ഹേമ കമ്മിറ്റി അഭിമാനിക്കാവുന്ന കാര്യമാണ്; സ്ത്രീകള്‍ക്കൊപ്പമെന്ന തള്ളുമായ് പിണറായി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേരളം കത്തിയിട്ടും സിനിമയില്‍ കൂട്ടയടി നടന്നിട്ടും സര്‍ക്കാരിനെ ജനം വെല്ലുവിളിച്ചിട്ടും ഒരക്ഷരം മിണ്ടാതിരുന്ന പിണറായി വാ തുറന്നു. എല്ലാ തന്റെ കേമമാണെന്ന തരത്തിലാണ് മൂപ്പരുടെ പ്രസ്താവനകള്‍. ഹേമ കമ്മിറ്റിയെ കൊണ്ടുവന്നതും പഠനം നടത്തിയതും ഇടതു സര്‍ക്കാര്‍. ഇന്ത്യന്‍ സിനിമയില്‍ ഇതുപോലൊരു ചുവടുവെപ്പ് നടത്തുന്നത് കേരളം. ആര്‍ജ്ജവമുള്ള സര്‍ക്കാരാണിതെന്ന് പിണറായി. പക്ഷെ മുകേഷിനെ രാജിവെപ്പിക്കാത്തതിനെ കുറിച്ച് ചോദിക്കരുത്. കോണ്‍ഗ്രസ് അവരുടെ എംഎല്‍എമാരെ രാജിവെപ്പിച്ചാല്‍ ഞങ്ങളും മുകേഷിനെ പുറത്താക്കും.
ഹേമ കമ്മിറ്റിയെ സ്വാഗതം ചെയ്യുന്നുവെന്നും കേരളമാണ് മാതൃകപരമായ നടപടി സ്വീകരിച്ചതെന്നും സര്‍ക്കാര്‍ നല്ല കാര്യമാണ് ചെയ്തതെന്നും മോഹന്‍ ലാല്‍ പറഞ്ഞതിന് പിന്നാലെ വമ്പന്‍ തള്ളുകളാണ് പിണറായി നടത്തിയിരിക്കുന്നത്. മനസ്സുകളെ മലിനമാക്കുന്ന പ്രവര്‍ത്തികള്‍ സിനിമാരംഗത്ത് ഉണ്ടാകരുതെന്നും കലാകാരികളുടെ മുന്നില്‍ ഉപാധികള്‍ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഹേമ കമ്മിറ്റി അഭിമാനിക്കാവുന്ന കാര്യമാണ്. കലാരംഗത്തെ ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണെന്നും തിരുവനന്തപുരത്ത് പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്ക് നിര്‍ഭയമായി കടന്നു വരാനും ജോലി ചെയ്യാനും ഉള്ള അവസരം സിനിമാരംഗത്ത് ഉണ്ടാകണം. ഹേമ കമ്മിറ്റി മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മോഹന്‍ലാലും രംഗത്തെത്തിയിരുന്നു. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് അമ്മ മാത്രമല്ല, സിനിമാ രംഗം ആകെയാണെന്ന് മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്. ഏറ്റവും കൂടുതല്‍ ചോദ്യ ശരങ്ങള്‍ വരുന്നത് തനിക്കും അമ്മയ്ക്കും നേരെയാണ്. ഈ സാഹചര്യത്തില്‍ അഭിഭാഷകരോട് അടക്കം സംസാരിച്ചാണ് അമ്മയുടെ ചുമതലകളില്‍ നിന്ന് രാജിവെച്ചതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉത്തരം പറയേണ്ടത് അമ്മയല്ല. അമ്മയ്ക്ക് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ കൊടുക്കാനുണ്ട്, ഇന്‍ഷുറന്‍സ് കൊടുക്കാനുണ്ട്, വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനുണ്ട്, മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കുന്നുണ്ട്. അതൊന്നും നിര്‍ത്തിവച്ചിട്ടില്ല. ഗൂഗിള്‍ മീറ്റ് വഴി എല്ലാ ഭാരവാഹികളുടെയും അനുമതി വാങ്ങിയിട്ടാണ് രാജി തീരുമാനം പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമാ വ്യവസായം തകരാന്‍ പോവുന്ന സ്ഥിതിയാണ്. താന്‍ അഭിനയത്തിലേക്ക് വന്നപ്പോള്‍ ഒരു സൗകര്യവും ഉണ്ടായില്ല.
ഒരുപാട് നല്ല താരങ്ങളുള്ള വ്യവസായ രംഗമാണ്. മലയാള സിനിമയിലേക്ക് ഫോക്കസ് ചെയ്ത് ഈ മേഖലയെ ആകെ തകര്‍ക്കരുത്. സര്‍ക്കാരും പൊലീസും കുറ്റക്കാര്‍ക്കെതിരെയുണ്ട്. കോടതി വരെ എത്തി നില്‍ക്കുന്ന വിഷയമാണ് ഇത്. പതിനായിരക്കണക്കിന് പേര്‍ ജോലി ചെയ്യുന്ന വ്യവസായ രംഗമാണിതെന്നും അദ്ദേഹം പറഞ്ഞു.അമ്മയിലെ രാജി തോല്‍വിയോ ഒളിച്ചോട്ടമോയല്ല. ആരോപണങ്ങള്‍ അനാവശ്യമായി തങ്ങളിലേക്ക് വരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒരുപാടധികം നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഈ കമ്മിറ്റി നല്ല കാര്യമായാണ് തോന്നുന്നത്. ഈ സിനിമാ മേഖലയെ നല്ല നിലയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുന്നതാണ് നിര്‍ദ്ദേശം. ആളുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായാല്‍ അത് പൊലീസിലേക്ക് അറിയിക്കുക. ഒരു സംഘടന മാത്രം ക്രൂശിക്കപ്പെടുന്നത് ശരിയല്ല. മറ്റ് ഭാഷകളില്‍ നിന്ന് വിളിച്ച് അന്വേഷിച്ചവരോട് ഹേമ കമ്മിറ്റിക്ക് സമാനമായ പഠന സംവിധാനം അവിടെയും ഉണ്ടാക്കാന്‍ നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha
























