ലഹരി വിരുദ്ധ സ്ക്വാഡും തിരുനെല്ലി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ കര്‍ണാടകയില്‍ നിന്നു കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍....

കര്‍ണാടകയില്‍ നിന്നു കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍. 30 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന കര്‍ണാടക ബൈരക്കുപ്പ സ്വദേശി സന്തോഷ് (38) ആണ് പിടിയിലായത്.
പിടികൂടുമ്പോള്‍ ഇയാളുടെ പക്കല്‍ കഞ്ചാവുണ്ടായിരുന്നു. ലഹരി വിരുദ്ധ സ്ക്വാഡും തിരുനെല്ലി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഓപ്പറേഷന് ആഗ്, ഡി ഹണ്ട് എന്നിവയുടെ ഭാഗമായി ശനിയാഴ്ച ബാവലയില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലായത്. ഇയാള്‍ സഞ്ചരിച്ച കാറിന്റെ ഡാഷ് ബോര്‍ഡില്‍ ഒളിപ്പിച്ച നിലയില്‍ പത്ത് ഗ്രാം കഞ്ചാവും പിടിച്ചെടുക്കുകയും ചെയ്തു.
2019ലാണ് 30 കിലോ കഞ്ചാവുമായി വാഹനത്തില്‍ വരുന്നതിനിടെ ഇയാളെ എക്സൈസ് പിടികൂടിയിരുന്നു. എന്നാല്‍ അന്ന് വാഹനം ഉപേക്ഷിച്ച് സന്തോഷ് രക്ഷപ്പെട്ടിരുന്നു. എക്സൈസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒളിവിലായിരുന്ന ഇയാള്‍ക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡിലാക്കി
https://www.facebook.com/Malayalivartha
























