നടൻ മുകേഷ് എന്താണെന്ന് കരഞ്ഞു ക്കൊണ്ട് ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് മറ്റാരുമായിരുന്നില്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യയും രണ്ട് കുട്ടികളുടെ അമ്മയുമായ നടി സരിത ആയിരുന്നു; അന്ന് അവർ അയാളിൽ നിന്നും അനുഭവിച്ച അതിഭീകര പീഡനങ്ങൾ വിവരിക്കുമ്പോൾ സഹതാപത്തോടെ കേട്ടു നിന്നു ആ മാധ്യമപ്രവർത്തക; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

നടൻ മുകേഷ് എന്താണെന്ന് കരഞ്ഞു ക്കൊണ്ട് ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് മറ്റാരുമായിരുന്നില്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യയും രണ്ട് കുട്ടികളുടെ അമ്മയുമായ നടി സരിത ആയിരുന്നു. തുറന്നടിച്ച് അഞ്ജു പാർവതി. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;- നടൻ മുകേഷ് എന്താണെന്ന് കരഞ്ഞു ക്കൊണ്ട് ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് മറ്റാരുമായിരുന്നില്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യയും രണ്ട് കുട്ടികളുടെ അമ്മയുമായ നടി സരിത ആയിരുന്നു. അന്ന് അവരെ ഇന്റർവ്യൂ ചെയ്തത് അന്നത്തെ മാധ്യമ സിംഹിണിയും ആയിരുന്നു. അന്ന് അവർ അയാളിൽ നിന്നും അനുഭവിച്ച അതിഭീകര പീഡനങ്ങൾ വിവരിക്കുമ്പോൾ സഹതാപത്തോടെ കേട്ടു നിന്നു ആ മാധ്യമപ്രവർത്തക. ആ ഇന്റർവ്യൂ സങ്കടത്തോടെ കേട്ടു പൊതുസമൂഹം!!
കാലം മാറി, കഥ മാറി. അയാൾ നടൻ എന്ന ലേബലിനൊപ്പം രാഷ്ട്രീയക്കാരന്റെ കുപ്പായം തുന്നി. ഒരു സ്ത്രീയോട് കാണിച്ച ഊളത്തരം അപ്പാടെ മറന്ന പ്രബുദ്ധർ അയാൾക്ക് MLA യുടെ ടാഗ് കഴുത്തിൽ ഇട്ട് കൊടുത്ത് നവോത്ഥാനിച്ചു. അന്ന് അയാളുടെ ഭാര്യയെ ഇന്റർവ്യൂ ചെയ്ത, അയാളുടെ കൊള്ളരുതായ്മകൾ അപ്പാടെ അവരുടെ വായിൽ നിന്നും കേട്ട, അതിന് അനുസരിച്ചു ഭാവങ്ങൾ കൊടുത്ത് ആ ഇന്റർവ്യൂ കൊഴുപ്പിച്ച ആ മാധ്യമപ്രവർത്തകയും രാഷ്ട്രീയക്കുപ്പായം ഇട്ട്, അയാളുടെ അതേ പാർട്ടിയിലെ സഹപ്രവർത്തകയായി.
അത് കഴിഞ്ഞ് കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിക്കൽ നടന്നു. കുറ്റാരോപിതനായ നടനെ വെളുപ്പിക്കാൻ ആദ്യം ഇറങ്ങിയ രാഷ്ട്രീയ നടൻ മുകേഷ് ആയിരുന്നു. അത് ലോകം മുഴുക്കെ കണ്ടു. പിന്നീട് കുറേ കാലം സർക്കാരിൽ അടയിരുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നു. ആദ്യം നീണ്ട ചൂണ്ട് വിരൽ ഇയാൾക്ക് നേരെ ആയിരുന്നു, അത് കോടീശ്വരൻ പരിപാടി ഹോസ്റ്റ് ചെയ്ത സമയത്ത് നേരിട്ട അനുഭവം എന്ന പേരിൽ. പണ്ടത്തെ മാധ്യമസിംഹിണി ഇപ്പോഴത്തെ മന്ത്രി ആയ അവർ അപ്പോൾ സൈലന്റ്!!ദേ, ഇന്നലെ അടുത്ത വിരൽ ചൂണ്ടൽ വന്നു, മിനു എന്ന നടിയിൽ നിന്നും!! ഇപ്പോഴും അവർ സൈലന്റ്!! പിന്നെ ഇന്ന് അടുത്ത വിരൽ ചൂണ്ടൽ, ജൂനിയർ ആർട്ടിസ്റ്റ് സന്ധ്യയിൽ നിന്നും!! ഇപ്പോൾ സർക്കാർ ഒന്നടങ്കം ഷൈലന്റ്!!
സ്ത്രീ സുരക്ഷയ്ക്ക് വനിത മതിൽ കെട്ടിയ കേരളത്തിലെ നമ്പർ 1 സ്ത്രീ വിരുദ്ധ കാഴ്ചകൾ ഇങ്ങനൊക്കെയാണ് കേട്ടാ!! കൂട്ടത്തിൽ ഉള്ളവൻ ഉൾപ്പെടുന്ന സകലമാന തൊട്ടിത്തരത്തിനും മുകേഷ് ഡയലോഗ് കമ്പിളിപ്പുതപ്പ് മോഡ് ഓൺ . ഇനി ഇതൊക്കെ ഒരു രാഷ്ട്രീയ ഉദ്ദേശത്തോടെ ഉള്ള ആരോപണങ്ങൾ ആണെന്ന വാദം ആണെങ്കിൽ, ഓ യാ സ്റ്റിക്കർ കണ്ടയുടൻ സ്ത്രീ വിരുദ്ധത കണ്ട, ഉണ്ണി മുകുന്ദന്റെ വട്ടപ്പൊട്ട് പരാമർശം കണ്ടയുടൻ സ്ത്രീത്വം സട കുടഞ്ഞു എണീറ്റ, ഹൈബി ഈഡന്റെ ഭാര്യ പറഞ്ഞ വാക്കിൽ റേപ്പ് ജോക്ക് കണ്ടെത്തിയ സകലമാന സ്ത്രീപക്ഷ അന്തിണികളും അന്തന്മാരും ഇവിടെ കാട്ടിക്കൂട്ടിയ സകല കോപ്രായത്തരവും നല്ല ഊച്ചാളി രാഷ്ട്രീയമായിരുന്നുവെന്ന് തല കുലുക്കി സമ്മതിച്ചേക്കുക .
https://www.facebook.com/Malayalivartha
























