കേരള ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ചിംഗ് ചടങ്ങ് തിരുവനന്തപുരത്ത്; ചലച്ചിത്ര നടനും കെ സി എൽ ബ്രാൻഡ് അംബാസഡറുമായ മോഹൻലാൽ ലോഞ്ചിങ് നിർവഹിച്ചു

കേരള ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ചിംഗ് ചടങ്ങ് തിരുവനന്തപുരത്ത് . ചലച്ചിത്ര നടനും കെ സി എൽ ബ്രാൻഡ് അംബാസഡറുമായ മോഹൻലാൽ ലോഞ്ചിങ് നിർവഹിച്ചു.
അടുത്ത മാസം 2 മുതൽ 18 വരെ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ് കെ സി എൽ നടക്കുന്നത് ക്രിക്കറ്റ് ലീഗിനായി തയ്യാറാക്കിയ പ്രത്യേക ഗാനത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. കെ.സി.എല്‍ ചാംപ്യന്മാര്ക്കുള്ള ട്രോഫി കായിക വകുപ്പു മന്ത്രി വി.അബ്ദുറഹിമാന് അനാവരണം ചെയ്യും.
ലീഗില്‍ പങ്കെടുക്കുന്ന ആറു ടീമുകളുടേയും ഫ്രാഞ്ചൈസി ഉടമകള്‍ക്ക് മോഹന്‍ലാല്‍ മെമന്റോ സമ്മാനിക്കും. ഓരോ ടീമുകളിലേയും കളിക്കാരേയുംചടങ്ങിൽ പരിചയപ്പെടുത്തും.കെ.സി.എ പ്രസിഡന്റ് ജയേഷ് ജോര്‍ജ് അധ്യക്ഷത വഹിക്കും.കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാര്‍, കേരള ക്രിക്കറ്റ് ലീഗ് ചെയര്മാന് നാസര്‍ മച്ചാന് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
https://www.facebook.com/Malayalivartha
























