ഇപ്പോൾ ഒന്നും പറയാനില്ല; പറയാറാകുമ്പോൾ ഞാൻ നിങ്ങളെ വിളിക്കാം; കണ്ണൂർ കീച്ചേരിയിലെ വസതിയിലെത്തി ഇപി ജയരാജൻ

കണ്ണൂർ കീച്ചേരിയിലെ വസതിയിലെത്തി ഇപി ജയരാജൻ. അദ്ദേഹം മാധ്യങ്ങളോട് പ്രതികരിക്കാൻ തയാറായില്ല. ഇപ്പോൾ ഒന്നും പറയാനില്ല. പറയാറാകുമ്പോൾ ഞാൻ നിങ്ങളെ വിളിക്കാം എന്ന് പറഞ്ഞ് അദ്ദേഹം വീടിനകത്തേക്ക് കയറി പോകുകയിരുന്നു. സംസ്ഥാന സമിതിയില്‍ നടപടി ഉറപ്പാണെന്ന് വ്യക്തമായതോടെയാണ് അദ്ദേഹംരാജിവച്ചൊഴിയാന് തീരുമാനിച്ചത് . പിണറായിയുടെ ഇരട്ട ചങ്കിൽ ഒന്ന് ഞാൻ എന്ന് തലയുർത്തി പറഞ്ഞിരുന്ന ഇപി ജയരാജനെ പിണറായി കയ്യൊഴിഞ്ഞ കാഴ്ച്ചയാണ് കാണുവാൻ സാധിക്കുന്നത്.
അതേസമയം ഇ.പി. ജയരാജനെ എൽ.ഡി.എഫ്. കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള ജയരാജന്റെ കൂടിക്കാഴ്ചയെ അന്ന് മുഖ്യമന്ത്രി ന്യായീകരിച്ചുവെന്നും എന്നാൽ ഇപ്പോൾ ഇ.പിയ്ക്ക് കുഴപ്പം എന്താണെന്ന് മനസിലാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുഖ്യമന്ത്രിക്ക് കൂടി വേണ്ടിയാണ് ഇ.പി. ജാവഡേക്കറെ കണ്ടത് എന്ന ആരോപണം വീണ്ടും ഉന്നയിച്ച പ്രതിപക്ഷ നേതാവ്, കേന്ദ്രവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ കേസുകൾ ദുർബലപ്പെടുത്താനായിരുന്നു കൂടിക്കാഴ്ചയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
https://www.facebook.com/Malayalivartha
























