അറിഞ്ഞ ഉടൻ പുറത്താക്കി ... എമ്പുരാൻ സെറ്റിൽ വെച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ബലാത്സംഗത്തിനിരയായെന്ന ആരോപണത്തില്‍ പൃഥ്വിരാജ്..

'ബ്രോ ഡാഡി' സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദിനെതിരെയുള്ള പീഡന പരാതിയിൽ പ്രതികരിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. അറിഞ്ഞ ഉടൻ തന്നെ അസിസ്റ്റന്റ് ഡയറക്ടറെ പുറത്താക്കി നടപടി എടുത്തു ഏന് അദ്ദേഹം വക്തമാക്കി
ബ്രോ ഡാഡിയില്‍ അഭിനയിക്കാനെത്തിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെയാണ് അസിസ്റ്റന്റ് ഡയറക്ടർ പീഡിപ്പിച്ചത് എന്നാണു പരാതി. സംഭവം അറിഞ്ഞത് എമ്പുരാന്റെ സെറ്റിലാണെന്നും അറിഞ്ഞയുടന്‍ അസിസ്റ്റന്റ് ഡയറക്ടറെ സെറ്റില്‍ നിന്ന് പറഞ്ഞുവിട്ടെന്നും പൃഥ്വിരാജ് പറഞ്ഞു.
മൻസൂറിനെതിരെ കേസെടുത്തെന്ന് ചീഫ് അസോസിയേറ്റ് ഡയറക്ടർ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ എമ്പുരാൻ ഷൂട്ടിംഗിന്റെ തുടക്കത്തിലായിരുന്നു ഇത്. അതുവരെ ഒന്നും അറിഞ്ഞില്ല. അറിഞ്ഞയുടൻ തന്നെ അയാളെ ഷൂട്ടിംഗിൽ നിന്ന് മാറ്റിനിർത്തുകയും പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിക്കുകയും ചെയ്തു- പൃഥ്വി വ്യക്തമാക്കി.
2021 ഓഗസ്റ്റ് എട്ടിനായിരുന്നു സംഭവം. ഹൈദരാബാദിലെ ഹോട്ടലിൽ വച്ച് ശീതള പാനീയത്തിൽ മയക്കുമരുന്ന് നൽകി ബോധം കെടുത്തിയ ശേഷം മൻസൂർ ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഇതുവെച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ ആരോപണം.. പ്രധാന താരങ്ങൾ ഒഴികെ ചിത്രത്തിലെ എല്ലാ താരങ്ങളും ക്രൂവും കഴിഞ്ഞ ഹോട്ടലിലാണ് താനും കഴിഞ്ഞത്. പ്രൊഡക്ഷൻ സംഘം തനിക്ക് മേക്ക് മൈ ട്രിപ്പിൽ റൂമും ടിക്കറ്റും ബുക്ക് ചെയ്ത് തന്നതിന് തെളിവുണ്ട്. ഹൈദരാബാദിൽ പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യവും ശേഖരിച്ചതാണെന്നും യുവതി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
സംഭവത്തിൽ ഹൈദരാബാദ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതി അറിഞ്ഞിട്ടും മൻസൂറിനെ 'എമ്പുരാൻ' സിനിമയുടെ ഭാഗമാക്കിയെന്നും ആണ് യുവതി ആരോപിച്ചതു . എന്നാൽ ആദ്യം ഈ വിവരം അറിഞ്ഞിരുന്നില്ല എന്നും അറിഞ്ഞപ്പോൾ തന്നെ ഇയാൾ പുറത്താക്കി എന്നും പൃഥ്വി രാജ് വ്യക്തമാക്കി . അയ്യപ്പനും കോശിയും, ലൂസിഫര്‍, എംപുരാന് തുടങ്ങിയ ചിത്രങ്ങളിലും അസിസ്റ്റന്റ് ഡയറക്ടറായിരുന്നു മന്‍സൂര്‍ റഷീദ്.
https://www.facebook.com/Malayalivartha
























