ഓടുന്ന ബസിൽ കയറി കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തിയ പ്രതി പിടിയിൽ
ഓടുന്ന ബസിൽ കയറി കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തിയ പ്രതി പിടിയിൽ. കളമശേരി സ്വദേശി മിനൂബ് ബിജുവാണ് പിടിയിലായത്. ഓടുന്ന ബസിൽ കയറി കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തിയ പ്രതി പിടിയിൽ. കളമശേരി സ്വദേശി മിനൂബ് ബിജുവാണ് പിടിയിലായത്. കളമശേരി എച്ച്എംടി ജംഗ്ഷനിൽ വച്ചാണ് പട്ടാപ്പകൽ നടുക്കുന്ന കൊലപാതകം നടന്നത്. ഇടുക്കി സ്വദേശി അനീഷ് (34) ആണ് കൊല്ലപ്പെട്ടത്. വൈറ്റില മൊബിലിറ്റി ഹബില്‍ നിന്നും കളമശേരി മെഡിക്കല്‍ കോളജ് വരെ സര്‍വീസ് നടത്തുന്ന ബസിലാണ് കൊലപാതകം നടന്നത്. അസ്ത്ര എന്ന പേരിലുള്ള സ്വകാര്യ ബസിന്റെ കണ്ടക്ടറാണ് കൊല്ലപ്പെട്ടത്.
പെൺസുഹൃത്തിനെ കളിയാക്കിയതിലുള്ള പകയാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന. കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി ഓടിരക്ഷപ്പെട്ടിരുന്നു.ബസ് സര്‍വീസ് അവസാനിപ്പിക്കാനിക്കെ പെട്ടെന്ന് ഇയാള്‍ ബസിലേക്ക് ചാടിക്കയറുകയും മാസ്ക് ധരിച്ച് ബസിൽ ചാടിക്കയറിയ മിനൂബ് ബിജു കണ്ടക്ടറുടെ നെഞ്ചിൽ കുത്തുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.
https://www.facebook.com/Malayalivartha
























