മുകേഷിനെ രക്ഷിക്കാന്‍ ഇ പി ജയരാജനെ വെട്ടിച്ചിതറിച്ച് പിണറായി; ഗോവിന്ദനെ പൊട്ടനാക്കി പിണറായിക്കളി

മുകേഷിനെ രക്ഷിക്കാന്‍ ഇ പി ജയരാജനെ ചാവേറാക്കി പിണറായി വിജയന്. എംവി ഗോവിന്ദനെ മുന്നില്‍ നിര്‍ത്തി പൊട്ടനാക്കി പണി പറ്റിച്ച് പിണറായി. മുകേഷിന്റെ രാജിക്കായ് കേരളം ഉറ്റുനോക്കുമ്പോള്‍ പൊടുന്നനെ ഇ പിയെ രാജിവെപ്പിച്ച് വിവാദം കത്തിച്ചുവിട്ട് പിണറായിയുടെ ഇരട്ടത്താപ്പ്. ആര്‍ക്കും ഒന്നും മനസിലാകുന്നില്ല എന്ന് കരുതരുത്. അല്ലെങ്കിലും മൂട്ടില് തീ പിടിപ്പിക്കുന്ന വിവാദം വന്നാല്‍ അതിനെ മറ്റൊരു വിവാദം ഉണ്ടാക്കി കവറപ്പ് ചെയ്യാന്‍ പിണറായി മിടുക്കനാണ്. അതാണ് ഇവിടെയും നടന്നിരിക്കുന്നു.
പാര്‍ട്ടി സെക്രട്ടറിയെ വരെ മണ്ടനാക്കിയാണ് മുഖ്യമന്ത്രി പണി നടത്തിയത്. ഇപി രാജിവെച്ചതോടെ തന്റെ തടസം നീങ്ങിയെന്ന് ആശ്വസിച്ച ഗോവിന്ദന്. തന്റെ ശിഹ്കിട ടിപി രാമകൃഷ്ണനെ കണ്‍വീനര്‍ സ്ഥാനത്തേക്ക് എത്തിച്ച് കാര്യങ്ഹല്‍ സേഫാക്കുന്നു. എന്നാല്‍ ഇതിന്റെ ഉത്തരവാദിത്തം തന്റെ തലയിലിട്ട് പിണറായി സേഫായി എന്ന് ബോധമില്ലാത്ത ഒരു പാര്‍ട്ടി സെക്രട്ടിയാണ് ഗോവിന്ദന്. തന്റെ സൈഡ് സേഫാക്കാന്‍ പിണറായി ആരുടേയും കാല് വരും.
ദല്ലാള്‍ നന്ദകുമാറുമായിട്ടുള്ള ഇ.പിയുടെ ബന്ധത്തെ മാത്രമാണ് മുഖ്യമന്ത്രി തള്ളിയിട്ടുള്ളത്. പ്രകാശ് ജാവഡേക്കറെ കണ്ടാല്‍ എന്താ പ്രശ്നം, ഞാനും നിരവധി തവണ കണ്ടിട്ടുണ്ട് എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്തിനാണ് മുഖ്യമന്ത്രി പ്രകാശ് ജാവഡേക്കറെ കാണുന്നത്? ഇപ്പോള്‍ അദ്ദേഹം കേന്ദ്രമന്ത്രിയൊന്നുമല്ലാല്ലോ. കേരളത്തിലെ ബി.ജെ.പിയുടെ ചുമതലയുള്ള ആളാണ്. പോളിറ്റ് ബ്യൂറോ അംഗവും കേരളത്തിന്റെ മുഖ്യമന്ത്രിയുമായ പിണറായി വിജയന് എന്തിനാണ് അദ്ദേഹത്തെ കാണുന്നത്. ഇപി ജയരാജന് എന്തിനാണ് അദ്ദേഹത്തെ കാണുന്നത്? പോയ വഴിക്ക് വീട്ടില്‍ കയറിയതാണെന്നാണ് പറഞ്ഞത്. പോയ വഴിക്ക് ഇവരാരും ഞങ്ങളുടെ വീട്ടില്‍ കയറിയില്ലാല്ലോ എന്നും വി.ഡി. സതീശന് പറഞ്ഞു.
മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഇ.പി. ജാവഡേക്കറെ കണ്ടത്. കേന്ദ്രവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ കേസുകള്‍ ദുര്‍ബലപ്പെടുത്താനാണ് കണ്ടത്. തിരഞ്ഞെടുപ്പ് കാലത്ത് ഇ.പിയെ സംരക്ഷിക്കുകയായിരുന്നു ചെയ്തത്. ഇപ്പോള്‍ എന്താണ് ജയരാജന്റെ കുഴപ്പമെന്നാണ് മനസ്സിലാകാത്തത്. കേരളത്തിലെ സി.പി.എമ്മിനും നേതാക്കള്‍ക്കും ബി.ജെ.പിയുമായി ബന്ധമുണ്ട് എന്ന കാര്യം ഉറപ്പിച്ചുവെന്നും സതീശന് ആരോപിച്ചു.
സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ.പിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇ.പി രാജി സന്നദ്ധത നേതൃത്വത്തെ അറിയിക്കുകയായിരുന്നു. രാജിയും നല്കി. രാജി സ്വീകരിച്ചോ അതോ നടപടിയായി മാറ്റാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നോ എന്നതില്‍ പാര്‍ട്ടിയുടെ വിശദീകരണം വരുമ്പോഴെ വ്യക്തത വരൂ. എന്നാല്‍ രാജി നല്‍കിയിരുന്നുവെന്ന് ഇപിയുടെ വിശ്വസ്തര്‍ സ്ഥിരീകരിച്ചു. സിപിഎം നേതൃത്വം എങ്ങനെ വിശദീകരിച്ചാലും അതിനെ ഇപി എതിര്‍ക്കില്ല. സെക്രട്ടറിയേറ്റില്‍ വിമര്‍ശനം അതിരൂക്ഷമാണെന്ന് തിരിച്ചറിഞ്ഞ ഇ.ടി ഇന്നത്തെ സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ നില്‍ക്കാതെ ഇ.പി കണ്ണൂരിലേക്ക് മടങ്ങി. പിന്നാലെ രാജിയില്‍ സ്ഥിരീകരണവും എത്തി. ഇപിയ്ക്ക് പകരക്കാരനായി എകെ ബാലനെ കൊണ്ടു വരാനായിരുന്നു പിണറായിയുടെ താല്‍പ്പര്യം. എന്നാല്‍ കോഴിക്കോട്ട് നിന്നുള്ള ടി പി രാമകൃഷ്ണനെ ഇറക്കി അതിനെ ഗോവിന്ദന് വെട്ടി. ഇതിനൊപ്പം പാലക്കാട്ടെ പിണറായിയുടെ വിശ്വസ്തന് പികെ ശശിയേയും ഗോവിന്ദന് വെട്ടിനിരത്തി.
https://www.facebook.com/Malayalivartha
























