വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കും.... പീക്ക് സമയമായ രാത്രി ഏഴുമുതല്‍ 11 വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് ബോര്‍ഡ്

വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കും.... പീക്ക് സമയമായ രാത്രി ഏഴുമുതല്‍ 11 വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് ബോര്‍ഡ് . പുറത്തുനിന്നുള്ള വൈദ്യുതിലഭ്യതയില്‍ 650 മെഗാവാട്ടിന്റെവരെ കുറവ് വന്നതിനെത്തുടര്‍ന്ന് ഇന്നലെ രാത്രി ഏഴിനും 11നുമിടയില്‍ സംസ്ഥാനത്ത് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി.
ഝാര്‍ഖണ്ഡിലെ മൈത്തോണ്‍ താപനിലയത്തിലെ ജനറേറ്റര്‍ തകരാര്‍ കാരണമാണ് വൈദ്യുതി ലഭിക്കാതിരുന്നത്. പവര്‍ എക്സ്ചേഞ്ചില്‍നിന്ന് താത്കാലികാടിസ്ഥാനത്തില്‍ വൈദ്യുതി വാങ്ങാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. യൂണിറ്റിന് 15 രൂപയാണ് രാത്രികാല വില. ഉയര്‍ന്ന വിലയായതിനാലാണ് വാങ്ങാതിരുന്നത്.
വ്യാഴാഴ്ച സ്വാതന്ത്ര്യദിനം പ്രമാണിച്ച് അവധിയായതിനാല്‍ വൈദ്യുതി ഉപയോഗം കുറയും. അതിനാല്‍ നിയന്ത്രണം വേണ്ടിവരില്ലെന്നാണ് വിലയിരുത്തപ്പെടുന്നത് .
"
https://www.facebook.com/Malayalivartha

























