രാധികയുടെ വെളിപ്പെടുത്തല്‍...പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് നാലു ചിത്രങ്ങള്‍...ഏത് ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവമെന്ന് നടി പരസ്യമാക്കിയില്ല... മറ്റ് ഇന്‍ഡസ്ട്രികളിലും ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു...

മലയാള സിനിമയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ താരം രാധിക ശരത്കുമാര് എത്തുമ്പോള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് നാലു ചിത്രങ്ങള്‍. രാധിക മലയാള സിനിമയെ കുറിച്ച് ഉണ്ടായ അനുഭവം പറഞ്ഞത് വലിയ വിമർശനങ്ങൾക്കു വഴി വച്ചിരിക്കുകയാണ്. കാരവാനില്‍ ഒളിക്യാമറ വെച്ച് നടിമാരുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് രാധികയുടെ വെളിപ്പെടുത്തല്‍. ഈ ദൃശ്യങ്ങള്‍ ലൊക്കേഷനിലിരുന്ന് പുരുഷന്മാര് കണ്ടതിന് താന്‍ ദൃക്സാക്ഷിയാണെന്നും നടി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിലായിരുന്നു നടിയുടെ പ്രതികരണം.ഏത് ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവമെന്ന് നടി പരസ്യമാക്കിയില്ല.
മറ്റ് ഇന്‍ഡസ്ട്രികളിലും ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. പവി കെയര്‍ടേക്കര്‍, ഇട്ടിമാണി, രാമലീല, ഗാംബിനോസ് എന്നീ ചിത്രങ്ങളിലാണ് നടി സമീപകാലത്ത് മലയാളത്തില്‍ അഭിനയിച്ചത്. ഇതോടെയാണ് സംശയ മുന നാലു ചിത്രങ്ങളിലേക്ക് നീളുന്നത്. ഇതില്‍ രാമലീലയും പവി കെയര്‍ടേക്കറും ദിലീപ് ചിത്രങ്ങളാണ്. ഇട്ടിമാണി മോഹന്‍ലാല്‍ സിനിമയും. ഈ സാഹചര്യത്തിലാണ് നാലു ചിത്രങ്ങളിലേക്ക് സംശയം നീളുന്നത്. അതിഗുരുതര നീക്കങ്ങളാണ് നടി രാധിക ഉയര്‍ത്തുന്നത്.‘ലൊക്കേഷനില്‍ കുറച്ച് പുരുഷന്മാരിരുന്ന് മൊബൈലില്‍ വീഡിയോ കണ്ട് ചിരിക്കുന്നുണ്ടായിരുന്നു. ഒരാളെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് കാരവാനില്‍ ഒളിക്യാമറ വെച്ച് പകര്‍ത്തിയ നടിമാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങളാണ് അവര്‍ കണ്ടതെന്ന് മനസിലായത്.
ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി സൂക്ഷിക്കുന്നുണ്ട്.നടിയുടെ പേര് അടിച്ചുകൊടുത്താല്‍ അത് കിട്ടും.ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാന് ഞാന്‍ ഉപയോഗിച്ചില്ല. ഞാന്‍ അവിടെ ബഹളം വെച്ചു. ഇനി ഇങ്ങനെ ഉണ്ടായാല്‍ ചെരുപ്പൂരി അടിക്കുമെന്ന് പറഞ്ഞു. നടിമാരുടെ കതകില്‍ മുട്ടുന്നത് ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട്. ഒരുപാട് പെണ്‍കുട്ടികള്‍ എന്റെ മുറിയില്‍ വന്ന് സഹായിക്കണമെന്ന് പറഞ്ഞിട്ടുണ്ട്’, രാധികയുടെ പ്രതികരണം ഇങ്ങനെയാണ്.
https://www.facebook.com/Malayalivartha
























