സ്വന്തം മകൾ ആത്മഹത്യ ചെയ്തു; സുഹൃത്തിന് ക്വട്ടേഷൻ നൽകിയ പിതാവ് അറസ്റ്റിൽ

സ്വന്തം മകളുടെ മരണത്തിനു കാരണം മകളുടെ സുഹൃത്താണെന്ന് വിശ്വസിച്ച് സുഹൃത്തിനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ പിതാവ് അറസ്റ്റിൽ . സംഭവത്തിൽ നെടുമങ്ങാട് സ്വദേശിയായ സന്തോഷ്, ക്വട്ടേഷൻ ഏറ്റെടുത്ത സൂരജ്, മനു എന്നിവരെയാണ് മണ്ണന്തല പൊലീസ് പിടികൂടിയത് .
കഴിഞ്ഞ ഫെബ്രുവരിയിലാണ് സന്തോഷിന്റെ മകൾ ആത്മഹത്യ ചെയ്തത് . മകളുടെ സുഹൃത്തായ അനുജിത്ത് കാരണമാണ് മകൾ മരിഹാത് എന്നാണു പിതാവിന്റെ ആരോപണം . ഇതിന്റെ പേരിൽ അച്ഛനായ സന്തോഷ് ആണ്ക്വട്ടേഷൻ നൽകിയത്. സന്തോഷിന്റെ ബന്ധുവായ ജിജുവാണ് ക്വട്ടേഷൻ സംഘത്തെ സന്തോഷിനു പരിചയപ്പെടുത്തി കൊടുത്തത് എന്നാണു അറിയുന്നത് . . ഇയാൾ ഒളിവിലാണ്. പെൺകുട്ടിയുടെ പിതാവ് ക്വട്ടേഷൻ സംഘത്തിന് രണ്ട് ലക്ഷം രൂപയാണ് നൽകിയെന്നാണ് വിവരം. ഇതിനെ തുടർന്ന് സൂരജും മനുവും രണ്ട് തവണ അനുജിത്തിനെ കൊല്ലാൻ ശ്രമിച്ചു.
ഇതിനെ തുടർന്നാണ് യുവാവ് പോലീസിൽ പരാതി നൽകിയത് . തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മകളുടെ ആത്മഹത്യയിൽ പ്രതികാരമായിട്ടാണ് അനുജിത്തിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയതെന്ന് സന്തോഷ് മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി എന്ന് പോലീസ് അറിയിച്ചു .
https://www.facebook.com/Malayalivartha
























