പ്രതിയുടെ സ്‌നേഹിതയെ കണ്ടക്ടറായ അനീഷ് പീറ്റര്‍ കളിയാക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കം.... കളമശേരിയില്‍ പട്ടാപ്പകല്‍ ഓടുന്ന ബസില്‍ കണ്ടക്ടറെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്....

പ്രതിയുടെ സ്‌നേഹിതയെ കണ്ടക്ടറായ അനീഷ് പീറ്റര്‍ കളിയാക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കം.... കളമശേരിയില്‍ പട്ടാപ്പകല്‍ ഓടുന്ന ബസില്‍ കണ്ടക്ടറെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്....
ഇടുക്കി രാജകുമാരി സ്വദേശി അനീഷ് പീറ്റര്‍ ആണ് കൊല്ലപ്പെട്ടത്. പ്രതി കളമശ്ശേരി സ്വദേശി മിനൂപ് ബിജുവിനെ മണിക്കൂറുകള്‍ക്കകം പൊലീസ് വലയിലാക്കി. പ്രതിയുടെ സ്‌നേഹിതയെ കണ്ടക്ടറായ അനീഷ് പീറ്റര്‍ കളിയാക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് പട്ടാപ്പകല്‍ നാടിനെ നടുക്കിയ കൊലപാതകത്തിലെത്തിയതെന്ന് പൊലീസ് .
മെഡിക്കല്‍ കോളേജ്, എച്ച്എംടി റൂട്ടില്‍ ഷട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് എച്ച്എംടി ജംഗ്ഷനില്‍ എത്തിയപ്പോഴായിരുന്നു നടുക്കുന്ന സംഭവമുണ്ടായത്. ഇരു ചക്ര വാഹനത്തില്‍ എത്തി കാത്ത് നിന്ന ഒരാള്‍ ബസിലേക്ക് ഓടിക്കയറി. കണ്ടക്ടറുടെ അടുത്ത് ചെന്ന് ആദ്യം വാക്ക് തര്‍ക്കമുണ്ടായി. പൊടുന്നനെ കൈയില്‍ കരുതിയ കത്തിയെടുത്തു അനീഷിനെ കുത്തി.
കഴുത്തിന്റെ ഭാഗത്ത് ആഴത്തിലുള്ള നാലുകുത്താണ് അനീഷിനേറ്റത്. ബസില്‍ ചുരുക്കം ചിലരായിരുന്നു ഉണ്ടായിയുന്നത്. എന്താണ് സംഭവിക്കുന്നതെന്ന ഞെട്ടലില്‍ നിന്ന് അവര്‍ തിരിച്ചറിയും മുമ്പ് പ്രതി ഇറങ്ങി ഓടി. പീറ്റര്‍ ബസിനുള്ളില്‍ തന്നെ പിടഞ്ഞു മരിച്ചു. ബസില്‍ നിന്ന് ഇറങ്ങി ഓടുന്നതും, മൂലേപ്പാടം റോഡിലേക്കുള്ള ഇടവഴിയിലൂടെ ഓടുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് കിട്ടിയത്. അതിന് ചുവടുപിടിച്ച് അന്വേഷണം തുടങ്ങി. ഫൊറന്‍സിക്ക് വിദഗ്ദരെത്തി ബസില്‍ പരിശോധന നടത്തി. പ്രതിയുടേതെന്ന് കരുതുന്ന ഇരു ചക്ര വാഹനത്തിലും പരിശോധനയുണ്ടായിരുന്നു. ഒടുവില്‍ വൈകിട്ട് മുട്ടത്തു നിന്നു പൊലീസ് പിടികൂടുകയും ചെയ്തു.
https://www.facebook.com/Malayalivartha
























