തിരുവനന്തപുരത്തുനിന്ന് ഒന്‍പതു മണിക്കൂറുകൊണ്ട് ചെന്നൈയിലെത്താം... ചെന്നൈ സെന്‍ട്രല്‍ നാഗര്‍കോവില്‍ വന്ദേഭാരത് സ്പെഷ്യല്‍ തീവണ്ടി തലസ്ഥാനത്തെ യാത്രക്കാര്‍ക്കും നേട്ടം...

തിരുവനന്തപുരത്തുനിന്ന് ഒന്‍പതു മണിക്കൂറുകൊണ്ട് ചെന്നൈയിലെത്താം... ചെന്നൈ സെന്‍ട്രല്‍ നാഗര്‍കോവില്‍ വന്ദേഭാരത് സ്പെഷ്യല്‍ തീവണ്ടി തലസ്ഥാനത്തെ യാത്രക്കാര്‍ക്കും നേട്ടം...
തിരുവനന്തപുരത്തുനിന്ന് നാഗര്‍കോവില്‍ വഴിയും പാലക്കാട് വഴിയും ചെന്നൈയിലേക്കു പോകുന്ന സൂപ്പര്‍ഫാസ്റ്റ് ഉള്‍പ്പെടെ തീവണ്ടികള്‍ക്ക് 14 മുതല്‍ 17 മണിക്കൂര്‍ വരെയാണ് യാത്രാസമയം. ഡോ. എം.ജി.ആര്. ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് പുലര്‍ച്ചെയ്ക്ക് 5.20നു പുറപ്പെടുന്ന വന്ദേഭാരത്(നമ്പര്‍ 06067) ഉച്ചയ്ക്ക് 1.50ന് നാഗര്‍കോവിലിലെത്തും. മടക്കയാത്രയില്‍ നാഗര്‍കോവിലില്‍നിന്ന് ഉച്ചയ്ക്ക് 2.20നു പുറപ്പെടുന്ന തീവണ്ടി (നമ്പര്‍ 06068) രാത്രി 9ന് ചെന്നൈയിലെത്തും.
വില്ലുപുരം, തിരുച്ചിറപ്പള്ളി, ദിണ്ടിഗല്‍, മധുര, കോവില്‍പ്പട്ടി, തിരുനെല്‍വേലി എന്നിവിടങ്ങളിലാണ് തീവണ്ടിക്ക് സ്റ്റോപ്പുള്ളത്. തിരുവനന്തപുരത്തുനിന്ന് 12.05നു പുറപ്പെടുന്ന ബെംഗളൂരു കന്യാകുമാരി എക്സ്പ്രസ് 1.50ന് നാഗര്‍കോവിലിലെത്തും. അവിടെനിന്ന് 2.20നു പുറപ്പെടുന്ന വന്ദേഭാരതില്‍ യാത്രചെയ്താല്‍ അന്ന് രാത്രി 9 മണിയോടെചെന്നൈയിലെത്താനാവും.
വന്ദേഭാരതില്‍ യാത്ര തുടരാനായി തിരുവനന്തപുരത്തുനിന്ന് രണ്ട് തീവണ്ടികള്കൂടിയുണ്ട്. രാവിലെ 9.10നു പുറപ്പെടുന്ന പുണെകന്യാകുമാരി എക്സ്പ്രസ് 10.35നും 11.35ന് പുറപ്പെടുന്ന തിരുവനന്തപുരംതിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി എക്സ്പ്രസ് 12.38ന് നാഗര്‍കോവിലിലെത്തും.
ചെന്നൈയില്‍നിന്നുള്ള വന്ദേഭാരത് നാഗര്‍കോവിലിലെത്തുന്ന സമയത്ത് തിരുവനന്തപുരത്തേക്ക് തീവണ്ടി സര്‍വീസുകളില്ല. പിന്നീട് വൈകുന്നേരമാണ് വിവേക് എക്സ്പ്രസും പാസഞ്ചറുകളും പുറപ്പെടുക.
" f
https://www.facebook.com/Malayalivartha
























