കേരളത്തിൽ 5 വർഷത്തിനുള്ളിൽ എയിംസ് വന്നില്ലെങ്കിൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കും; നിലപാട് കടുപ്പിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

കേരളത്തിൽ 5 വർഷത്തിനുള്ളിൽ എയിംസ് വന്നില്ലെങ്കിൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് സുരേഷ് ഗോപി. എയിംസ് സ്ഥാപിക്കാന്‍ ആവശ്യമായ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ നല്കിയാല് അതിന്മേല് വൈകാതെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യോഗ്യമായ ഒരു സ്ഥലത്ത് അത് വരണം എന്നും സുരേഷ് ഗോപി പറഞ്ഞു.
കോഓപ്പറേറ്റീവ് ഫെഡറലിസമനുസരിച്ച് പദ്ധതി നടപ്പാക്കും.സംസ്ഥാനവും കേന്ദ്രവും സഹകരിച്ചായിരിക്കും എയിംസ് സ്ഥാപിക്കുന്നത്. ഇതിന് കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും എന്നാണ് സുരേഷ് ഗോപി തറപ്പിച്ച് പറഞ്ഞിരിക്കുന്നത്. കോഓപറേറ്റിവ് ഫെഡറലിസത്തിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും എയിമ്സിന്റെ പ്രവർത്തനം എന്നും അദ്ദേഹം പറഞ്ഞു.
ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സ്ഥാപിക്കുന്നത് അവികസിത പ്രദേശങ്ങളിൽ എവിടെയെങ്കിലും ആയിരിക്കണമെന്നാണ് സുരേഷ് ഗോപി തുടക്കം മുതൽ സ്വീകരിച്ചിരിക്കുന്ന നിലപാട്. ഇത് ആ പ്രദേശത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും അടിസ്ഥാനസൗകര്യ വികസനത്തിനും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























