ഇപി രാജി വെച്ചത് കൈരളി അറിഞ്ഞിട്ടില്ല ; ആരേലും ചാനല്‍ ആപ്പീസില് വിളിച്ചറിയിക്ക്

ഇപി ജയരാജന് രാജി വെച്ചത് ആരേലും കൈരളി ആപ്പീസില് വിളിച്ചറിയിക്ക്. അവിടെ കുര്രറി ഷോയും മഴ മുന്നറിയിപ്പും. ഇ പി കണ്‍വീനര്‍ സ്ഥാനം രാജിവെച്ചിട്ടും കുലുക്കമില്ലാതെ പാര്‍ട്ടി ചാനല്‍. കൈരളിയ്ക്ക് പൊങ്കാലയോട് പൊങ്കാല. ഇനിയിപ്പോള്‍ കുറേ ദിവസത്തേക്ക് കുക്കറി ഷോയും വല്യേട്ടനും ഇട്ട് നിറയ്ക്കും കൈരളി. വേറെ നിവര്‍ത്തി ഇല്ലല്ലോ. കൈരളിയെ ട്രോളി ശ്രീജിത് പണിക്കറും രംഗത്ത് വന്നു.
ഏറ്റവും ആധികാരികവും സമഗ്രവുമായ വാര്‍ത്തകള്‍ക്ക് ഞാന്‍ കാണുന്നത് കൈരളി ചാനലാണ്. മറ്റെല്ലാ ചാനലുകളിലും ഇപി ജയരാജന്. കൈരളിയില്‍ മാത്രം കേരളത്തില്‍ മഴ. നിങ്ങളും കാണൂ കൈരളി ന്യൂസ് നല്ല രസാണ്. ഈ പോസ്റ്റിന് താഴെ ട്രോളിക്കൊണ്ട് കമന്റുകളും. ഇതുപോലുള്ള സമയങ്ങളില്‍ സാധാരണ കുക്കറി ഷോ ആണ് ഉണ്ടാകാറുള്ളത്. ഉച്ചയ്ക്ക് ശേഷം വല്യേട്ടന് ആയിരിക്കും പടം. ഇപി ജയരാജന് മണ്ടനാണെന്നാണ് ഇത്രനാളും കരുതിയത്. എന്നാല്‍ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലില്‍ നിന്ന് ചാടിരക്ഷപ്പെട്ട അതിബുദ്ധിമാനാണ് അദ്ദേഹമെന്നത് ഇപ്പോഴ മനസിലായത്.
ഇതിനിടെ ഇ.പി. ജയരാജനെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റി പകരം സെക്രട്ടേറിയറ്റ് അംഗം ടി.പി രാമകൃഷ്ണനെ തെരഞ്ഞെടുത്തു. സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇ.ടി ഒഴിവായി, പകരം സെക്രട്ടേറിയറ്റ് അംഗം ടി.പി രാമകൃഷ്ണനാണ് പുതിയ കണ്‍വീനറെന്നാണ് ഗോവിന്ദന് വിശദീകരിച്ചത്. പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയാണ് ഇ.പിയുടെ സ്ഥാനം തെറിപ്പിക്കുന്നതിലേക്ക് പാര്‍ട്ടിയെ എത്തിച്ചത്
എല്‍ഡിഎഫിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പൂര്‍ണമായി കേന്ദ്രീകരിക്കുന്നതിന് അദ്ദേഹത്തിന് പരിമിതിയുണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇ.പി ജയരാജന് നടത്തിയ പ്രസ്താവനകള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടതാണ്. ഇത് സംഘടനാ നടപടിയല്ല. അദ്ദേഹം കേന്ദ്ര കമ്മിറ്റിയംഗമാണ്. ഇവ പരിഗണിച്ചുകൊണ്ടാണ് മാറ്റത്തിന് തീരുമാനമെടുത്തതെന്നും എം.വി ഗോവിന്ദന് പറഞ്ഞു.
വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയുണ്ടായത്. ശനിയാഴ്ച ചേര്‍ന്ന സി.പി.എം. സംസ്ഥാന സമിതി യോഗത്തില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. ബി.ജെ.പി. നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയും ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം കൂടിക്കാഴ്ച ഇ.പി സ്ഥിരീകരിച്ചതും സി.പിഎമ്മിനെ വലിയ തോതില്‍ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതാണ് ഇ.പിയുടെ കണ്‍വീനര്‍ സ്ഥാനം നഷ്ടമാകുന്നതിലേക്ക് നയിച്ചത്.
https://www.facebook.com/Malayalivartha
























