അടുത്ത കാലത്ത് മാധ്യമങ്ങളുടെ അഹങ്കാരത്തിനേറ്റ കനത്ത പ്രഹരമാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി നൽകിയത്; ജനാധിപത്യ വിരുദ്ധമായി മാധ്യമപ്രവർത്തകർ പെരുമാറിയാൽ വകവച്ച് തരില്ല എന്നദ്ദേഹം അർത്ഥശങ്കക്ക് ഇടയില്ലാത്ത വിധം പറഞ്ഞു; തുറന്നടിച്ച് സന്ദീപ് ജി വാര്യർ

മനോരമ കോൺക്ലേവ് വേദിയിൽ നിന്നെന്താണ് പുക ഉയരുന്നതെന്ന് ആരെങ്കിലും ചോദിച്ചാൽ സുരേഷ് ഗോപി ഒരു ഫൈറ്റർ ജെറ്റിൽ പോയി മിസൈൽ ഇട്ട് പൊട്ടിച്ചതാണെന്ന് പറഞ്ഞാൽ മതി.
അടുത്ത കാലത്ത് മാധ്യമങ്ങളുടെ , വിശിഷ്യാ മനോരമയുടെ അഹങ്കാരത്തിനേറ്റ കനത്ത പ്രഹരമാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി നൽകിയത് എന്ന് സന്ദീപ് ജി വാര്യർ. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-
മനോരമ കോൺക്ലേവ് വേദിയിൽ നിന്നെന്താണ് പുക ഉയരുന്നതെന്ന് ആരെങ്കിലും ചോദിച്ചാൽ സുരേഷ് ഗോപി ഒരു ഫൈറ്റർ ജെറ്റിൽ പോയി മിസൈൽ ഇട്ട് പൊട്ടിച്ചതാണെന്ന് പറഞ്ഞാൽ മതി.
അടുത്ത കാലത്ത് മാധ്യമങ്ങളുടെ , വിശിഷ്യാ മനോരമയുടെ അഹങ്കാരത്തിനേറ്റ കനത്ത പ്രഹരമാണ് ഇന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി നൽകിയത് . ജനാധിപത്യ വിരുദ്ധമായി മാധ്യമപ്രവർത്തകർ പെരുമാറിയാൽ വകവച്ച് തരില്ല എന്നദ്ദേഹം അർത്ഥശങ്കക്ക് ഇടയില്ലാത്ത വിധം പറഞ്ഞു . ഇലക്ഷന് മുമ്പ് ഒരു വിശ്വാസിയുടെ കഴിവിനൊത്ത വഴിപാടിനെ പബ്ലിക് ഓഡിറ്റിന് വിധേയമാക്കുക എന്ന ഹീനമായ കാര്യത്തിന് മാധ്യമങ്ങൾ കുടപിടിച്ചതും കലാമണ്ഡലം ഗോപിയാശാൻ്റെ പേരിൽ കള്ളക്കഥ പ്രചരിപ്പിച്ചതും ഒടുവിൽ ആശാൻ തന്നെ അത് വിശദീകരിച്ചതും ഒക്കെ സുരേഷ് ഗോപി ഓർമ്മിപ്പിച്ചു.
പക്ഷേ മനോരമക്ക് മനോരമയുടെ നിലവാരത്തിൽ നിന്ന് ഉയരാൻ പറ്റില്ലല്ലോ . കേരളത്തിൽ നിന്ന് ആദ്യമായി ജയിച്ച് എംപിയായി മന്ത്രിയായ ഒരു വ്യക്തിയെ കോൺക്ലേവിൽ ക്ഷണിച്ച് വരുത്തിയിട്ട് അദ്ദേഹത്തിൻ്റെ വികസന സ്വപ്നങ്ങളെക്കുറിച്ചോ കേന്ദ്ര സർക്കാരിൻ്റെ പദ്ധതികളെക്കുറിച്ചോ ഒരു ചോദ്യവുമില്ല .
പകരം സുരേഷ് ഗോപി എങ്ങനെ വിശ്വാസിയായി എന്നതാണ് മനോരമക്ക് അറിയേണ്ടത് . ഒരു പുരോഗമനവുമില്ലല്ലോ മനോരമേ ? അവസാനം നിഷ ജെബി സംഭാഷണം വൈൻഡ് അപ് ചെയ്തപ്പോൾ , സുരേഷ് ഗോപി കയറി ബജറ്റ് മുതൽ എയിംസ് വരെയുള്ള കാര്യങ്ങൾ വ്യക്തമാക്കി .
ചോദ്യങ്ങളൊക്കെ കെ യു ഡബ്ള്യു ജെ ആപ്പീസിൽ നിന്നെഴുതി കൊണ്ടുവന്നതാണോ എന്നാണ് സംശയം. എന്തായാലും മനോരമക്ക് ഇന്ന് ഒരു ലോഡ് ബർനോൾ ആവശ്യമായിരിക്കും.
https://www.facebook.com/Malayalivartha
























