ചോദ്യം ചെയ്തു. എന്താ ഇവര്‍ക്കെതിരെ കേസെടുക്കാത്തത്? വ്യാജ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചതിന് കേസെടുക്കപ്പെടേണ്ട ആളുകളല്ലേ ഇവര്‍? എന്തുകൊണ്ട് പോലീസ് കേസെടുക്കാന്‍ മടിക്കുന്നു? അതിനെതിരെ നിയമപരമായി മുന്നോട്ട് പോകും. വ്യാജമാണെന്ന് തെളിഞ്ഞിട്ട് ഉത്തരവാദിത്തപ്പെട്ട ആളുകള്‍ ഇത് പ്രചരിപ്പിച്ചിട്ടുണ്ട്. പത്രസമ്മേളനം നടത്തി പറഞ്ഞിട്ടുണ്ട്. അവര്‍ക്കെതിരെ കേസെടുക്കാത്തതെന്താ? അദ്ദേഹം ചോദിച്ചു.

പോരാളി ഷാജി ഒരു പിണറായി ഭക്തനാണ്. കോടികള്‍ മുടക്കി പി ആര്‍ ടീമിനെ പിണറായി വെക്കണ്ട പോരാളിയെ പോലെ ഒരെണ്ണം മതി. പിണറായി ദൈവമാണ് ദുരന്തമുഖത്ത് ഈ മനുഷ്യന്‍ ഉള്ളത് ഒരു ധൈര്യമാണ് എന്നൊക്കെ തള്ളിമറിക്കലാണ് പോരാളിയുടെ പണി. എന്‍രെ പിണറായിയെ തള്ളാന്‍ വേറൊരു തെണ്ടികളുടേയും സഹായം എനിക്ക് വേണ്ടെന്ന ലൈനാണ് ഷാജി. സിപിഎമ്മിലെ മറ്റെല്ലാം നേതാക്കളേയും പോരാളി അതിരൂക്ഷമായി വിമര്‍ശിക്കും. എന്നാല്‍ കപ്പിത്താനെ മാത്രം തൊട്ട് നോവിക്കില്ല. പിണറായി ആണ് പോരാളിയ്‌ക്കെല്ലാം. പോരാളിയുടെ പേജില്‍ പിണറായീടെ ചിത്രം കൊടുത്ത് മൈ ഹീറോ എന്നാണ് എഴുതിയിരിക്കുന്നത്. ഇതുപോലുള്ള സൈബര്‍ ഗ്രൂപ്പുകലെ പാര്‍ട്ടി പലതവണ തള്ളി പറഞ്ഞിട്ടുണ്ട്. എന്നാല്‍ പിണറായി തള്ളിപറഞ്ഞിട്ടില്ല. എംവി ജയരാജനും ഗോവിന്ദനും പി ജയരാജനും ഒക്കെ ഇത്തരം ഗ്രൂപ്ുകളുമായ് പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് പറഞ്ഞിട്ടുണ്ട്. അപ്പോഴും പിണറായി മിണ്ടിയിട്ടില്ല. പോരാളി ഷാജി മുഖ്യനും പ്രിയപ്പെട്ടവനാണ്. പോലീസ് പോരാളിയെ തൊട്ടു തലോടിപ്പോകും അല്ലാതെ കഴുത്തിന് പിടിച്ചെടുക്കില്ല. ഇനിയിപ്പോള്‍ ഒളിവില്‍ പോകേണ്ടി വന്നാല്‍ ക്ലിഫ് ഹൗസില്‍ കാണും പോരാളിയെന്ന് ആക്ഷേപം വരുന്നു. പിണറായിക്ക് അത്ര വേണ്ടപ്പെട്ടവനാണ് പോരാളിയെന്ന് ആരോപണം.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടകര മണ്ഡലത്തില്‍ പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിനുപിന്നില്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ലെന്ന പോലീസ് പറയുമ്പോഴും പുറത്തു വന്ന റിപ്പോര്‍ട്ട് സിപിഎം സൈബര്‍ സഖാക്കള്‍ എതിര്. ഈ സഖാക്കളെ സിപിഎം നേരത്തെ പരസ്യമായി തള്ളി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് കേസിലെ തുടര്‍ നടപടികള്‍ ശ്രദ്ധേയമാകും. സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ച 'അമ്പാടിമുക്ക് സഖാക്കള്‍' എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ മനീഷ്, സജീവ് എന്നിവരുടെ പേരിലെടുത്ത ഫോണ്‍നമ്പറുകളിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. മനീഷാണ് അഡ്മിന്‍. 'റെഡ് ബറ്റാലിയന്‍' എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍നിന്നാണ് വിവാദ പോസ്റ്റ് കിട്ടിയതെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. സംശയം തോന്നിയതിനാല്‍ പോസ്റ്റ് പിന്നീട് പിന്‍വലിച്ചു. അമല്‍ റാം എന്നയാളാണ് റെഡ് ബറ്റാലിയന്‍ ഗ്രൂപ്പില്‍ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തതെന്നും അറിയിച്ചു.

'റെഡ് എന്‍കൗണ്ടേഴ്‌സ്' എന്ന വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണ് സ്‌ക്രീന്‍ ഷോട്ട് ലഭിച്ചതെന്നായിരുന്നു അമലിന്റെ മൊഴി. റിബീഷ് എന്നയാളാണ് പോസ്റ്റ് ചെയ്തതെന്നും പറഞ്ഞു. റിബീഷിന്റെ മൊഴിയെടുത്തെങ്കിലും പോസ്റ്റ് ലഭിച്ചത് എവിടെനിന്നാണെന്ന് പറയാന്‍ തയ്യാറായില്ല. പോസ്റ്റ് സൃഷ്ടിച്ചത് റിബീഷാണോ അതോ ഡൗണ്‍ലോഡ് ചെയ്തതാണോ എന്നറിയാന്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഈ ഫലം അതിനിര്‍ണ്ണായകമാകും.

'പോരാളി ഷാജി' എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ വിവാദ പോസ്റ്റ് ഇട്ടത് വഹാബാണ്. ഇയാളാണ് ഇതിന്റെ അഡ്മിന്‍. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നാണ് പോസ്റ്റ് കിട്ടിയതെന്നാണ് വഹാബിന്റെ മൊഴി. എന്നാല്‍ മറുപടിയില്‍ കൃത്യതയില്ല. വഹാബിന്റെ ഫോണും പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതോടെ വഹാബാണ് 'പോരാളി ഷാജി' എന്നും വ്യക്തമായി. ഇതിനൊപ്പം കാസിമിനെതിരേയും അന്വേഷണം നടക്കുന്നു. ഹര്‍ജിക്കാരന്‍ മറ്റേതെങ്കിലും ഫോണ്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷയം അടുത്തദിവസം കോടതിയുടെ പരിഗണനയ്ക്ക് വരും. കോടതി നിലപാട് നിര്‍ണ്ണായകമാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്ദേഭാരതില്‍ ‘ഫ്‌ലൈറ്റ് മെനു’ പരീക്ഷിച്ച് റെയില്‍വേ  (1 minute ago)

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...  (12 minutes ago)

വർഷങ്ങളായി കാണാതായ 30 പേർ പാക്കിസ്ഥാനിൽ;  (20 minutes ago)

ഹൈ ടെന്‍ഷന്‍ ടവറിലേക്ക് കയറി ജനക്കൂട്ടം  (48 minutes ago)

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (1 hour ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (2 hours ago)

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു  (2 hours ago)

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...  (2 hours ago)

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി  (3 hours ago)

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അ  (3 hours ago)

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ  (4 hours ago)

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (5 hours ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (5 hours ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (5 hours ago)

Malayali Vartha Recommends