20,000 രൂപ ഓഫീസിന്റെ വില; മോഹന്‍ലാല്‍ ആന്റ് കോ എന്നാണ് വില്‍പ്പനയ്ക്ക് ഇട്ട വ്യക്തിയുടെ പേര്; അമ്മയുടെ കൊച്ചിയിലെ ആസ്ഥാന മന്ദിരം വില്‍പ്പനയ്ക്ക് എന്ന് വ്യാജ വിവരം

20,000 രൂപ ഓഫീസിന്റെ വില. മോഹന്‍ലാല്‍ ആന്റ് കോ എന്നാണ് വില്‍പ്പനയ്ക്ക് ഇട്ട വ്യക്തിയുടെ പേര്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിനാല്‍ പെട്ടെന്ന് വില്‍പ്പന നടത്തുകയാണ്. പരസ്യത്തിൽ ഞെട്ടി സിനിമ ലോകം....! താര സംഘടനയായ അമ്മയുടെ കൊച്ചിയിലെ ആസ്ഥാന മന്ദിരം പൂട്ടി കിടക്കുകയാണ്. എന്നാൽ ആസ്ഥാന മന്ദിരം വില്‍പ്പനയ്ക്ക് എന്ന വ്യാജ വിവരം പ്രചരിക്കുകയാണ് . ഒഎല്‍എക്സില്‍ ഇതിന്റെ പരസ്യം ഇട്ടിരിക്കുകയാണ്.
ആരാണ് ഇങ്ങനെ ഒരു പരസ്യം ഒഎല്‍എക്സില്‍ ഇട്ടത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഓഫീസ് ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റായ ഒഎല്‍എക്സില്‍ വില്‍പ്പനയ്ക്ക് ഇട്ടത് പിന്നിലുള്ള ആളിനായി അന്വേഷണം തുടങ്ങി . 20,000 രൂപയാണ് ഓഫീസിന്റെ വില. മോഹന്‍ലാല്‍ ആന്റ് കോ എന്നാണ് വില്‍പ്പനയ്ക്ക് ഇട്ട വ്യക്തിയുടെ പേര് കാണിച്ചിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിനാല്‍ പെട്ടെന്ന് വില്‍പ്പന നടത്തുകയാണെന്ന് ഡിസ്ക്രിപ്ഷനില്‍ പറയുന്നു. വാതില്‍ മുട്ടിയോ, മെസഞ്ചറില്‍ സന്ദേശം അയച്ചോ വാങ്ങാന്‍ താല്‍പ്പര്യം അറിയിക്കാം. മുട്ടലുകൾ കാരണം കതകുകൾക്ക് ബലക്കുറവുണ്ട്. കൂടെയുള്ളവരുടെ കൈയിലിരിപ്പുകാരണം വിൽക്കുന്നു എന്നും ഡിസ്ക്രിപ്ഷനിലുണ്ട്.
https://www.facebook.com/Malayalivartha
























