രാജ്യാന്തര തുറമുഖത്ത് കഴിഞ്ഞ ദിവസം എത്തിയ എംഎസ്സി ഡെയ്ല ഇന്നു ശ്രീലങ്കയിലേക്ക് മടങ്ങും... ഫീഡര്‍ കപ്പല്‍ എംഎസ്സി അഡു 5 പിന്നാലെ ബെര്‍ത്തിലേക്ക് എത്തും

രാജ്യാന്തര തുറമുഖത്ത് കഴിഞ്ഞ ദിവസം എത്തിയ എംഎസ്സി ഡെയ്ല ഇന്നു ശ്രീലങ്കയിലേക്ക് മടങ്ങും. ഫീഡര്‍ കപ്പല്‍ എംഎസ്സി അഡു- 5 പിന്നാലെ ബെര്‍ത്തിലേക്ക് എത്തും.
എംഎസ്സി ഡെയ്ലയില്‍ നിന്ന് ഇന്നലെ വൈകിട്ടു വരെ ആയിരത്തോളം കണ്ടെയ്നറുകള്‍ ഇറക്കിയെന്നു ബന്ധപ്പെട്ടവര്‍ പറയുന്നു. രണ്ടായിരത്തിലേറെ കണ്ടെയ്നറുകള്‍ ഇവിടെ ഇറക്കിയാണ് കപ്പലിന്റെ മടക്കം.
വെള്ളിയാഴ്ച വൈകിട്ടോടെ ബെര്‍ത്തില്‍ അടുപ്പിച്ച എംഎസ്സി ഡെയ്ലയില്‍ നിന്നു രാത്രി മുതല്‍ കണ്ടെയ്നര്‍ നീക്കം തുടങ്ങി. 8 സെമി ഓട്ടമാറ്റിക് ഷിപ് ടു ഷോര്‍ ക്രെയിനുകളില്‍ 5 എണ്ണമാണ് കപ്പലില്‍ നിന്നു കണ്ടെയ്നറുകള്‍ ട്രെയിലറുകളിലേക്ക് ഇറക്കുന്ന ജോലി നിര്‍വഹിക്കുന്നത്.
ശേഷിച്ച 3 എണ്ണവും ട്രയല്‍ റണ്‍ നടത്തുന്നുണ്ട്. ട്രെയിലറുകളില്‍ നിന്നു യാര്‍ഡ് ക്രെയിനുകള്‍ കണ്ടെയ്നറുകളെ യഥാസ്ഥാനങ്ങളില്‍ സജ്ജീകരിക്കും. ഇന്നു ബെര്‍ത്തിലേക്ക് എത്തുന്ന എംഎസ്സി അഡു5 എംഎസ്സി ഡെയ്ലയെക്കാള് ചെറുതാണ്.
https://www.facebook.com/Malayalivartha
























