സി പി ഐയുടെ അന്തകന്‍ ബിനോയ് വിശ്വം ; പൊളിച്ചടുക്കുന്ന കുറിപ്പ്

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ പൊളിച്ചടുക്കുന്നു. സിപിഐയില്‍ വല്യേട്ടന്‍ കളിക്കുകയാണ് അദ്ദേഹം. സിപിഐയുടെ അന്തകനായ് ബിനോയ് വിശ്വം മാറുന്നു. കടിഞ്ഞാണിട്ട് പിടിച്ച് നിര്‍ത്തിയാല്‍ പാര്‍ട്ടിക്ക് കൊള്ളാമെന്ന് തുറന്നടിച്ച് ശക്തിധരന്‍.
പൊതുപ്രാധാന്യമുള്ള വിഷയങ്ങളില്‍ പോലും കേരളത്തില്‍ സിപിഐ അഖിലേന്ത്യാ നേതാവിന്റെ പ്രതികരണത്തിന് അതിര്‍ത്തി നിശ്ചയിച്ചു കൊടുക്കുന്ന ഒരു സംസ്ഥാന മാടമ്പിയായി ബിനോയ് വിശ്വം അധ:പതിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കേട്ട് കേള്‍വിയില്ലാത്തതല്ലേ? തലയിരിക്കെ വാലാടുന്ന സംസ്ഥാന സെക്രട്ടറി! ഇതുപോലെ തിണ്ണമിടുക്കുകാണിക്കുന്ന ഒരു നേതാവ് ആ പാര്‍ട്ടിയുടെ ചരിത്രത്തില്‍ എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ? ജീര്‍ണ്ണതയുടെ പടുകുഴിയില്‍ പതിച്ച മറ്റൊരു വലിയേട്ടന്‍ ആ പാര്‍ട്ടിയുടെ കാര്‍ബണ്‍ പതിപ്പായി സിപിഐ യെ കുളംതോണ്ടിയത് കൊണ്ട് സിപിഐക്ക് എന്ത് നേട്ടമാണ് ഉണ്ടായത്?
ചരിത്രപാരമ്പര്യമുള്ള സിപിഐ കേരളത്തില്‍ നിന്ന് എന്നെന്നേക്കുമായി തിരോഭവിക്കുകയാണ്. ഏത് ഇടതുപക്ഷക്കാരനും അതില്‍ ദു:ഖമുണ്ട്. അതിന്റെ അന്തകനാണ് ബിനോയ് വിശ്വം. പാര്‍ട്ടിയുടെ സ്ഥാപകര്‍ അടക്കമുള്ള നേതാക്കള്‍ ഈ പുതിയ അവതാരത്തിന്റെ വിക്രിയകള്‍ കണ്ട് അന്തംവിട്ടിരിക്കുകയാണ്. മേലനങ്ങാതെ കിട്ടിയതല്ലേ! പാര്‍ട്ടിയുടെ സ്വത്തുക്കള്‍ എല്ലാം കയ്യടക്കിവെച്ചിരിക്കുന്നതിന്റെ അഹന്തയിലാണ് അദ്ദേഹം ഓരോ തീട്ടൂരങ്ങള്‍ ഇറക്കുന്നത്.ഇതൊക്കെ ഭസ്മധൂളികളായി മാറാന്‍ അധിക സമയം വേണ്ട. ആനിരാജ ആ പാര്‍ട്ടിയുടെ ദേശീയ നേതാവാണ്. ബിനോയ് വിശ്വത്തെപ്പോലെ ദന്തഗോപുരവാസിയല്ല. തെരുവുകളില്‍ സാധാരണ പ്രവര്‍ത്തകരോടൊപ്പം ചേര്‍ന്നു നിന്ന് പോരാടുന്ന ഒരു മഹിളാ ദേശീയ നേതാവാണ്. മലയാളിയാണ്.
ഉത്തരേന്ത്യയില്‍ ആയാലും ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ ആയാലും ഇടതുപക്ഷ പ്രക്ഷോഭങ്ങളില്‍ തലഉയര്‍ത്തി നിന്ന് പോരാടുന്ന ധീരയാണ്. അവരെ എന്തിനാണ് ബിനോയ് വിശ്വം ഭയപ്പെടുന്നത്? എന്താണ് സിപിഐയില്‍ ബിനോയ് വിശ്വത്തിന്റെ സംഭാവന. വില്‍പത്രപ്രകാരം പാര്‍ട്ടിയുടെ ഒസ്യത്ത് തല്‍ക്കാലത്തേക്ക് സ്വത്തെല്ലാം കയ്യില്‍ എത്തിയെന്നല്ലാതെ ഇതില്‍ ബിനോയ് വിശ്വത്തിന്റെ ഒരു തുള്ളി വിയര്‍പ്പുണ്ടോ? കേരളത്തില്‍ സ്ത്രീകളുടെ വിഷയങ്ങളില്‍ പ്രക്ഷോഭത്തിന് ഇറങ്ങേണ്ടത് പുരുഷ നേതാക്കള്‍ ആവണമത്രേ? ആനി രാജ മാത്രം ശബ്ദിച്ചുകൂടാ. ആനി വിരുദ്ധത കാരണം ബിനോയ് വിശ്വത്തിന് സമനില തെറ്റിയോ?.
സിപിഐ സ്ഥാപിച്ച നേതാക്കള്‍ എല്ലാം രാജ്യത്തിന്റെ എലുക നോക്കി പ്രവര്‍ത്തിച്ചവര്‍ ആണോ? സി അച്ചുതമേനോന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്ഹംഗറി കേരളത്തിന്റെ ഭാഗമായിരുന്നപ്പോഴാണോ? ഇന്ത്യയില്‍ ഏതെല്ലാം സംസ്ഥാനങ്ങളില്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങളില്‍ അന്യസംസ്ഥാനങ്ങളിലെ നേതാക്കള്‍ ഇടപെട്ടിട്ടുണ്ട്. സിപിഐയില്‍ മാത്രമല്ല സിപിഎമ്മില്‍ പോലും ഇക്കാര്യത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. എകെജി ഓരോ സമരകേന്ദ്രങ്ങളില്‍ പാര്‍ട്ടി പറയാതെ ചാടിവീഴുന്നതില്‍ അസ്വസ്ഥത ഉണ്ടായിട്ടുണ്ട്. പക്ഷെ എകെജി ഒരു ചുവടുപോലും പിന്നോക്കം പോയില്ല. വിപ്ലവകാരികള്‍ അങ്ങിനെയാണ്. വിപ്ലവകാരികള്‍ ബിനോയ് വിശ്വത്തെപ്പോലെ എകെജി ചാരുകസേര രാഷ്ട്രീയക്കാരന്‍ അല്ല. തീപ്പൊരിപോലെ പോരാടുന്ന വിശ്വം മുഴുവന്‍ പോരാടുന്ന നേതാവായിരുന്നു. പക്ഷെ എങ്ങിനെയെങ്കിലും ആനി രാജ ചത്തുകിട്ടണം, മുടിയണം. കുഴിച്ചുമൂടപ്പെടനം .അതുപോലെ ഗര്‍ജിക്കുന്നവര് ഇവിടെ പാടില്ല. അതിനെയാണ് കുശുമ്പ് എന്ന് പറയുന്നത് . ഏകജീ സെന്ററില്‍ നിന്ന് നക്കാന്‍ കിട്ടുന്നത് വാങ്ങി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി! അതിന് ബിനോയ് വിശ്വം മതി. മന്ത്രിസ്ഥാനം കക്ഷത്ത് വെച്ച് കൊണ്ടുനടക്കുന്ന ചിലരെ കണ്ടിട്ടില്ലേ അതൊന്ന് താഴെവീണാല്‍ അന്ന് തീരുന്നതേയുള്ളൂ ആ പത്രാസ്. ഇന്നത്തെ കേരളത്തിന് ഉത്തരമാണ് ആനി രാജ എന്ന് പറയാനുള്ള മൌഠ്യവും എനിക്കില്ല. മടിയില്‍ കനമുള്ളതുകൊണ്ട് ആരെയും ഉമ്മാക്കികാട്ടാം എന്ന് അഹങ്കരിക്കാരുത്.
https://www.facebook.com/Malayalivartha
























