നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ നോക്കിയിറങ്ങി ചന്തിരൂരില്‍ വാഹനം ഇടിച്ച് യുവാവിന് ദാരുണാന്ത്യം

നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ നോക്കിയിറങ്ങി ചന്തിരൂരില്‍ വാഹനം ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ചന്തിരൂര്‍ കുഴക്കെ തറെയപ്പറമ്പില് രാജേഷ് (49) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിക്കു ശേഷമായിരുന്നു അപകടം നടന്നത്. അരൂരിലെ സ്വകാര്യ സ്ഥാപനത്തിലെ തൊഴിലാളിയാണ്.
ആലപ്പുഴയില്‍ നിന്നും അരൂരിലേക്ക് മടങ്ങുന്നതിനിടെ പാലത്തിനു സമീപത്തായി നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ നോക്കിയിറങ്ങിയപ്പോഴാണ് വാഹനം ഇടിച്ചു വീഴ്ത്തിയത്.
മാതാവ്: മണി. ഭാര്യ: ജ്യോതി. മക്കള്‍: അഞ്ജലി, അര്ജുന്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
https://www.facebook.com/Malayalivartha
























