22കാരിയെ ശുചിമുറിയിൽ അബോധാവസ്ഥയിൽ; പോസ്റ്റ്മോർട്ടത്തിൽ കഴുത്തിൽ കയർ മുറുകിയതായി കണ്ടെത്തൽ: അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം....

കൊല്ലം കടയ്ക്കലിൽ 22കാരിയെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതില് ദുരൂഹത വർദ്ദിക്കുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . ഇന്നലെയാണ് വീടിന് പുറത്തെ കുളിമുറിയിൽ അവശനിലയിൽ കണ്ടെത്തിയ അനന്യ പ്രിയ മരിച്ചത്. തൂങ്ങി മരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. അനന്യ പ്രിയയും അമ്മ ബിന്ദുവും മാത്രമാണ് കടയ്ക്കലിലെ വീട്ടിൽ ഉണ്ടായിരുന്നത്.
ഇന്നലെ വൈകുന്നേരം ആറ് മണിയോടെ വീടിന് പുറത്തുള്ള കുളിമുറിയിലേക്ക് പോയ പെൺകുട്ടി അരമണിക്കൂർ കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് അന്വേഷിച്ചെത്തിയ അമ്മ ബിന്ദു കതകിൽ മുട്ടിയിട്ടും തുറന്നില്ല. ഇതോടെ കതക് തകർത്ത് ഉള്ളിൽ കയറിയപ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്ന മകളെ കണ്ടതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. നാട്ടുകാർ ഉൾപ്പെടെ എത്തി പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
പെൺകുട്ടിയുടെ കഴുത്തിൽ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് ആദ്യം പരിശോധിച്ച ഡോക്ടർ ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു. തൂങ്ങി മരണമെന്നാണ് പോസ്റ്റ് മോർട്ടം പരിശോധനയിലെ പ്രാഥമിക നിഗമനം. എന്നാൽ കയറോ, തുണിയോ തുടങ്ങി തൂങ്ങിമരണം സ്ഥിരീകരിക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചിട്ടില്ല. പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇവ അഴിച്ചു മാറ്റിയതാകാം എന്നാണ് കരുതുന്നത്. സംഭവത്തിൽ പൊലീസ് ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴിയെടുക്കും. അസ്വാഭാവിക മരണത്തിന് കേസെടുത്ത് കടയ്ക്കൽ പൊലീസ് അന്വേഷണം തുടരുകയാണ്.
വൈകിട്ട് 6 മണിയോടെ വീടിന് പുറത്തുള്ള ശുചിമുറിയിൽ പോയ പെൺകുട്ടി അരമണിക്കൂർ കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. അന്വേഷിച്ചെത്തിയ ബിന്ദു കതകിൽ മുട്ടിയിട്ടും തുറന്നില്ല. കതക് തകർത്ത് ഉള്ളിൽ കയറിയപ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്ന മകളെ കണ്ടതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. നാട്ടുകാർ ഉൾപ്പെടെ എത്തി പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അമ്മയുടെ നിലവിളികേട്ടാണ് സമീപവാസികൾ ഇവിടേയ്ക്ക് ഓടിയെത്തിയത്. വൈകിട്ട് നാലുവരെ അമ്മാമയുടെ വീട്ടിലുണ്ടായിരുന്ന അനന്യ സന്തോഷത്തോടെ സ്വന്തം വീട്ടിലേക്ക് മടങ്ങുന്നത് സമീപവാസികൾ കണ്ടിരുന്നു. മരണത്തിൽ അസ്വാഭാവികത കണ്ടതിനെത്തുടർന്ന് പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി. കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കഴുത്തിൽ കയർ മുറുകിയതായി കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























